കോഹ്ലിയുടെ ഈ ക്യാപ്റ്റൻസി റെക്കോർഡുകൾ ഇന്നും ഭദ്രം ! രോഹിതിനെ കൊണ്ടൊന്നും പറ്റൂല സാറെ...
ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരുടെ പട്ടിക എടുത്താൽ അതിൽ മുൻ പന്തിയിലുള്ള ആളാണ് വിരാട് കോഹ്ലി. ഐപിഎല്ലിൽ ആർസിബി നായകനായി വർഷങ്ങളോളം ചുമതല നിർവഹിച്ചെങ്കിലും ഒരു കിരീടമെന്ന മോഹം നിറവേറ്റാൻ കോഹ്‍ലിക്ക് കഴിഞ്ഞില്ല. എന്നാൽ ഇന്ത്യൻ ടീമിന്റെ നായക സ്ഥാനത്ത് ഒരു കോഹ്‌ലി യുഗം തന്നെ സൃഷ്‌ടിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു എന്നതാണ് ഏറ്റവും പ്രധാനം.
അത്തരത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഇഷ്ട്ടപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റിലെ ഒരു കാലഘട്ടമായിരുന്നു ടെസ്‌റ്റ് ടീം ക്യാപ്റ്റനായി കോഹ്‌ലി കളിച്ചിരുന്ന വർഷങ്ങൾ. പല ക്രിക്കറ്റ് പണ്ഡിതന്മാരും ഇപ്പോഴും വിശ്വസിക്കുന്നത് ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്‌റ്റ് ക്യാപ്റ്റൻ വിരാട് കോഹ്‌ലി ആണെന്നാണ്. അതിന് കാരണങ്ങളും പലതാണ്.

സാധാരണ ഗതിയിൽ ഇന്ത്യൻ മണ്ണിൽ മാത്രം അപ്രമാദിത്തം പുലർത്തിയിരുന്ന ടീമിനെ വിദേശത്ത് ആരെയും തോൽപിക്കാൻ കെൽപ്പുള്ള സംഘമായി മാറ്റിയെടുത്തത് വിരാട് കോഹ്‌ലിയുടെ നായക മികവായിരുന്നു. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, സൗത്ത് ആഫ്രിക്ക തുടങ്ങിയ സേന രാജ്യങ്ങളിൽ കോഹ്ലി വെന്നിക്കൊടി പാറിച്ചത് തന്നെ ഉദാഹരണം. ഇത്തരത്തിൽ കോഹ്‌ലിയുടെ അഞ്ച് പ്രധാന ടെസ്‌റ്റ് ക്യാപ്റ്റൻസി റെക്കോർഡുകൾ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.
ടെസ്‌റ്റ് റാങ്കിങ്
എംഎസ് ധോണി ക്യാപ്റ്റൻ ആയിരിക്കവേയാണ് ഇന്ത്യൻ ടെസ്‌റ്റ് ടീം റാങ്കിങിൽ കുതിപ്പ് തുടർന്നത്. എന്നാൽ വിരാട് കോഹ്‌ലിയുടെ കാലഘട്ടത്തിൽ അത് ഏറ്റവും ഉന്നതിയിലെത്തി എന്ന് വേണം പറയാൻ. ഏതാണ്ട് 49 മാസത്തോളമാണ് കോഹ്‌ലിയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ ഇന്ത്യ ഒന്നാം റാങ്കിൽ ഉണ്ടായിരുന്നത്. ഇത് വലിയൊരു റെക്കോർഡാണ്.
സ്വന്തം മണ്ണിൽ തോൽവി ഇല്ല
ഇനി അധികമാർക്കും മറികടക്കാൻ കഴിയില്ലെന്ന് ഉറപ്പുള്ള മറ്റൊരു പ്രധാന റെക്കോർഡാണിത്. വിരാട് കോഹ്ലി നായകനായതിന് ശേഷം ഒരൊറ്റ പരമ്പര പോലും ഇന്ത്യൻ മണ്ണിൽ ടീം തോറ്റിട്ടില്ല എന്നതാണ് ഈ റെക്കോർഡ്. ടെസ്‌റ്റ് ക്യാപ്റ്റൻ എന്ന നിലയിൽ കോഹ്‌ലിയുടെ മികവ് എത്രത്തോളം ഉണ്ടെന്നത് നമുക്കീ നേട്ടത്തിൽ നിന്ന് മനസിലാവും.
സേന രാജ്യങ്ങളിൽ കൂടുതൽ വിജയം
പൊതുവേ സേന എന്ന് വിളിക്കപ്പെടുന്ന സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ ഒരു കാലത്ത് ഏഷ്യൻ ടീമുകളുടെ പേടി സ്വപ്‌നമായിരുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സാഹചര്യങ്ങളിൽ നിന്ന് തികച്ചും വിഭിന്നമായിരുന്നു ഇവിടെ പിച്ചുകളുടെ നിലവാരം. എന്നാൽ ഈ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ വിജയം നേടിയ ഏഷ്യൻ ക്യാപ്റ്റൻ കോഹ്ലിയാണ്. കൂടാതെ ഇവിടെ ആർക്കും ജയിക്കാമെന്ന് കാണിച്ചു കൊടുത്തതും താരം തന്നെ.
ഓസീസിൽ വിജയം
ഓസ്‌ട്രേലിയ എന്നും ഏഷ്യൻ ടീമുകൾക്ക് ബാലികേറാമല ആയിരുന്നു എന്നതാണ് വാസ്‌തവം. ഓസ്‌ട്രേലിയൻ പിച്ചുകളിൽ പലപ്പോഴും കളിയുടെ ബാലപാഠങ്ങൾ പോലും മറക്കുന്ന കാഴ്‌ചയാണ് നാം കണ്ടിട്ടുള്ളതും. എന്നാൽ ഈ ഓസ്‌ട്രേലിയയിൽ ആദ്യമായി പരമ്പര നേടിയ ഏഷ്യൻ നായകനും കോഹ്‌ലി തന്നെയാണ്.
ക്യാപ്റ്റൻ ഡബിൾ
ക്യാപ്റ്റൻ സ്ഥാനത്ത് ഇരിക്കെ കോഹ്ലി നേടിയ മറ്റൊരു ബാറ്റിങ് റെക്കോർഡ് ആണിത്. ടെസ്‌റ്റ് ക്രിക്കറ്റിൽ ക്യാപ്റ്റൻ സ്ഥാനം വഹിക്കെ ഏറ്റവും അധികം ഡബിൾ സെഞ്ച്വറി നേടിയ താരമാണ് വിരാട് കോഹ്ലി. ഏഴ് തവണയാണ് കൊഹ്‌ലി ഇരുന്നൂറ് കടന്നത്. നായക പദവി ഒരിക്കലും തന്നെ സമ്മർദ്ദത്തിന് അടിമപ്പെടുത്തിയിട്ടില്ല എന്ന് കോഹ്ലി തെളിയിച്ചത് ഈ റെക്കോർഡിലൂടെ ആയിരുന്നു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications