Get Updates
Get notified of breaking news, exclusive insights, and must-see stories!

രോഹിത് ശർമ്മ പരിക്കിന്റെ പിടിയിലോ? വമ്പൻ അപ്‌ഡേറ്റുമായി ഇന്ത്യൻ ടീം, പിച്ചിനെതിരെ രൂക്ഷ വിമർശനം

ടി20 ലോകകപ്പിൽ അയർലണ്ടിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ രോഹിത് ശർമ്മയുടെ കാര്യത്തിൽ ഇന്ത്യൻ ആരാധകർ വലിയ ആശങ്കയിലാണ് ഉണ്ടായിരുന്നത്. മത്സരത്തിൽ അർധ സെഞ്ച്വറി നേടിയ രോഹിത് പക്ഷേ ഇടയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് ഇന്നിംഗ്‌സ് തുടരാതെ റിട്ടയർ ചെയ്‌ത്‌ പവലിയനിലേക്ക് മടങ്ങുകയായിരുന്നു.

ഇതാണ് ആരാധകരെ വല്ലാതെ ആശങ്കയിലാക്കിയത്. ഇതിന് പിന്നാലെ പരിക്കിന്റെ കാര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് വ്യക്തമാക്കി താരം തന്നെ രംഗത്ത് വന്നെങ്കിലും അതുകൊണ്ടൊന്നും അവർ തൃപ്‌തരായിരുന്നില്ല. എന്നാൽ ഏറ്റവും ഒടുവിൽ ലഭിക്കുന്ന വാർത്തകൾ പ്രകാരം രോഹിത് ശർമ്മയുടെ പരിക്ക് സാരമുള്ളതല്ല.

rohitsharmainjury

എങ്കിലും താരത്തിന് ചെറിയ രീതിയിൽ വേദന അനുഭവപ്പെടുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസം പറഞ്ഞത്. കകൂടാതെ പിച്ചിനെയും രോഹിത് ശർമ്മ വിമർശിച്ചിരുന്നു. പിച്ച് ഏത് രീതിയിൽ പെരുമാറുമെന്ന് പറയാൻ കഴിയില്ലെന്നായിരുന്നു രോഹിത് പറഞ്ഞത്. രോഹിത് ശർമ്മയുടെ പരിക്കിന് പിന്നാലെ ന്യൂയോർക്കിലെ പിച്ചിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനം ശക്തമാണ്.

ഐറിഷ് പേസർ ജോഷ്വ ലിറ്റിലിന്റെ പന്ത് വലത് തോളിൽ തട്ടിയതിന് പിന്നാലെയാണ് ഇന്ത്യൻ നായകൻ വേദന സഹിക്കാനാകാതെ ഇന്നിംഗ്‌സ് അവസാനിക്കും മുൻപ് തന്നെ കളം വിട്ടത്. ഇതോടെ പിച്ചിനെ കുറിച്ചുള്ള ചർച്ചകൾക്കും തുടക്കമായി. ലോകകപ്പിന് പറ്റിയ പിച്ചല്ല ഇതെന്നും ആവശ്യത്തിന് ഗുണമേന്മ ഇല്ലാതെയാണ് പിച്ച് തയ്യാറാക്കിയതെന്നുമാണ് ഉയരുന്ന പ്രധാന ആരോപണം.

അഞ്ച് മാസം മാത്രമാണ് ഈ പിച്ച് ഉണ്ടാക്കിയിട്ട് ആയത് എന്നതും പ്രധാന ഘടകമാണെന്നാണ് വിലയിരുത്തൽ. ഇക്കുറി ലോകകപ്പിന് വേദിയാകുന്ന യുഎസിലെ ഒരുക്കങ്ങൾ കുറിച്ച് നേരത്തെയും വിമർശനങ്ങൾ ഉയർന്നിരുന്നു. കഴിഞ്ഞ ദിവസത്തെ രോഹിത് ശർമ്മയുടെ പരിക്ക് കൂടി ആയതോടെയാണ് പിച്ചിനെ കുറിച്ചുള്ള ചർച്ചകൾ കൂടുതൽ ശക്തമാവുന്നത്.

അതേസമയം, മത്സരത്തിൽ നിരവധി റെക്കോർഡ് നേട്ടങ്ങളാണ് രോഹിത് സ്വന്തമാക്കിയത്. ടി20 ക്രിക്കറ്റിൽ 4000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന ബഹുമതിയാണ് രോഹിത് സ്വന്തമാക്കിയത്. ഇതിന് പുറമെ ടി20 ലോകകപ്പുകളിൽ 1000 റൺസ് എന്ന നേട്ടവും ഹിറ്റ്മാൻ സ്വന്തമാക്കുകയുണ്ടായി. ലോകകപ്പിലെ ആദ്യ മത്സരം തന്നെ അർധ സെഞ്ച്വറിയോടെ തുടങ്ങാനും താരത്തിനായി.

ഇതിനൊക്കെ പുറമെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ 600 സിക്‌സറുകൾ അടിച്ചുകൂട്ടുന്ന ആദ്യ ക്രിക്കറ്റർ, ഐസിസിയുടെ വൈറ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റുകളിൽ 100 സിക്‌സർ അടിച്ച താരം, അന്താരാഷ്ട്ര ക്രിക്കറ്റിൽ 300 വിജയങ്ങൾ എന്നീ റെക്കോർഡുകളും ഇന്ത്യൻ നായകൻ രോഹിത് ശർമ്മ സ്വന്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+