Get Updates
Get notified of breaking news, exclusive insights, and must-see stories!

ടി20യാണോ അടിയുറപ്പ്, സെഞ്ച്വറിയിലും റെക്കോര്‍ഡ്; സൂര്യകുമാര്‍ യാദവ് ഐപിഎല്‍ പ്രതിഫലത്തിലും ഹിറ്റര്‍

ഇന്ത്യന്‍ ക്രിക്കറ്റില്‍ എക്‌സ്ട്രാഓര്‍ഡിനറിയായി ഒരു ക്രിക്കറ്ററുണ്ടെങ്കില്‍ ആ താരം ആരായിരിക്കും. ടി20 ക്രിക്കറ്റിലാണെങ്കില്‍ അതിന് സൂര്യകുമാര്‍ യാദവ് എന്ന ഒരു പേരെ ഉണ്ടായിരിക്കൂ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ടി20യില്‍ ഒരിക്കല്‍ കൂടി തന്റെ മികവുറ്റ ഫോം സൂര്യകുമാര്‍ പുറത്തെടുത്തിരിക്കുകയാണ്. അന്താരാഷ്ട്ര ടി20 കരിയറിലെ തന്റെ നാലാമത്തെ സെഞ്ച്വറിയാണ് സുര്യകുമാര്‍ കുറിച്ചിരിക്കുന്നത്.

രോഹിത് ശര്‍മയ്ക്കും, ഗ്ലെന്‍ മാക്‌സ്‌വെല്ലിനുമൊപ്പം റെക്കോര്‍ഡില്‍ എത്തി നില്‍ക്കുകയാണ് സൂര്യ. എന്നാല്‍ വളരെ വെറും 60 ടി20 മത്സരങ്ങളില്‍ നിന്നായി 57 ഇന്നിംഗ്‌സുകള്‍ മാത്രമെടുത്താണ് സൂര്യകുമാര്‍ ഈ നേട്ടം സ്വന്തമാക്കിയത്. രോഹിത്തും, മാക്‌സ്വെല്ലുമെല്ലാം കൂടുതല്‍ ഇന്നിംഗ്‌സ് കളിച്ചിട്ടുണ്ട്.അതേസമയം സൂര്യകുമാര്‍ ഇന്ത്യന്‍ ടീമിലെ ക്യാപ്റ്റന്‍ സ്ഥാനത്ത് വരെ എത്തിയതെല്ലാം ഐപിഎല്ലിലെ നേട്ടങ്ങള്‍ വഴിയാണ്.

suryakumar-yadav

ഇന്ത്യന്‍ ടീമിലും ഐപിഎല്ലും വമ്പന്‍ പ്രതിഫലം തന്നെ സൂര്യകുമാര്‍ വാങ്ങുന്നുണ്ട്. മുംബൈ ഇന്ത്യന്‍സിന്റെ അവിഭാജ്യ ഘടകമാണ് സൂര്യകുമാര്‍. പതിനൊന്ന് വര്‍ഷം വീണ്ട ഐപിഎല്‍ കരിയറില്‍ മൂന്ന് കിരീടങ്ങളാണ് താരം നേടിയിരിക്കുന്നത്. 2018 മുതലാണ് മുംബൈ ടീമില്‍ താരം കളിക്കാന്‍ തുടങ്ങിയത്. സൂര്യകുമാറിന്റെ ആസ്തിയില്‍ വന്‍ വര്‍ധനവാണ് ചുരുങ്ങിയ കാലം കൊണ്ട് ഉണ്ടായത്.

45 മുതല്‍ 55 കോടി വരെയാണ് സൂര്യയുടെ ആസ്തി. ഇതിന് കാരണം ഐപിഎല്ലിലെയും ഇന്ത്യന്‍ ടീമിലെയും പ്രതിഫലമാണ്. ഒപ്പം പരസ്യങ്ങളില്‍ നിന്നുള്ള വന്‍ തുകയും സൂര്യകുമാറിനെ സഹായിക്കുന്നുണ്ട്. സൂര്യകുമാറിന് ഇന്ത്യന്‍ ടീമില്‍ നിന്ന് നല്ലൊരു തുക വാര്‍ഷിക പ്രതിഫലമായി ലഭിക്കുന്നുണ്ട്. ബിസിസിഐയുടെ ഗ്രേഡ് ബി കരാറിലാണ് സൂര്യകുമാറുള്ളത്. വര്‍ഷം മൂന്ന് കോടി രൂപ ഇതിലൂടെ താരത്തിന് ലഭിക്കും.

ഒരു ടെസ്റ്റ് മത്സരം കളിച്ചാല്‍ പതിനഞ്ച് ലക്ഷം രൂപയാണ് ലഭിക്കുക. ഏകദിന മത്സരമാണെങ്കില്‍ ആറ് ലക്ഷം രൂപയും, ടി20 മത്സരമാണെങ്കില്‍ മൂന്ന് ലക്ഷം രൂപയും ലഭിക്കും. മുംബൈ ഇന്ത്യന്‍സുമായി കിടിലനൊരു കരാറും സൂര്യകുമാറിനുണ്ട്. എട്ട് കോടിയാണ് ഐപിഎല്‍ കരാര്‍ പ്രകാരം താരത്തിന് ലഭിക്കുക. 2023ല്‍ മുംബൈ ഇന്ത്യന്‍സ് സൂര്യക്ക് നല്‍കിയ തുകയും ഇത്രയാണ്. ഒരു മത്സരത്തിന് 57 ലക്ഷം രൂപ എന്ന നിരക്കിലാണ് താരത്തിന് ലഭിക്കുക. ഇത്തവണ മുംബൈ പ്രതിഫലം ഉയര്‍ത്തുമോ എന്നാണ് ഇനി അറിയാനുള്ളത്.

മുംബൈയിലൂടെയാണ് സൂര്യ ഐപിഎല്‍ കരിയര്‍ ആരംഭിച്ചത്. എന്നാല്‍ 2014ല്‍ കെകെആര്‍ താരത്തെ ഏറ്റെടുത്തു. ടീമിനെ കിരീട നേട്ടത്തിലേക്ക് നയിക്കാന്‍ വരെ സൂര്യകുമാറിന് സാധിച്ചു. എന്നാല്‍ 2018ല്‍ താരത്തെ കെകെആര്‍ റിലീസ് ചെയ്തു. മുംബൈ 3.2 കോടിക്ക് താരത്തെ വാങ്ങി. പിന്നീട് സൂര്യക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

2018ല്‍ 512 റണ്‍സാണ് താരം അടിച്ചത്. നാല് അന്‍പതില്‍ അധികം സ്‌കോറും പിറന്നു. 2019ല്‍ 424, 2020ല്‍ 480 റണ്‍സ് എന്നിങ്ങനെയാണ് സൂര്യകുമാര്‍ അടിച്ചെടുത്തത്. അതേസമയം പരസ്യത്തില്‍ നിന്ന് വന്‍ തുക താരത്തിന് ലഭിക്കുന്നുണ്ട്. 65 ലക്ഷം രൂപയാണ് ഒരു പരസ്യത്തിനായി താരം വാങ്ങുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+