അനുഷ്‌ക രണ്ടാമതും ഗര്‍ഭിണി, വിരാട് കോലി അവധിയെടുത്തത് അക്കാര്യത്തില്‍; സ്ഥിരീകരിച്ച് ഡിവില്യേഴ്‌സ്
ദീര്‍ഘകാലമായുള്ള ആരാധകരുടെ സംശയങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും മറുപടി നല്‍കി ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ താരം എബി ഡിവില്യേഴ്‌സ്. അനുഷ്‌ക ശര്‍മ രണ്ടാമതും ഗര്‍ഭിണിയാണെന്ന കാര്യം ഡിവില്യേഴ്‌സ് സ്ഥിരീകരിച്ചിരിക്കുകയാണ്. നിലവില്‍ ഇടവേളയെടുത്ത കോലി കുടുംബത്തിനൊപ്പം ചേര്‍ന്നിരിക്കുകയാണ്.
എന്തുകൊണ്ട് കോലി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര കളിക്കുന്നില്ലെന്ന കാര്യത്തില്‍ അടക്കം ഡിവില്യേഴ്‌സ് ഇപ്പോള്‍ കൃത്യമായ ഉത്തരം നല്‍കിയിരിക്കുകയാണ്. നേരത്തെ വിരാടിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടിരുന്നു. നിരവധി അഭ്യൂഹങ്ങള്‍ നേരത്തെ ഇക്കാര്യത്തില്‍ പ്രചരിച്ചിരുന്നു. കോലിയുടെ അമ്മയ്ക്ക് അസുഖമാണെന്ന് വരെ പ്രചാരണമുണ്ടായിരുന്നു.

തന്റെ യുട്യൂബ് ചാനലിലൂടെയാണ് നിര്‍ണായക വിവരങ്ങള്‍ ഡിവില്യേഴ്‌സ് പങ്കുവെച്ചത്. വിരാട് കോലിക്ക് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ല. അദ്ദേഹം സുഖമായിരിക്കുന്നു. കുടുംബത്തിനൊപ്പം സമയം ചെലവിടുകയാണ് അദ്ദേഹം. അതുകൊണ്ട് മാത്രമാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റിലും വിരാട് കോലി കളിക്കാതിരുന്നത്.
മറ്റ് കാര്യങ്ങളൊന്നു സ്ഥിരീകരിക്കാന്‍ ഞാന്‍ തയ്യാറല്ല. വീണ്ടും കളത്തില്‍ കാണാന്‍ കാത്തിരിക്കുകയാണ്. കോലിക്ക് യാതൊരു കുഴപ്പവുമില്ല. സന്തോഷവാനാണെന്നും ഡിവില്യേഴ്‌സ് പറഞ്ഞു. നിരവധി അഭ്യൂഹങ്ങള്‍ തുടരുന്നതിനാല്‍ അദ്ദേഹത്തെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നുവെന്നും ഡിവില്യേഴ്‌സ് വെളിപ്പെടുത്തി.
വിരാട് കോലിയെ വിളിച്ചപ്പോള്‍ ഈ സമയം കുടുംബത്തിനൊപ്പം നില്‍ക്കാനാണ് താല്‍പര്യമെന്നും പറഞ്ഞിരുന്നു. പിന്നീട് തനിക്ക് കുഴപ്പമൊന്നും ഇല്ലെന്നും വിരാട് പറഞ്ഞു. വിരാട് കോലിയും അനുഷ്‌ക ശര്‍മയും വൈകാതെ രണ്ടാമതൊരു കുഞ്ഞിന്റെ മാതാപിതാക്കളാവുമെന്നും ഡിവില്യേഴ്‌സ് സ്ഥിരീകരിച്ചു.
അനുഷ്‌ക ഗര്‍ഭിണിയാണെന്ന അഭ്യൂഹങ്ങളെയാണ് ഇതോടെ ഡിവില്യേഴ്‌സ് സ്ഥിരീകരിച്ചരിക്കുന്നത്. ഇപ്പോള്‍ കുടുംബത്തിന് പ്രാധാന്യം നല്‍കേണ്ട സമയമാണ്. അതുകൊണ്ടാണ് താരം അവധിയെടുത്തത്. അക്കാര്യത്തില്‍ വിരാടിനെ കുറ്റം പറയാനാവില്ല. ഏതൊരാളുടെയും മുന്‍ഗണന കുടുംബത്തിന് തന്നെയായിരിക്കും. അത് ശരിയായ തീരുമാനം തന്നെയാണെന്നും ഡിവില്യേഴ്‌സ് പറഞ്ഞു.
നേരത്തെ ബിസിസിഐയോട് തന്നെ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കി തരണമെന്ന് വിരാട് കോലി അഭ്യര്‍ത്ഥിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് താരത്തിന് അവധി അനുവദിച്ചത്. വ്യക്തിപരമായ കാരണങ്ങളായിരുന്നു ഇക്കാര്യത്തില്‍ കോലി പറഞ്ഞത്. ഭാര്യക്കൊപ്പം നില്‍ക്കുക കൂടിയാണ് കോലി മുന്‍ഗണന നല്‍കിയ കാര്യമെന്ന് ഇതോടെ വ്യക്തമായിരുന്നു.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ടീം മാനേജ്‌മെന്റ്, സെലക്ടര്‍മാര്‍ എന്നിവരുമായി കോലി സംസാരിച്ചിരുന്നു. എന്നാല്‍ വ്യക്തിപരമായ കാരണം കൊണ്ട് ടീമിനൊപ്പം ചേരാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യക്ക് വേണ്ടി കളിക്കുന്നത് തന്നെയാണ് മുന്‍ഗണന നല്‍കുന്ന കാര്യമെന്നും കോലി വ്യക്തമാക്കി. ബിസിസിഐ കോലിയുടെ തീരുമാനത്തിനൊപ്പം നില്‍ക്കുകയായിരുന്നു.












Click it and Unblock the Notifications