ഇന്ത്യ ജയിക്കാനായി ബൗണ്ടറി ലൈന്‍ മാറ്റി? സൂര്യകുമാറിന്റെ ക്യാച്ചില്‍ വിവാദം; ചര്‍ച്ച
ബാര്‍ബഡോസ്: ഇന്ത്യ രണ്ടാം ടി20 കിരീടം നേടിയതിന്റെ ആവേശത്തിലാണ്. എന്നാല്‍ ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ തുടക്കമിട്ട ചര്‍ച്ച വലിയ വിവാദമായിരിക്കുകയാണ്. ഇന്ത്യ മത്സരം ജയിച്ചത് ഐസിസിയുടെ ഇടപെടലിലൂടെയാണെന്ന് ഒരു വിഭാഗം ഇന്ത്യന്‍ ആരാധകര്‍ പറയുന്നു. സൂര്യകുമാര്‍ യാദവിന്റെ എടുത്ത ക്യാച്ചാണ് ഇപ്പോള്‍ വിവാദത്തിന് കാരണമായിരിക്കുന്നത്.
ലോകകപ്പ് ഫൈനലില്‍ ഹര്‍ദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിലാണ് സൂര്യകുമാര്‍ അസാധ്യമായ ഈ ക്യാച്ചെടുത്തത്. ഡേവിഡ് മില്ലര്‍ സിക്‌സര്‍ ഉറപ്പിച്ച് നില്‍ക്കുന്ന ഘട്ടത്തിലായിരുന്നു സുര്യകുമാര്‍ ഈ അത്ഭതകരമായ ക്യാച്ചെടുത്തത്. ഇന്ത്യ മത്സരം ജയിക്കാന്‍ തന്നെ കാരണമായത് ഇതുകൊണ്ടാണ്.

ഇന്ത്യന്‍ ടീമിലെ മികച്ച ഫീല്‍ഡര്‍ക്കുള്ള അവാര്‍ഡും മത്സരത്തിന് ശേഷം സൂര്യകുമാര്‍ സ്വന്തമാക്കിയിരുന്നു. ഈ ക്യാച്ച് നേരത്തെ അമ്പയര്‍മാര്‍ പല ആംഗിളുകളില്‍ നിന്ന് പരിശോധിച്ചതാണ്. എന്നാല്‍ സൂര്യയുടെ കാല്‍ ബൗണ്ടറി ലൈനില്‍ തട്ടിയിട്ടേയില്ല. പക്ഷേ ബൗണ്ടറി ലൈനുമായി നേരിയ വ്യത്യാസമാണ് മാത്രമാണ് ഉണ്ടായിരുന്നത്.
പലരും ചവിട്ടിയെന്ന് ഉറപ്പിച്ചതായിരുന്നു ആ ക്യാച്ച്. ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ 16 റണ്‍സ് അവസാന ഓവറില്‍ വേണ്ടപ്പോഴായിരുന്നു ഈ ക്യാച്ച് വന്നത്. ഹര്‍ദിക് വൈഡായിട്ടുള്ള ഫുള്‍ടോസ്സാണ് എറിഞ്ഞത്. ബൗണ്ടറി ലൈനിന് അപ്പുറത്തേക്ക് പോകുമെന്ന് മനസ്സിലാക്കിയ സൂര്യകുമാര്‍ കൃത്യമായ ബാലന്‍സിംഗിലൂടെ എവിടെയും തട്ടാതെ ആ ക്യാച്ചെടുക്കുകയായിരുന്നു.
ആര്‍ക്കും അവിശ്വസനീയമായ രീതിയിലായിരുന്നു ആ ക്യാച്ച് സൂര്യ എടുത്തതത്. അതാണ് ഇന്ത്യന്‍ ആരാധകര്‍ തന്നെ ഇവ ഉയര്‍ത്തി കാണിക്കാന്‍ കാരണം. സൂര്യകുമാര്‍ ഈ ക്യാച്ചെടുക്കാന്‍ കാരണം ബൗണ്ടറി കുഷ്യന്‍ പിറകിലോട്ട് വെച്ചതാണെന്ന് സോഷ്യല്‍ മീഡിയ യൂസര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യന്‍ ടീമിന് മുന്‍തൂക്കം ലഭിക്കാനായി മനപ്പൂര്‍വം ബൗണ്ടറി ലൈന്‍ രണ്ടാം ഇന്നിംഗ്‌സില്‍ പിന്നോട്ട് വെച്ചെന്നാണ് ആരോപണം. കൃത്യസ്ഥലത്തായിരുന്നുവെങ്കില്‍ സൂര്യകുമാര്‍ യാദവിന്റെ കാലുകള്‍ ബൗണ്ടറി ലൈനില്‍ തട്ടുമായിരുന്നുവെന്നും സോഷ്യല്‍ മീഡിയ യൂസര്‍മാര്‍ പറയുന്നു. ബിസിസിഐയാണ് ഈ ലോകകപ്പ് നടത്തിയതെന്നും ചിലര്‍ കുറിച്ചിട്ടുണ്ട്.
അതേസമയം ഈ ആരോപണങ്ങളിലൊന്നിലും കഴമ്പില്ല. തീര്‍ത്തും അനാവശ്യമായ വാദങ്ങളാണ് ആരാധകര്‍ ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യയുടെ ബാറ്റിംഗിന്റെ സമയത്തും ബൗണ്ടറി ലൈന്‍ പിന്നോട്ടായിരുന്നു. ബൗണ്ടറി റോപ്പുകള്‍ സ്ഥാനം മാറുന്നത് സ്ഥിരം സംഭവിക്കുന്ന കാര്യമാണ്. അത് മത്സരത്തിനായി തിരഞ്ഞെടുക്കുന്ന പിച്ചുകള്‍ക്ക് അനുസരിച്ചായിരിക്കും ഉണ്ടാവുക.
ബൗണ്ടറി ലൈന്‍ മത്സരം തുടങ്ങും മുമ്പ് തന്നെ വളരെ പിന്നിലായിരുന്നുവെന്ന് പ്രമുഖ കമന്റേറ്റര്‍ രജനീഷ് ഗുപ്ത പറഞ്ഞു. വിവാദങ്ങളൊന്നുമില്ലാത്ത സമയത്ത് വെറുതെ വിവാദങ്ങളുണ്ടാക്കാന്‍ നോക്കരുതെന്ന് രജനീഷ് പറഞ്ഞു. പിച്ചിലെ റോപ്പ് മാറുന്നത് സാധാരണ കാര്യം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications