Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഹ്ലി തന്നെ ഓപ്പണറാവും; രോഹിത് വലിയ സിഗ്നൽ തന്നു കഴിഞ്ഞു, നഷ്‌ടം ജയ്‌സ്വാളിന് മാത്രം

ടി20 ലോകകപ്പ് ടീം പ്രഖ്യാപനം മുതൽ തന്നെ ഇന്ത്യൻ ക്യാമ്പിൽ സസ്പെൻസ് നിറച്ചു വച്ചിരുന്ന ബാറ്റിങ് പൊസിഷനാണ് ഓപ്പണിംഗ്. കഴിഞ്ഞ കുറച്ചധികം കാലമായി ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്ക്ക് പറ്റിയ ഓപ്പണിംഗ് പങ്കാളിയെ കണ്ടെത്താൻ കഴിയാതെ വട്ടം കറങ്ങുകയായിരുന്നു ടീം മാനേജ്‌മെന്റ്. പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും സെലക്‌ടർമാർക്ക് അതിനുള്ള ഉത്തരവും കിട്ടിയില്ല.

ഇടയ്ക്ക് ഭാവിയുടെ വാഗ്‌ദാനമാവും എന്ന് ക്രിക്കറ്റ് പണ്ഡിതന്മാർ വിധിയെഴുതിയ ഗിൽ ഈ അവസരം മുതലെടുത്തെങ്കിലും താരത്തിന് അത് തുടർന്ന് കൊണ്ട് പോവാൻ കഴിഞ്ഞില്ല. ഇതോടെയാണ് ടി20 ലോകകപ്പിൽ രോഹിത് ശർമയ്‌ക്കൊപ്പം ആര് ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യും എന്ന പ്രസക്തമായ ചോദ്യം ഉയർന്നത്.

kohliopener

കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി ഈ പൊസിഷനിൽ ഏറ്റവും കൂടുതൽ ഉയർന്നുകേട്ട പേര് മറ്റൊരു സൂപ്പർതാരമായ വിരാട് കോഹ്ലിയുടേത് ആയിരുന്നു. ഇത്തവണ ടീമിൽ തിരിച്ചെത്തിയ കോഹ്‌ലിക്ക് സെലക്‌ടർമാർ പുതിയ ചുമതലയാണ് നൽകുക എന്നത് നേരത്തെ തന്നെ പലരും സംശയം പ്രകടിപ്പിച്ച കാര്യമാണ്. ഒടുവിൽ അതിൽ രോഹിത് ശർമ്മ തന്നെ ഒരു സിഗ്നൽ തന്നിരിക്കുകയാണ് ഇപ്പോൾ.

ഇന്നലെ നടന്ന ബംഗ്ലാദേശിന് എതിരായ സന്നാഹ മത്സരത്തിൽ ഇന്ത്യൻ ടീം മികച്ച വിജയം നേടിയിരുന്നു. മത്സരത്തിൽ പക്ഷേ സ്ഥിരം ഓപ്പണറായ യശസ്വി ജയ്‌സ്വാൾ കളിച്ചിരുന്നില്ല. ഇതോടെയാണ് ഇത്തവണ രോഹിതിനൊപ്പം ഓപ്പൺ ചെയ്യുക കോഹ്ലി ആണെന്ന് ക്രിക്കറ്റ് പണ്ഡിതന്മാർ അടിവരയിടുന്നത്. ഇന്നലെ ചെറിയ ശാരീരിക അസ്വാസ്ഥ്യം കാരണം കോഹ്ലി കളിച്ചില്ലെങ്കിലും പകരം യശസ്വി ജയ്‌സ്വാൾ ഓപ്പൺ ചെയ്യാത്തതാണ് സംശയങ്ങൾക്ക് ഇടയാക്കുന്നത്.

ഇതോടെ ലോകകപ്പിൽ രോഹിത്-വിരാട് സഖ്യം ഇന്നിംഗ്‌സ് ഓപ്പൺ ചെയ്‌തേക്കും എന്ന അഭ്യൂഹങ്ങൾ കൂടുതൽ ശക്തമാവുകയാണ്. ഏഴോളം ഇന്ത്യൻ ബാറ്റർമാർ മത്സരത്തിൽ സാന്നിധ്യം അറിയിച്ചെങ്കിലും ജയ്‌സ്വാൾ പടിക്ക് പുറത്തായിരുന്നു. ലോകകപ്പ് ടീമിൽ ഇടം നേടിയെങ്കിലും ഒരു ഓപ്പണറായ ജയ്‌സ്വാൾ പുറത്തിരിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ ഉറപ്പായും കോഹ്ലി തന്നെയാവും പകരമെത്തുക.

ഇതോടെ പരിചയ സമ്പന്നരുടെ നിരയുമായാവും ഇന്ത്യൻ ടോപ് ഓർഡർ കളം പിടിക്കുക. ടി20 ക്രിക്കറ്റിൽ നിന്ന് ഏറെനാളായി മാറി നിൽക്കുന്ന വിരാടും രോഹിതും തങ്ങളുടെ മടങ്ങിവരവ് ആഘോഷമാക്കിയാൽ ഇന്ത്യയുടെ സാദ്ധ്യതകൾ വർധിക്കുകയേ ഉള്ളൂ. മികച്ച പ്രകടനമാണ് ഈ ഐപിഎല്ലിലും വിരാട് കോഹ്ലി നടത്തിയത്.

എന്നാൽ രോഹിത് ഫോമിലല്ല എന്നതാണ് ടീമിനെ അലട്ടുന്ന പ്രധാന ഘടകം. എങ്കിലും വലിയ ടൂർണമെന്റുകളിൽ രാജ്യത്തിന് വേണ്ടി മികവ് കാട്ടുന്ന രോഹിത് ശർമ്മയുടെ സ്ഥിരം ശൈലി ഇക്കുറിയും പുറത്തെടുത്താൽ കിരീടം ഒട്ടും അകലെ അല്ലെന്നതാണ് പ്രധാന കാര്യം. എങ്കിലും യുഎസിലെ സഹചര്യങ്ങളുമായി എങ്ങനെ ഇന്ത്യ പൊരുത്തപ്പെടും എന്നതും നിർണായക ഘടകമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+