Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രുതി രഘുനാഥന് മിന്നുചാര്‍ത്തി വെങ്കിടേഷ് അയ്യര്‍; ദക്ഷിണേന്ത്യന്‍ വിവാഹത്തിന്റെ ചിത്രങ്ങള്‍ വൈറല്‍

ചെന്നൈ: ഐപിഎല്‍ കിരീടനേട്ടത്തിന് ശേഷം ജീവിതത്തിന്റെ പുതിയ ഇന്നിംഗ്‌സ് തുറന്ന് കൊല്‍ക്കത്തയുടെ ഓള്‍റൗണ്ടര്‍ വെങ്കിടേഷ് അയ്യര്‍. താരം ഇന്ന് വിവാഹിതനായി. ദക്ഷിണേന്ത്യന്‍ രീതിയില്‍ നടന്ന വിവാഹത്തില്‍ ശ്രുതി രഘുനാഥന് മിന്നും ചാര്‍ത്തിയിരിക്കുകയാണ് വെങ്കിടേഷ്.

ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു വെങ്കിടേഷിന്റെ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്ലില്‍ ചാമ്പ്യന്‍മാരായത്. ഫൈനലില്‍ ഗംഭീര പ്രകടനവും താരം കാഴ്ച്ചവെച്ചിരുന്നു. വെങ്കിടേഷിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്.

venkatesh-iyer

ഇരുവരുടെയും വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇരുവരും ദക്ഷിണേന്ത്യന്‍ രീതിയിലുള്ള വസ്ത്രം അണിഞ്ഞാണ് വിവാഹത്തിനെത്തിയത്. എന്‍ഐഎഫ്ടിയില്‍ നിന്ന് ഫാഷന്‍ മാനേജ്‌മെന്റില്‍ മാസ്റ്റര്‍ ബിരുദമുള്ള വ്യക്തിയാണ് വെങ്കിടേഷിന്റെ ഭാര്യ ശ്രുതി. പിഎസ്ജി കോളേജില്‍ നിന്ന് ബികോം ബിരുദവും ഇവര്‍ക്കുണ്ട്.

ബെംഗളൂരുവിലെ ലൈഫ്‌സ്റ്റൈല്‍ ഇന്റര്‍നാഷണലിലാണ് ശ്രുതി ജോലി ചെയ്യുന്നത്. മെര്‍ക്കന്റൈസ് പ്ലാനറാണ് ഇവര്‍. നിരവധി യൂസര്‍മാരാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നെത്തിയത്. കൊല്‍ക്കത്ത ടീമിലെ സഹതരാം വരുണ്‍ ചക്രവര്‍ത്തി വെങ്കിടേഷിന്റെ വിവാഹത്തിനായി എത്തിയിട്ടുണ്ട്. തന്റെ ജീവിതത്തിലെ പുതിയ അധ്യായമാണെന്ന് വിവാഹ നിശ്ചയം കഴിഞ്ഞപ്പോള്‍ വെങ്കിടേഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.

ഇത്തവണത്തെ ഐപിഎല്ലില്‍ മികച്ച സീസണായിരുന്നു വെങ്കിടേഷ് അയ്യറിന്. പതിനാല് മത്സരങ്ങളില്‍ നിന്ന് 370 റണ്‍സാണ് താരം നേടിയത്. നോക്കൗട്ടില്‍ രണ്ട് അര്‍ധ സെഞ്ച്വറികള്‍ നേടി ഗംഭീര പ്രകടനം നടത്താനും താരത്തിന് സാധിച്ചു. നാല് അര്‍ധ സെഞ്ച്വറികളാണ് മൊത്തം താരം കുറിച്ചത്. 158.80 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്.

70 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ഐപിഎല്‍ കലാശപ്പോരില്‍ 26 പന്തില്‍ 52 റണ്‍സാണ് താരം നേടിയത്. അതേസമയം ഐപിഎല്ലിന്റെ തുടക്കത്തിലെ പ്രകടനം വന്നപ്പോള്‍ വെങ്കിടേഷ് ടി20 ലോകകപ്പില്‍ ഇടം നേടുമെന്ന് കരുതിയിരുന്നു. എന്നാല്‍ സ്ഥിരതയില്ലായ്മ താരത്തിന് തിരിച്ചടിയാവുകയായിരുന്നു.

ഇന്ത്യന്‍ ടീമില്‍ ഇതുവരെ വളരെ കുറഞ്ഞ അവസരങ്ങളാണ് വെങ്കിടേഷിന് ലഭിച്ചത്. ഇതുവരെ തിളങ്ങാന്‍ സാധിച്ചിട്ടില്ല. രണ്ട് ഏകദിന മത്സരങ്ങളില്‍ നിന്ന് 24 റണ്‍സാണ് താരം നേടിയിരിക്കുന്നത്. 9 ടി20 മത്സരങ്ങളില്‍ നിന്ന് 133 റണ്‍സാണ് താരം നേടിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+