Get Updates
Get notified of breaking news, exclusive insights, and must-see stories!

വിരാട് കോലി വന്‍ ഫ്‌ളോപ്പ്, ഓപ്പണിംഗില്‍ ഇന്ത്യ ഇനി എന്ത് ചെയ്യും? ഗവാസ്‌കറിന്റെ നിര്‍ദേശം ഇങ്ങനെ

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ അയര്‍ലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ പുത്തന്‍ ഓപ്പണിംഗ് ജോഡിയെയായിരുന്നു പരീക്ഷിച്ചത്. എന്നാല്‍ ആദ്യ മത്സരത്തില്‍ തന്നെ വമ്പന്‍ പരാജയമായിരിക്കുകയാണ് ഈ ഓപ്പണിംഗ് ജോഡി. വിരാട് കോലിയും രോഹിത് ശര്‍മയുമായിരുന്നു ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. കോലി ഒരു റണ്‍സിനാണ് പുറത്തായത്.

യശസ്വി ജെയ്‌സ്വാളിനെ പുറത്തിരുത്തിയ തീരുമാനവും ഇതോടെ പാളിയിരിക്കുകയാണ്. അതേസമയം അടുത്ത മത്സരം പാകിസ്താനെതിരെയാണ്. അതുകൊണ്ട് ജെയ്‌സ്വാളിനെ തിരികെ കൊണ്ടുവരാന്‍ ഇന്ത്യ നിര്‍ബന്ധിതരായേക്കും. വിരാട് കോലിക്ക് 81.5 ശരാശരിയുണ്ട് കോലിക്ക്. അതുകൊണ്ട് കൂടിയാണ് ഇന്ത്യ കോലിയെ ഓപ്പണിംഗില്‍ പരീക്ഷിച്ചത്.

virat kohli

അതേസമയം ഏറ്റവും വലിയ വെല്ലുവിളി പിച്ചായിരുന്നു. ഐപിഎല്ലിലെ പോലെ അടിച്ചുതകര്‍ക്കാന്‍ പറ്റിയ പിച്ചായിരുന്നില്ല. പക്ഷേ രോഹിത് ശര്‍മ ഇതേ പിച്ചില്‍ അര്‍ധ സെഞ്ച്വറി നേടി കഴിവ് തെളിയിക്കുകയും ചെയ്തു. ഐപിഎല്ലില്‍ ഫോമിലായിരുന്ന കോലി പക്ഷേ നിറം മങ്ങിപ്പോയി. രോഹിത്താണെങ്കില്‍ ഐപിഎല്ലില്‍ ഫോമൗട്ടായിരുന്നു.

അഞ്ച് പന്തിലാണ് കോലി ഒരു റണ്‍ നേടിയത്. 25 മികച്ച ഇന്നിംഗ്‌സുകളില്‍ 14 എണ്ണം അര്‍ധ സെഞ്ച്വറിയില്‍ കൂടുതല്‍ നേടിയ ചരിത്രം ടി20 ക്രിക്കറ്റിലുണ്ട്. എന്നാല്‍ ടി20 ലോകകപ്പിലെ ഏറ്റവും കുറഞ്ഞ സ്‌കോറാണ് താരം അയര്‍ലന്‍ഡിനെതിരെ കുറിച്ചത്. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഏറ്റവും ആശങ്കപ്പെടുത്തുന്ന കാര്യമാണിത്. ഇനി ഓപ്പണിംഗ് മാറ്റി പരീക്ഷിക്കുമോ എന്ന ചോദ്യം സജീവമായിരിക്കുകയാണ്.

അതേസമയം വിരാട് കോലിയുടെ കാര്യത്തില്‍ നിര്‍ണായക പ്രവചനം നടത്തിയിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. പക്ഷേ ഓപ്പണിംഗ് സ്ഥാനത്ത് നിന്ന് താരത്തെ മാറ്റേണ്ടതില്ലെന്ന് ഗവാസ്‌കര്‍ പറയുന്നു. പാകിസ്താനെതിരെയുള്ള അടുത്ത മത്സരത്തില്‍ കോലി തീര്‍ച്ചയായും തിരിച്ചുവരുമെന്ന് ഗവാസ്‌കര്‍ പറഞ്ഞു. പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കോലിക്ക് സാധിക്കും.

പാകിസ്താനെതിരെ മാച്ച് വിന്നിംഗ് ബാറ്റിംഗ് തന്നെ കോലി കാഴ്ച്ചവെക്കുമെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി. മികവുറ്റ കളിക്കാരായ സ്റ്റീവ് സ്മിത്ത്, വിരാട് കോലി, ബാബര്‍ അസം, ജോ റൂട്ട് എന്നിവര്‍ ഒരു മത്സരത്തില്‍ പരാജയപ്പെട്ടാല്‍ അടുത്തത്തില്‍ തിരിച്ചുവരാന്‍ ശ്രമിക്കാറുണ്ട്. ഈ കളിയില്‍ എടുത്ത റണ്‍സ് ഇരട്ടിയാക്കാനായിരിക്കും ശ്രമം. അയര്‍ലന്‍ഡിനെതിരെ ലഭിക്കാതിരുന്ന റണ്‍സ് കോലി പാകിസ്താനെതിരെ ഇരട്ടിയായി തിരിച്ചടിക്കുമെന്നും ഗവാസ്‌കര്‍ പറയുന്നു.

പാകിസ്താനെതിരെ കോലിയേക്കാള്‍ കൂടുതല്‍ മികവ് ആര്‍ക്കാണ് ഉള്ളതെന്നും ഗവാസ്‌കര്‍ ചോദിക്കുന്നു. ഇന്ത്യയുടെ ടി20 ലോകകപ്പ് മത്സരങ്ങളില്‍ ചേസിംഗ് കിംഗായിട്ടാണ് കോലി അറിയപ്പെടുന്നത്. ആറ് അര്‍ധ സെഞ്ച്വറികളാണ് ഇത്തരത്തില്‍ കോലി നേടിയിട്ടുള്ളത്.

കഴിഞ്ഞ ടി20 ലോകകപ്പില്‍ തോല്‍വി ഉറപ്പിച്ച സമയത്താണ് പാകിസ്താനെതിരെ കോലി വിശ്വരൂപം കാണിച്ചത്. സകല ബൗളര്‍മാരെയും തകര്‍ത്തടിച്ച കോലി ടീമിന് വിജയം സമ്മാനിച്ചിരുന്നു. ടി20 ലോകകപ്പില്‍ നാലായിരം റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്റ്‌സ്മാനാണ് കോലി. 110 ഇന്നിംഗ്‌സില്‍ നിന്ന് 4038 റണ്‍സാണ് കോലിക്കുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+