ലയണല്‍ മെസ്സിയെ വീഴ്ത്തി വിരാട് കോലി, 2023ലെ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി
ലോക ഫുട്‌ബോളിലെ ഇതിഹാസ താരമായ ലയണല്‍ മെസ്സിയെ മറികടന്ന് വിരാട് കോലിക്ക് പുരസ്‌കാരം. പ്യൂബിറ്റി മെയില്‍ അത്‌ലറ്റ് ഓഫ് ദ ഇയര്‍ പുരസ്‌കാരമാണ് കോലിക്ക് ലഭിച്ചത്. ഫൈനല്‍ റൗണ്ടില്‍ അര്‍ജന്റീനിയന്‍ ഇതിഹാസം ലയണല്‍ മെസ്സിയെ മറികടന്നാണ് കോലി സ്വന്തമാക്കിയത്. ഡിസംബര്‍ 31നാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
ക്രിക്കറ്റിലെ ഏറ്റവും പോപ്പുലറായിട്ടുള്ള അത്‌ലറ്റുകളില്‍ ഒരാളാണ് കോലി. ആരാധകരുടെ കാര്യത്തില്‍ കോലിയും മെസ്സിയും മുന്നിലാണ്. അതേസമയം കോലിക്ക് 2023 ഏറ്റവും മികച്ച വര്‍ഷമായിരുന്നു. ഏകദിനത്തിലെയും, ടെസ്റ്റിലെയും നിരവധി റെക്കോര്‍ഡുകളാണ് താരം തകര്‍ത്തത്.

ഏകദിനത്തില്‍ 50 സെഞ്ച്വറി നേടുന്ന ആദ്യ താരമായും കോലി 2023ല്‍ മാറിയിരുന്നു. ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരമായും കോലി മാറിയിരുന്നു. ഇക്കഴിഞ്ഞ ലോകകപ്പില്‍ 765 റണ്‍സാണ് താരം അടിച്ചെടുത്തത്. ലയണല്‍ മെസ്സി, നൊവാക് ദ്യോക്ക്യോവിച്ച്, കാര്‌ലോസ് അല്‍ക്കാരാസ്, ലെബ്രോണ്‍ ജെയിംസ്, മാക്‌സ് വെര്‍സ്റ്റാപ്പന്‍ എന്നിവരെയും അവാര്‍ഡിനായി പരിഗണിച്ചിരുന്നു.
ഫൈനല്‍ റൗണ്ടില്‍ കോലിയും മെസ്സിയും മാത്രമാണ് ഉണ്ടായിരുന്നത്. കോലിക്ക് അഞ്ച് ലക്ഷത്തിലേറെ വോട്ടുകള്‍ കൂടുതലായി ഉണ്ടായിരുന്നു. ഇതോടെയാണ് താരത്തിന് പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചത്. മൊത്തം 78 ശതമാനം വോട്ടുകളാണ് വിരാട് കോലി സ്വന്തമാക്കി.ടൈംസ് അത്‌ലറ്റ് ഓഫ് ദ ഇയര്‍ പുരസ്‌കാരം നേരത്തെ മെസ്സി നേടിയിരുന്നു. എന്നാല്‍ ഈ വര്‍ഷം മെസ്സിയുടെ പ്രകടനങ്ങളൊന്നും മികച്ച് നില്‍ക്കുന്നതല്ല.
കഴിഞ്ഞ ലോകകപ്പ് അര്‍ജന്റീനയ്ക്ക് നേടി കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു മെസ്സി. അതിന് ശേഷം മെസ്സിയില്‍ നിന്ന് കാര്യമായിട്ടുള്ള പ്രകടനങ്ങളൊന്നും ഉണ്ടായിട്ടില്ല. അമേരിക്കന്‍ ക്ലബ്ലായ ഇന്റര്‍ മയാമി ക്ലബിലേക്ക് നേരത്തെ മെസ്സി എത്തിയിരുന്നു. ഡേവിഡ് ബെക്കാണ് ക്ലബ്ബിന്റെ കോച്ച്. പിഎസ്ജിയില്‍ നിന്നായിരുന്നു മെസ്സിയുടെ വരവ്.
പിഎസ്ജിയില്‍ മെസ്സി വന്‍ പരാജമായിരുന്നു. 10 കളിയില്‍ നിന്ന് 11 ഗോളുകളാണ് ഇതുവരെ മെസ്സി ഇന്ററിനായി നേടിയത്. എന്നാല്‍ ടീമിനെ പ്ലേഓഫിലേക്ക് നയിക്കാന്‍ മെസ്സിക്ക് സാധിച്ചില്ല. അതേസമയം മെസ്സിയുമായി താരതമ്യം ചെയ്യുമ്പോള്‍ വിരാട് കോലിയുടെ നേട്ടങ്ങള്‍ നിരവധിയാണ്. ലോകകപ്പില്‍ 35 മത്സരങ്ങളില്‍ നിന്ന് ഇതുവരെ 2048 റണ്‍സാണ് കോലി അടിച്ചെടുത്തിരിക്കുന്നത്. 66.06 ആണ് താരത്തിന്റെ ശരാശരി.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലോകകപ്പ് റണ്‍സടിച്ച താരമെന്ന നേട്ടവും കോലി സ്വന്തമാക്കി. സംഗക്കാരയെ മറികടന്ന് കൂടുതല്‍ തവണ 2000 റണ്‍സ് കലണ്ടര്‍ വര്‍ഷത്തില്‍ അടിച്ചെടുത്തതിന്റെ നേട്ടവും കോലി സ്വന്തമാക്കി. 7 തവണയാണ് ഈ നേട്ടം താരം സ്വന്തമാക്കിയത്. സംഗക്കാരയ്ക്ക് ആറ് തവണയാണ് ഈ നേട്ടം സ്വന്തമാക്കാനായത്.












Click it and Unblock the Notifications