രജനീകാന്തിന്റെ കട്ട ഫാന്‍, ബാറ്റെടുത്താല്‍ പന്ത് എയറില്‍; കെകെആറിന്റെ വെങ്കിടേഷ് അയ്യരുടെ ആസ്തി ഇത്ര
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഈ സീസണില്‍ പുതിയൊരു ടീമായി അവതരിച്ചിരിക്കുകയാണ്. അവരുടെ ബാറ്റ്സ്മാന്മാരുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഇതിന് കാരണം. ഗൗതം ഗംഭീര്‍ ടീമിന്റെ പരിശീലക ടീമില്‍ എത്തിയതും ഏറെ ഗുണം ചെയ്തിട്ടുണ്ട്. ടീമിന്റെ പ്രകടനം കഴിഞ്ഞ സീസണ് അപേക്ഷിച്ച് ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്.
പക്ഷേ ടീമില്‍ എല്ലാവരും ഇപ്പോള്‍ പ്രശംസിക്കുന്നത് വെങ്കിടേഷ് അയ്യരെയാണ്. കഴിഞ്ഞ മത്സരത്തില്‍ വെങ്കിടേഷിന്റെ വെടിക്കെട്ട് ബാറ്റിംഗ് എല്ലാവരെയും അമ്പരപ്പിക്കുന്നതായിരുന്നു. ഐപിഎല്ലില്‍ സ്ഥിരം സാന്നിധ്യമാണ് വെങ്കിടേഷ്. എന്നാല്‍ കഴിഞ്ഞ സീസണിലെ ഫോമൗട്ടിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമിലെ സ്ഥാനവും താരത്തിന് നഷ്ടമായിരുന്നു.

വെങ്കിടേഷ് അയ്യര്‍ 2021ലാണ് ഐപിഎല്ലില്‍ അരങ്ങേറുന്നത്. ഏറെ കഷ്ടപ്പെട്ടാണ് താരം ഐപിഎല്ലിലേക്ക് എത്തിയത്. വളരെ ചെറുപ്പത്തില്‍ തന്നെ ക്രിക്കറ്റിനോട് വലിയ അഭിനിവേശം അയ്യര്‍ക്കുണ്ടായിരുന്നു. പ്രാദേശിക ടൂര്‍ണമെന്റുകളിലാണ് താരം കളിച്ചിരുന്നത്. 2015ല്‍ ആദ്യമായി മുംബൈ അണ്ടര്‍ 23 ടീമില്‍ താരത്തിന് ഇടംപിടിക്കാനായി.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും വെങ്കിടേഷ് അയ്യര്‍ മുംബൈ സീനിയര്‍ ടീമിനായി കളിച്ചത്. മികച്ചൊരു ഓള്‍റൗണ്ടര്‍ എന്ന വിശേഷണവും അയ്യര്‍ക്ക് ഗുണകരമായി. നന്നായി തന്നെ താരം പന്തെറിയുന്നുണ്ട്. ഏഴ് വിക്കറ്റുകളും താരത്തിന് ലഭിച്ചിരുന്നു. ഐപിഎല്ലിലെ അയ്യരുടെ പ്രകടനമാണ് 2021ലെ ടി20 ലോകകപ്പിലേക്കുള്ള ഇന്ത്യന്‍ ടീമിന്റെ വാതില്‍ തുറന്ന് കൊടുത്തത്.
വെങ്കിടേഷ് അയ്യര്‍ ഒരു കടുത്ത രജനീകാന്ത് ആരാധകനാണ്. ഇത് പലര്‍ക്കും അറിയില്ല. വലിയൊരു കമ്പനിയില്‍ ജോലിക്ക് കയറാതെ ക്രിക്കറ്റ് കരിയറാക്കുകയായിരുന്നു വെങ്കിടേഷ്. അമ്മയുടെ പിന്തുണയും ഇതില്‍ നിര്‍ണായകമായി. 19 വയസ്സ് വരെ വിക്കറ്റ് കീപ്പറായിരുന്നു അയ്യര്‍. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിലായിരുന്നു നേരത്തെ താരത്തിന്റെ ഫോക്കസ്.
എന്നാല്‍ ക്രിക്കറ്റ് കരിയറാക്കാന്‍ ഒടുവില്‍ തീരുമാനിക്കുകയായിരുന്നു വെങ്കിടേഷ്. ഇംഗ്ലണ്ടിനെതിരെ പരിശീലന മത്സരത്തില്‍ ഇന്ത്യക്കായി വെങ്കിടേഷ് ആദ്യം കളിച്ചിരുന്നു. മത്സരത്തില്‍ 37 റണ്‍സും ഒരു വിക്കറ്റും താരം നേടി. ടൂര്‍ണമെന്റില്‍ വെങ്കിടേഷിന്റെ പ്രകടനം നിര്‍ണായകമായിരുന്നു. 99 റണ്‍സും അഞ്ച് വിക്കറ്റുകളുമാണ് ആറ് മത്സരത്തില്‍ നിന്ന് അയ്യര്‍ നേടിയത്.
വെങ്കിടേഷ് അയ്യരുടെ പ്രധാന വരുമാനം വരുന്നത് ഐപിഎല്ലില്‍ നിന്നും ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളിലും നിന്നുമാണ്. നിലവില്‍ 15 കോടിയാണ് താരത്തിന്റെ ആസ്തി. നിലവില്‍ ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ വെങ്കിടേഷ് അയ്യര്‍ ഇടംപിടിച്ചിട്ടില്ല. പക്ഷേ മാച്ച് ഫീസ് താരത്തിന് ലഭിക്കും. ഒരു ഏകദിന മത്സരത്തിന് ആറ് ലക്ഷം രൂപയും, ടി20 മത്സരത്തിന് മൂന്ന് ലക്ഷം രൂപയും ലഭിക്കും.
അതേസമയം 2022ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരത്തിന് പ്രതിഫലമായി നല്‍കിയത് എട്ട് കോടി രൂപയാണ്. മൈപ്രോട്ടീന് എസ്എസ് പോലുള്ള ബ്രാന്‍ഡുകളുമായും താരം സഹകരിക്കുന്നുണ്ട്. വെങ്കിടേഷ് അയ്യര്‍ക്ക് ടൊയോടട് ഫോര്‍ച്യൂണറും, ഹാര്‍ലി ഡേവിഡ്സണ് ബൈക്കും സ്വന്തമായിട്ടുണ്ട്. തമിഴ്നാട്ടില്‍ ഒരു തറവാടും, മധ്യപ്രദേശില്‍ ഒരു വീടും അയ്യര്‍ക്കുണ്ട്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications