Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതൊക്കെ ശ്രദ്ധിക്കണ്ടേ മോനേ, 3 കളിയിലും വിരാട് ഫ്‌ളോപ്പ്; ഗവാസ്‌കറിന്റെ പ്രതികരണം ഇങ്ങനെ

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും വിരാട് കോലി പരാജയപ്പെട്ടിരിക്കുകയാണ്. യുഎസ്എയ്‌ക്കെതിരെ ഗോള്‍ഡന്‍ ഡക്കായിരുന്നു കോലി. ആരാധകര്‍ ആകെ കോലിയുടെ മോശം ഫോമില്‍ ആശങ്കയിലാണ്. ഇത്തവണത്തെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ചതിന്റെ ഖ്യാതിയുമായിട്ടാണ് കോലി ലോകകപ്പിന് എത്തിയത്.

എന്നാല്‍ ഐപിഎല്‍ ഫോം ഒന്നുമല്ലെന്ന് തെളിയിക്കുന്നതായിരുന്നു ലോകകപ്പിലെ പ്രകടനം. ഐപിഎല്ലില്‍ തിളങ്ങാത്തവരെല്ലാം ഗംഭീര പ്രകടനമാണ് ലോകകപ്പില്‍ കാഴ്ച്ചവെക്കുന്നത്. എന്നിട്ടും വിരാട് കോലി മാത്രം ഫോമിലേക്ക് ഉയര്‍ന്നിട്ടില്ല. ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണം തന്നെ കോലിയെ ആശ്രയിച്ചുള്ളതാണ്.

virat-kohli

അതേസമയം കോലിക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ ഇനി ഒരു മത്സരം മാത്രമേ കളിക്കാനുണ്ടാവൂ. അത് കാനഡയ്‌ക്കെതിരെയാണ്. ഇതിലും കോലി ഫോം കണ്ടെത്തിയില്ലെങ്കില്‍ ഇന്ത്യക്ക് വെല്ലുവിളികളാണ് നേരിടേണ്ടി വരിക. വമ്പന്‍ ടീമുകളെ സൂപ്പര്‍ എയ്റ്റില്‍ ഇന്ത്യക്ക് നേരിടേണ്ടി വരും. ഓസ്‌ട്രേലിയയോ മറ്റേതെങ്കിലും വമ്പന്‍ ടീമുകളെയോ നേരിടണമെങ്കില്‍ ഇപ്പോഴത്തെ ബാറ്റിംഗ് നിര ഒട്ടും കരുത്തുറ്റതല്ലെന്ന് പറയേണ്ടി വരും.

സ്ഥിരതയുള്ള പ്രകടനം ഒരു താരവും കാഴ്ച്ചവെച്ചിട്ടില്ല. ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ രോഹിത് ശര്‍മ പിന്നീടുള്ള രണ്ട് മത്സരത്തിലും പരാജയപ്പെട്ടു. സൂര്യകുമാര്‍ യാദവ് അമേരിക്കയ്‌ക്കെതിരെയാണ് ഫോമിലെത്തിയത്. ആദ്യ രണ്ട് കളിയും ഫ്‌ളോപ്പായിരുന്നു.

റിഷഭ് പന്താണ് സ്ഥിരതയോടെ കളിക്കുന്നത്. പക്ഷേ പന്തിന് ഇതുവരെ വിചാരിച്ച വേഗത്തില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല. യുഎസ്സിനെതിരെ പന്ത് ബൗള്‍ഡായ രീതി താരം ഇനിയും മികവിലേക്ക് ഉയരേണ്ടതുണ്ടെന്ന് സൂചന നല്‍കുന്നതാണ്. അതേസമയം കോലിയുടെ ഫോമിന്റെ കാര്യത്തില്‍ ക്രിക്കറ്റ് ഇതിഹാസമായ സുനില്‍ ഗവാസ്‌കര്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ്.

കോലിയുടെ ഫോമിന്റെ കാര്യത്തില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന് ഗവാസ്‌കര്‍ പറയുന്നു. കോലി ആകെ കാണിക്കേണ്ടത് കുറച്ച് ക്ഷമ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. കോലി ഫോം കണ്ടെത്താനായി ക്ഷമയോടെ ബാറ്റ് ചെയ്താല്‍ ഉറപ്പായും അത് ഇന്ത്യക്ക് നേട്ടമാകുമെന്നും ഗവാസ്ഗര്‍ പറഞ്ഞു.

ഏത് ബാറ്റ്‌സ്മാനും മത്സരം വിജയിപ്പിക്കുക എന്നതായിരിക്കും പ്രധാന കാര്യം. പ്രത്യേകിച്ച് രാജ്യത്തിന് വേണ്ടി കളിക്കുമ്പോള്‍ ഈ വികാരത്തിലായിരിക്കും കളിക്കുക. ഇന്ത്യക്കായി കോലി എത്രയോ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ഒരുപാട് മത്സരങ്ങള്‍ വിജയിപ്പിച്ചിട്ടുമുണ്ട്. അത് കോലിക്കും അറിയാം. ഇപ്പോള്‍ ഗ്രൂപ്പ് ഘട്ടമാണ് കളിക്കുന്നത്. ഇനി സൂപ്പര്‍ 8, സെമി ഫൈനല്‍, ഫൈനല്‍ എന്നിങ്ങനെയുണ്ട്.

കോലിക്ക് ഫോം കണ്ടെത്താന്‍ കുറച്ച് ക്ഷമ കാണിച്ചാല്‍ മാത്രം മതി. അത് കോലിക്ക് ഒരുപാടുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി. ചെറിയ സ്‌കോറില്‍ പുറത്താവുമ്പോള്‍ ആ താരം നന്നായി ബാറ്റ് ചെയ്യുന്നില്ല എന്നല്ല അര്‍ത്ഥം. ചിലപ്പോള്‍ പുറത്താവുന്നത് നല്ല പന്തിലായിരിക്കും.

മറ്റ് ചിലപ്പോള്‍ അതേ ഷോട്ട് ബൗണ്ടറിയിലേക്ക് പോകാം. യുഎസ്സിനെതിരെ അത് സംഭവിച്ചില്ല. പക്ഷേ അതില്‍ ആശങ്കപ്പെടേണ്ടതില്ല. കോലിയില്‍ വിശ്വാസമര്‍പ്പിക്കുകയാണ് ചെയ്യേണ്ടത്. കോലി തിരിച്ചുവരുമെന്ന് തന്നെയാണ് കരുതുന്നതെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+