സൂര്യകുമാര്‍ യാദവിന് സ്പോര്‍ട്സ് ഹെര്‍നിയ; എന്താണ് ഈ പരുക്ക്? ലക്ഷണങ്ങളും പരിഹാരവും ഇങ്ങനെ
ടി20 ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ ബാറ്റ്സ്മാനാണ് സൂര്യകുമാര്‍ യാദവ്. താരത്തെ അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. മറ്റൊന്നുമല്ല, താരത്തിന് പരിക്കാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലാണ് താരത്തിന് പരിക്കേറ്റത്. താരത്തിന് കണങ്കാലിന് പരിക്കേറ്റെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ സ്പോര്‍ട്സ് ഹെര്‍ണിയയാണ് സൂര്യകുമാര്‍ യാദവിനെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ജര്‍മനിയിലെ മ്യൂണിക്കില്‍ വെച്ച് താരം ശസ്ത്രക്രിയക്ക് വിധേയനാവേണ്ടി വരും. നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് താരമുള്ളത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മ്യൂണിക്കിലേക്ക് താരം സര്‍ജറിക്കായി പോകും.

അതേസമയം പലര്‍ക്കും പരിചിതമല്ലാത്തൊരു കാര്യമാണ് സ്പോര്‍ട്സ് ഹെര്‍നിയ. അത്ലറ്റിക് പുബാല്ജിയ എന്ന പേരിലും ഇവ അറിയപ്പെടാറുണ്ട്. ഇത് പേശികള്‍ക്ക് വരുന്ന വളരെ വേദനയുണ്ടാക്കുന്ന പരിക്കാണ്. ഇതൊരു സാധാരണ ഹെര്‍നിയ പോലെയല്ല. വയറിന് കീഴെയായിട്ടാണ് ഈ പരിക്ക് ഉണ്ടാവാറുള്ളത്.
അബ്ഡോമിനല്‍ വാളില്‍ വലിയൊരു ദ്വാരമോ അതല്ലെങ്കില്‍ ദൗര്‍ബല്യമോ നമുക്ക് അനുഭവപ്പെടും. പേശികളില്‍ നീര്‍ക്കെട്ടോ അതല്ലെങ്കില്‍ മുറിവുകളോ അനുഭവപ്പെടുന്നതാണ് സ്പോര്‍ട്സ് ഹെര്‍നിയ. വയറിന് താഴെയായിട്ടുള്ള ലിഗ്മെന്റുകളിലും പ്രശ്നങ്ങളുണ്ടാവും. കായിക താരങ്ങള്‍ക്ക് ഇത് സ്ഥിരമായി സംഭവിക്കാറുള്ള ഒരു പരിക്കാണ്.
തുടര്‍ച്ചയായ ഓട്ടം, ചലനങ്ങള്‍ എന്നിവയാണ് സ്പോര്‍ട്സ് ഹെര്നിയക്ക് കാരണമാകുന്നത്. ഫുട്ബോള്‍, ഹോക്കി, ടെന്നീസ് എന്നിവ കളിക്കുന്ന കായിക താരങ്ങള്‍ക്ക് ഇവ കണ്ടുവരാറുണ്ട്. നമ്മുട പേശികളില്‍ ഈ സമയം ദൗര്‍ബല്യവും അനുഭവപ്പെടും. പ്രത്യേകിച്ച് ഇടുപ്പിന് ചുറ്റുമുള്ള പേശികള്‍ക്കാണ് ഈ പരിക്കിന്റെ കാഠിന്യം അനുഭവപ്പെടുക.
സ്ട്രെങ്ങ്ത് ട്രെയിനിംഗ്, പേശികളുടെ താളം തെറ്റല്‍ എന്നിവയെല്ലാം സ്പോര്‍ട്സ് ഹെര്നിയക്ക് കാരണക്കാരാവാം. വലിയ വേദന ഈ പരിക്ക് കാരണം ഉണ്ടാവും. ഇടുപ്പിന് താഴെയായിട്ടാവും വേദന. ഈ വേദന കൂടുതല്‍ നടക്കുമ്പോഴോ മറ്റോ വര്‍ധിക്കുകയോ ചെയ്യാം.അതേസമയം ഈ പരിക്ക് ഭേദമാവാനും മാര്‍ഗങ്ങളുണ്ട്. പ്രധാനമായും വിശ്രമമാണ് ഇതിന് ആവശ്യം.
നമ്മുടെ പേശികള്‍ക്ക് ധാരാളം വിശ്രമം ആവശ്യമാണ്. അതുപോലെ ഐസ് ക്യൂബുകള്‍ കൊണ്ട് വേദനയുള്ള ഭാഗത്ത് മസാജ് ചെയ്യാവുന്നതാണ്. ഓരോ നാല് മണിക്കൂറിലും ഇരുപത് മിനുട്ടോളം ഈ രീതിയില്‍ മസാജ് ചെയ്യാം. ഫിസിക്കല്‍ തെറാപ്പിയും നിങ്ങള്‍ക്ക് ചെയ്യാവുന്നതാണ്. ഇത് പേശികളിലെ പ്രശ്നങ്ങള്‍ പരിഹരിക്കും. സ്ട്രെച്ചിംഗ്, സ്ട്രെങ്ങ്തനിംഗ് വ്യായാമങ്ങള്‍ ഇതില്‍ വരും. കടുത്ത പരിക്കാണെങ്കില്‍ സര്‍ജറിയാണ് നല്ലത്. ഇതിലൂടെ ഇടുപ്പിലെ വേദന ഇല്ലാതാക്കാനാവും.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications