അവന്റെ പേര് അകായ്, വാമിഖയുടെ കുഞ്ഞനുജന് സ്വാഗതം; ആണ്‍കുഞ്ഞ് പിറന്ന സന്തോഷം അറിയിച്ച് കോലി
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോലിക്കും ബോളിവുഡ് നടി അനുഷ്‌ക ശര്‍മയ്ക്കും രണ്ടാം കുഞ്ഞ് പിറന്നു. വിരാട് കോലി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയിയലൂടെ ആരാധകരെ അറിയിച്ചത്. ആണ്‍കുഞ്ഞാണ് പിറന്നതെന്നും വാമിഖയുടെ കുഞ്ഞനുജനാണെന്നും കോലി കുറിച്ചു. അകായ് എന്നാണ് കുട്ടിക്ക് പേര് നല്‍കിയിരിക്കുന്നത്.
വാമിഖ എന്നാണ് ആദ്യത്തെ കുട്ടിക്ക് നല്‍കിയിരിക്കുന്ന പേര്. അതേസമയം ഫെബ്രുവരി പതിനഞ്ചിനായിരുന്നു അകായിയുടെ ജനനം എന്നും കോലി പറഞ്ഞു. അനുഷ്‌കയാണ് കുട്ടിയുടെ പേര് അകായ് എന്ന് വെളിപ്പെടുത്തിയത്. എല്ലാവരുടെയും ആശംസകള്‍ തേടിയ വിരാട് കോലിയും അനുഷ്‌കയും, തങ്ങളുടെ സ്വകാര്യതയെ മാനിക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

നിരവധി പേര്‍ വിരുഷ്‌ക ദമ്പതിമാരെ അഭിനന്ദിച്ച് രംഗത്ത് വന്നിട്ടുണ്ട്. ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗ്, അമിതാഭ് ബച്ചന്റെ സഹോദരി ശ്വേത ബച്ചന്‍ എന്നിവരെല്ലാം അഭിനന്ദിച്ചിട്ടുണ്ട്. അതേസമയം മാസങ്ങളായി നീണ്ടുനില്‍ക്കുന്ന അഭ്യൂഹങ്ങള്‍ക്ക് കൂടിയാണ് ഇതോടെ വിരാമമായിരിക്കുന്നത്.
നേരത്തെ അനുഷ്‌ക ഗര്‍ഭിണിയാമെന്ന തരത്തില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അതൊന്നും സ്ഥിരീകരിക്കാന്‍ അനുഷ്‌കയോ വിരാട് കോലിയോ തയ്യാറായിരുന്നില്ല. എബി ഡിവില്യേഴ്‌സ് ഇക്കാര്യം തന്റെ വീഡിയോയിലൂടെ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് അത് തിരുത്തുകയും ചെയ്തു. ഇരുവരുടെയും സ്വകാര്യതയെ മാനിക്കുന്നുവെന്നായിരുന്നു ഡിവില്യേഴ്‌സ് പറഞ്ഞത്.
നേരത്തെ അനുഷ്‌ക ശര്‍മ ലണ്ടനില്‍ വെച്ച് കുഞ്ഞിന് ജന്മം നല്‍കുമെന്നായിരുന്നു അഭ്യൂഹം. പ്രമുഖ വ്യവസായി ഹര്‍ഷ് ഗോയങ്ക അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഒരു കുഞ്ഞ് ജനിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ വിരാടിനെയോ അനുഷ്‌കയെയോ അദ്ദേഹം പരാമര്‍ശിച്ചിരുന്നില്ല.
ഈ കുഞ്ഞിന് ഇന്ത്യയെ കൂടുതല്‍ ഉയരങ്ങളിലേക്ക്, ക്രിക്കറ്റ് താരമായ പിതാവിനെ പോലെ നയിക്കാന്‍ സാധിക്കട്ടെ എന്നും അതല്ലെങ്കില്‍ അമ്മയുടെ പാത പിന്തുടര്‍ന്ന് സിനിമ താരമാകട്ടെ എന്നും ഹര്‍ഷ് ഗോയങ്ക കുറിച്ചിരുന്നു.ലണ്ടനിലാണ് കുഞ്ഞ് ജനിക്കുകയെന്നും ഗോയങ്ക പറഞ്ഞിരുന്നു. ഇതോടെയാണ് വിരാട് കോലി-അനുഷ്‌ക ദമ്പതിമാരെയാണ് ഗോയങ്ക ഉദ്ദേശിച്ചതെന്ന് ആരാധകര്‍ ഉറപ്പിച്ചത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് അനുഷ്‌ക ഗര്‍ഭിണിയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഹിന്ദുസ്ഥാന്‍ ടൈംസായിരുന്നു ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വിരാട് കോലി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് അനുഷ്‌കയ്‌ക്കൊപ്പം സമയം ചെലവിടുന്നതിനാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
നേരത്തെ ടീം ഇന്ത്യയുടെ ലോകകപ്പ് മത്സരത്തിന് മുന്നോടിയായി ബെംഗളൂരുവില്‍ നടന്ന ദീപാവലി ആഘോഷത്തില്‍ അനുഷ്‌കയുടെ സാന്നിധ്യം ഉണ്ടായതിന് പിന്നാലെ രണ്ടാം ഗര്‍ഭധാരണത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.












Click it and Unblock the Notifications