വിരാട് പൂജ്യത്തിന് പുറത്തായി, പതറിയ ഇന്ത്യക്ക് ചുമ്മാ കിട്ടിയത് 5 റണ്‍സ്; യുഎസ്സിന് പണികിട്ടി
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ഇന്ത്യ സൂപ്പര്‍ 8ല്‍ പ്രവേശിച്ചിരിക്കുകയാണ്. തുടര്‍ച്ചയായ മൂന്നാം മത്സരത്തില്‍ ആതിഥേയരായ അമേരിക്കയെ ആണ് ഇന്ത്യ പരാജയപ്പെടുത്തിയത്. വളരെ ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയെ വിറപ്പിച്ചാണ് യുഎസ് കീഴടങ്ങിയത്. ആതിഥേയരുടെ ആദ്യ തോല്‍വിയാണിത്. നേരത്തെ അവര്‍ പാകിസ്താനെ വീഴ്ത്തിയിരുന്നു.
ഇന്ത്യയോട് അവര്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ടിരുന്നു. പക്ഷേ ഒടുവില്‍ ന്യൂയോര്‍ക്കിലെ പിച്ചില്‍ പൊരുതാവുന്ന സ്‌കോറാണ് അവര്‍ നേടിയത്. ഇന്ത്യ തുടക്കത്തില്‍ തന്നെ പതറിപ്പോകുന്ന കാഴ്ച്ചയാണ് കണ്ടത്. വിരാട് കോലി പൂജ്യത്തിനാണ് പുറത്തായത്. പിന്നാലെ തന്നെ രോഹിത് ശര്‍മയും മടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായിരുന്നു.

ന്യൂയോര്‍ക്കിലെ നസ്സാവു കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയം ഇത്തരത്തില്‍ വെല്ലുവിളികള്‍ ധാരാളം നല്‍കുന്ന പിച്ചാണ്. ഇന്ത്യ കഴിഞ്ഞ മത്സരം കഷ്ടിച്ചാണ് വിജയിച്ചത്. അതിന് പ്രധാന കാരണവും പിച്ച് തന്നെയാണ്. ഇന്ത്യയുടെ ബാറ്റിംഗ് നിര പൂര്‍ണമായും പരീക്ഷിക്കപ്പെട്ടപ്പോള്‍ കരുത്ത് കാണിച്ചത് ബൗളര്‍മാരായിരുന്നു.
അമേരിക്കയ്‌ക്കെതിരെയും സമാനമായിരുന്നു കാര്യങ്ങള്‍. ടി20യിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായ വിരാട് കോലിയെ ആദ്യ ഓവറില്‍ തന്നെ പൂജ്യത്തിന് അമേരിക്ക വീഴ്ത്തിയിരുന്നു. ആദ്യ ഓവറില്‍ തന്നെ വിരാട് പുറത്തായതോടെ ഇ ന്ത്യ ശരിക്കും വിരണ്ട് പോയി. ഒപ്പം രോഹിത് ശര്‍മ കൂടി പുറത്തായതോടെ ഇന്ത്യ വെള്ളം കുടിക്കുന്ന കാഴ്ച്ചയാണ്
കണ്ടത്.രോഹിത് കൂടി പുറത്തായതോടെ ഇന്ത്യയുടെ സ്‌കോറിംഗിന്റെ വേഗം കുറഞ്ഞു. ഇന്ത്യ പ്രതീക്ഷിച്ചത് പോലെ അമേരിക്കന്‍ ബൗളര്‍മാരില്‍ നിന്ന് അധികം വീഴ്ച്ചയും ഉണ്ടായില്ല. എന്നാല്‍ ഇടയ്ക്ക് വന്നൊരു പിഴ യുഎസ്സിന് തിരിച്ചടിയായി മാറുകയായിരുന്നു. മത്സരത്തില്‍ 5 റണ്‍സാണ് ഇന്ത്യക്ക് യുഎസ്സ് വെറുതെ സമ്മാനിച്ചത്.
അങ്ങനെ സംഭവിക്കാന്‍ കാരണം യുഎസ്സിന്റെ പിഴവ് മാത്രമാണ്. ഓരോ ഓവര്‍ കഴിയുന്നതിന് ശേഷവും അമേരിക്ക ധാരാളം സമയമാണ് എടുത്തത്. 60 സെക്കന്‍ഡുകളായിരുന്നു. ഓരോ ഓവറിനിടെയും വേണ്ടിയിരുന്നത്. എന്നാല്‍ ഇന്ത്യക്കെതിരെ അമേരിക്ക ഈ നിയമമാണ് ലംഘിച്ചത്. നിയമം തെറ്റിച്ചതോടെ ഇന്ത്യക്ക് 5 റണ്‍സ് എളുപ്പത്തില്‍ ലഭിക്കുകയും ചെയ്തു.
ഓവറുകള്‍ക്കിടെ അറുപത് സെക്കന്‍ഡ് മാത്രമേ എടുക്കാറവൂ. എന്നാല്‍ മൂന്ന് തവണ ഇവിടെ യുഎസ് അത് തെറ്റിച്ചു. ഇതോടെ അഞ്ച് അധിക റണ്‍സ് ഇന്ത്യക്ക് നല്‍കുകയായിരുന്നു. മത്സരത്തില്‍ നാല് വിക്കറ്റെടുത്ത അര്‍ഷ്ദീപ് സിംഗാണ് തിലങ്ങിയത്. താരം വഴങ്ങിയത്. വെറും 9 റണ്‍സാണ് താരം വഴങ്ങിയത്.












Click it and Unblock the Notifications