ഒന്നും ചെയ്യാതെ ഇരുന്നാല്‍ കോലിക്ക് കിട്ടും കോടികള്‍; ക്രിക്കറ്റില്‍ അല്ല, കിട്ടുന്ന വരുമാനം ഇത്ര
ഇന്ത്യയില്‍ കായിക താരങ്ങളും സിനിമ താരങ്ങളും അവരുടെ മേഖലയില്‍ നിന്ന് മാത്രമല്ല വരുമാനം നേടുന്നത്. ബിസിനസ് അടക്കമുള്ള വരുമാന മാര്‍ഗങ്ങള്‍ ഇവര്‍ക്കുണ്ട്. സ്വന്തം മേഖലയില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ എത്രയോ വലിയ വരുമാനമാണ് ഇതിലൂടെ ലഭിക്കുക. നിക്ഷേപങ്ങളാണ് ഇതില്‍ പലരെയും സമ്പന്നരാക്കുന്നത്.
അഭിനേതാക്കള്‍, ബിസിനസുകാര്‍, കായിക താരങ്ങള്‍ എന്നിവരെല്ലാം ഇത്തരം നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നവരാണ്. ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയും വലിയ രീതിയില്‍ വരുമാനം ക്രിക്കറ്റിലൂടെയല്ലാതെ നേടുന്നുണ്ട്. അത് കോടികള്‍ വരും. താരത്തിന് ലഭിക്കുന്ന വരുമാനവും മറ്റ് കാര്യങ്ങളും എത്രയെന്ന് പരിശോധിക്കാം.

വിരാട് കോലി അടുത്തിടെ വസ്തു വാങ്ങിയിരുന്നു. അതില്‍ നിന്ന് കോടികളാണ് കോലിക്ക് ലഭിക്കുന്നത്. ഒരു മാസം ഇതില്‍ നിന്നുള്ള കോലിയുടെ വരുമാനം ലക്ഷങ്ങളാണ്. ഏകദേശം 9 ലക്ഷം രൂപ അതിലൂടെ മാത്രം മാത്രം കോലിക്ക് ലഭിക്കും. അത് മാത്രമല്ല ഈ വരുമാനം എല്ലാ വര്‍ഷവും അഞ്ച് ശതമാനത്തോളം വര്‍ധന ഈ തുകയിലുണ്ടാവും.
1.27 കോടി ഈ വസ്തുവില്‍ നിന്ന് മാത്രം കോലിക്ക് കിട്ടും. വര്‍ധന വരുമ്പോള്‍ തുക ഇനിയും വര്‍ധിക്കാനുള്ള സാധ്യത ഏറെയാണ്. അതേസമയം ഈ സ്ഥലവും അതിലെ വീടും അടക്കം കോലി വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. അതിലൂടെയാണ് വാടകയായി ഈ തുക ലഭിക്കുന്നത്.
റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ നിന്ന് ഇത്തരത്തില്‍ പണം വാരുന്നത് കോലി മാത്രമല്ല. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി, രോഹിത് ശര്‍മ, എന്നിവരെല്ലാം സ്വന്തം വസ്തുക്കള്‍ ലീസിനായി നല്‍കിയിട്ടുണ്ട്. വാണിജ്യ ആവശ്യങ്ങള്‍ക്കും, താമസിക്കാനായിട്ടുമെല്ലാം വാടകയ്ക്കും നല്‍കിയവരുണ്ട്. അതേസമയം ബോളിവുഡിലെ വമ്പന്‍മാരും ഇക്കൂട്ടത്തിലുണ്ട്.
ബച്ചന്‍ കുടുംബം നേരത്തെ തന്നെ നിക്ഷേപങ്ങളുടെ പേരില്‍ അറിയപ്പെടുന്നവരാണ്. അഭിഷേക് ബച്ചന്‍ തന്റെ ജുഹു ബംഗ്ലാവിന്റെ ഗ്രൗണ്ട് ഫ്‌ളോര്‍ ലീസിന് നല്‍കിയിരിക്കുകയാണ്. അമ്മു ആന്‍ഡ് വാട്‌സ് എന്ന ഈ ബംഗ്ലാവ് സ്‌റ്റേറ്റ് ബാങ്കിനാണ് ലീസിന് നല്‍കിയിരിക്കുന്നത്.
പതിനഞ്ച് വര്‍ഷത്തേക്കാണ് അഭിഷേക് ഈ വീട് ലീസിനായി നല്‍കിയിരിക്കുന്നത്. ഇതിലൂടെ വാടകയിനത്തില്‍ വന്‍ തുക തന്നെ അഭിഷേക് ബച്ചന്‍ നേടുന്നുണ്ട്. അടുത്തിടെയാണ് സാപ്കി.കോം ഇതിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്. അഭിഷേകിന് മാസം 18.9 ലക്ഷമാണ് എസ്ബിഐ നല്‍കുന്നത്. അതേസമയം വാടക കാര്യമായി തന്നെ വര്‍ധിക്കും.
പതിനഞ്ച് വര്‍ഷവും ഒരേ വാടകയില്‍ ആയിരിക്കില്ല പ്രവര്‍ത്തിക്കുക. മാസത്തില്‍ 23.6 ലക്ഷമായി മാറും ആദ്യത്തെ അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ ലഭിക്കുന്ന വാടക. പത്ത് വര്‍ഷം കഴിഞ്ഞാല്‍ ഇത് മാസത്തില്‍ 29.5 ലക്ഷമായി മാറും.












Click it and Unblock the Notifications