ഷാരൂഖുമല്ല ആലിയയുമല്ല, ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ബ്രാന്‍ഡ് വിരാട് കോലി; ബ്രാന്‍ഡ് വാല്യു ഇത്ര
ഇന്ത്യന്‍ സെലിബ്രിറ്റികള്‍ തമ്മില്‍ ആരോഗ്യകരമായ മത്സരം എപ്പോഴും നടക്കാറുണ്ട്. പക്ഷേ ഇതില്‍ ചിലര്‍ സ്വന്തം ബ്രാന്‍ഡ് വാല്യു കാരണം ജനങ്ങളെ തന്നെ സ്വാധീനിക്കാറുണ്ട്. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ബ്രാന്‍ഡ് ആരാണ്. അക്കാര്യത്തില്‍ അമ്പരപ്പിക്കുന്ന പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍താരങ്ങളിലൊരാളായ ഷാരൂഖ് ഖാനെയും ആലിയ ഭട്ടിനെയുമെല്ലാം മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ താരം വിരാട് കോലിയാണ്. ബ്രാന്‍ഡ് വാല്യുവില്‍ കുതിച്ചുകയറിയിരിക്കുകയാണ് കോലി. നേരത്തെ മുന്നിലുണ്ടായിരുന്ന രണ്‍വീര്‍ സിംഗിനെ അടക്കം പിന്നിലാക്കിയാണ് കോലിയുടെ മുന്നേറ്റം.

ടി20 ലോകകപ്പ് കോലി ഇപ്പോള്‍ അത്ര നല്ല ഫോമില്‍ അല്ല ഉള്ളത്. കളിച്ച മത്സരത്തില്‍ എല്ലാം താരം പരാജയപ്പെടുകയായിരുന്നു. എന്നാല്‍ ഇതൊന്നും കോലിയുടെ ബ്രാന്‍ഡ് വാല്യുവിനെ ബാധിച്ചിട്ടേയില്ല. കണ്‍സള്‍ട്ടന്‍സി കമ്പനിയായ ക്രോള്‍ ആണ് ഇപ്പോള്‍ ബ്രാന്‍ഡ് വാല്യു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
2023ല്‍ വിരാട് ബ്രാന്‍ഡ് വാല്യു 29 ശതമാനമാണ് ഉയര്‍ന്നിരിക്കുന്നത്. 227.9 മില്യണ്‍ യുഎസ് ഡോളറായിട്ടാണ് ബ്രാന്‍ഡ് വാല്യു ഉയര്‍ന്നത്. രണ്ടാം സ്ഥാനം രണ്‍വീര്‍ സിംഗിനാണ്. 203.1 മില്യണ്‍ യുഎസ് ഡോളറാണ് രണ്‍വീറിന്‍റെ ബ്രാന്‍ഡ് വാല്യു. അതേസമയം മൂന്നാം സ്ഥാനത്ത് ഷാരൂഖ് ഖാനാണ്. 120.7 മില്യണാണ് ഷാരൂഖിന്റെ മൂല്യം. എംഎസ് ധോണി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരും പട്ടികയിലുണ്ട്.
ധോണിക്ക് 95.8 മില്യണ്‍ ഡോളറിന്റെ ബ്രാന്‍ഡ് വാല്യുവാണ് ഉള്ളത്. അതേസമയം പട്ടികയില്‍ എട്ടാം സ്ഥാനത്താണ് സച്ചിന്‍. 91.3 മില്യണ്‍ ഡോളറാണ് സച്ചിന്റെ ബ്രാന്‍ഡ് മൂല്യം. ആദ്യ പത്തില്‍ ആലിയ ഭട്ട്, അക്ഷയ് കുമാര്‍ എന്നിവരും ഇടംപിടിച്ചിട്ടുണ്ട്. ബ്രാന്‍ഡ്‌സ്, ബിസിനസ്, ബോളിവുഡ് രംഗത്തുള്ളവരെയാണ് ക്രോള്‍ വാര്‍ഷിക സെലിബ്രിറ്റി വാലുവേഷന്‍ പഠനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയിലെ 23 സെലിബ്രിറ്റികളെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ക്കെല്ലാം കൂടി 1.9 ബില്യണ്‍ ഡോളറാണ് ബ്രാന്‍ഡ് മൂല്യം. 2023ല്‍ 1.6 ബില്യണായിരുന്നു ഇത്. 18 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
അതേസമയം രണ്‍വീര്‍ സിംഗിന് 2022ല്‍ 181.7 മില്യണിന്റെ ബ്രാന്‍ഡ് മൂല്യമാണ് ഉണ്ടായിരുന്നത്. ഒന്നാം സ്ഥാനത്തായിരുന്നു രണ്‍വീര്‍. എന്നാല്‍ ഇത്തവണ മൂല്യം വര്‍ധിപ്പിച്ചെങ്കിലും രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെടുകയായിരുന്നു. ഷാരൂഖ് ഖാന്‍ ഈ പട്ടികയില്‍ 2020ലാണ് ഇടംപിടിച്ചത്. 65 മില്യണിന്റെ വര്‍ധനവാണ് ഷാരൂഖ് ബ്രാന്‍ഡ് മൂല്യത്തില്‍ ഉണ്ടാക്കിയിരിക്കുന്നത്.
അക്ഷയ് കുമാറും ആലിയ ഭട്ടും നാലും അഞ്ചും സ്ഥാനത്തേക്കാണ് വീണത്. അക്ഷയ് കുമാറിന് 111.9 മില്യണിന്റെയും ആലിയക്ക് 101.1 മില്യണിന്റെയും ബ്രാന്‍ഡ് വാല്യുവാണ് ഉള്ളത്. ദീപിക പദുക്കോണ്‍ ആറാം സ്ഥാനത്തും ധോണി ഏഴാം സ്ഥാനത്തും അമിതാഭ് ബച്ചന്‍ ഒന്‍പതാം സ്ഥാനത്തും, സല്‍മാന്‍ ഖാന്‍ പത്താം സ്ഥാനത്തുമാണ് ഉള്ളത്. കിയാര അദ്വാനി 12ാമത് എത്തിയിട്ടുണ്ട്. കത്രീന കൈഫും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.












Click it and Unblock the Notifications