Get Updates
Get notified of breaking news, exclusive insights, and must-see stories!

വിരാട് കോലി ഐപിഎല്ലിലും കളിക്കില്ല, ആര്‍സിബി നിരാശപ്പെടേണ്ടി വരും; പ്രവചിച്ച് ഇതിഹാസം

വിരാട് കോലി ക്രിക്കറ്റില്‍ നിന്ന് കുറച്ച് മാസങ്ങളായി വിട്ടുനില്‍ക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കോലി കളിച്ചിട്ടില്ല. അതുപോലെ ഇനി എന്ന് മടങ്ങി വരുമെന്ന കാര്യത്തിലും കോലി നിലപാട് അറിയിച്ചിട്ടില്ല. അതുകൊണ്ട് തന്നെ എല്ലാവരും ഒരുപോലെ ആശങ്കയിലാണ്. ഇംഗ്ലണ്ട് പരമ്പര കഴിഞ്ഞാല്‍ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ അഗ്നിപരീക്ഷ ടി20 ലോകകപ്പാണ്. അതില്‍ കോലി കളിച്ചേക്കും.

പക്ഷേ നേരിട്ട് ലോകകപ്പിന് ഇറങ്ങിയാല്‍ കോലിയുടെ ഫോം വലിയൊരു വിഷയമാകും. ടി20യില്‍ കോലിയുടെ പ്രകടനം അടുത്ത കാലത്തൊന്നും അത്ര മികച്ചതല്ല. ധാരാളം പന്തുകളും കോലി കളിക്കുന്നുണ്ട്. അതുകൊണ്ട് ഐപിഎല്ലില്‍ താരം കളിക്കുന്നത് നിര്‍ണായകമാണ്.

virat-kohli

അതേസമയം കോലി ഐപിഎല്ലിലും കളിക്കില്ലെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. ഇതുവരെ എന്ന് തിരിച്ചെത്തുമെന്ന കാര്യം കോലി വ്യക്തമാക്കിയിട്ടില്ല. ഐപിഎല്ലിന്റെ ഉദ്ഘാടന മത്സരം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലാണ്. എന്നാല്‍ ഈ മത്സരത്തില്‍ കോലി കളിക്കില്ലെന്നാണ് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ പറയുന്നത്.

കോലി കളിക്കുമോ എന്ന കാര്യം ഇപ്പോഴും യാതൊരു ഉറപ്പുമില്ല. അതില്‍ ഒന്നും പറയാനുമാവില്ല. അദ്ദേഹം ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നതില്‍ എന്തെങ്കിലും കാരണമുണ്ടാവും. ഒരുപക്ഷേ ഐപിഎല്ലിന്റെ പതിനേഴാം സീസണിലും കോലി കളിച്ചെന്ന് വരില്ലെന്നും ഗവാസ്‌കര്‍ പറഞ്ഞു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ അടക്കം ഈ പരാമര്‍ശം വൈറലായിരിക്കുകയാണ്.

ഐപിഎല്ലിന്റെ ഈ സീസണിലെ ആദ്യത്തെ മത്സരം ചെപ്പോക്കിലാണ് നടക്കുക. മാര്‍ച്ച് 22നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ടെസ്റ്റ് പരമ്പര തുടങ്ങുന്നതിന് മുമ്പായിരുന്നു കോലി പിന്‍മാറിയത്. അതുപോലൊന്ന് ഐപിഎല്ലിലും സംഭിക്കാന്‍ സാധ്യതയേറെയാണ്. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് കോലി ടീമില്‍ നിന്ന് വിട്ടുനിന്നതെന്ന് വ്യക്തമായിരുന്നു.

കഴിഞ്ഞയാഴ്ച്ചയാണ് കോലി രണ്ടാമതും അച്ഛനായത്. അതേസമയം ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ വിക്കറ്റ് കീപ്പറായ ധ്രുവ് ജുറല്‍ സൂപ്പര്‍ സ്റ്റാറാവുമെന്നും ഗവാസ്‌കര്‍ പ്രവചിക്കുന്നു. രണ്ടാം ടെസ്റ്റില്‍ തന്നെ ജുറല്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടിയിരുന്നു. നാലാം ടെസ്റ്റ് വിജയിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതും ജുറലാണ്.

വരുന്ന ഐപിഎല്ലില്‍ എടുത്ത് പറയേണ്ട പ്രകടനമായിരിക്കും ജുറലിന്റേതെന്ന് ഗവാസ്‌കര്‍ പറഞ്ഞു. നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ 90 റണ്‍സെടുത്ത ജുറല്‍ രണ്ടാമിന്നിംഗ്‌സില്‍ 39 റണ്‍സെടുത്ത് പുറത്താവതെ നിന്നിരുന്നു. ഇന്ത്യന്‍ ടീം ഇതോടെ പരമ്പര നേടുകയും ചെയ്തിരുന്നു. ടീമില്‍ ജുറലിന് സ്ഥാനക്കയറ്റം നല്‍കണം.

കൂടുതല്‍ മുന്നോട്ട് കയറി ഇറങ്ങാനാവണം ഇനി ജുറല്‍ ശ്രമിക്കേണ്ടത്. ജുറലിനും ആകാശ് ദീപിനും ഐപിഎല്ലില്‍ വളരെ മികച്ച പ്രകടനം കാഴ്ച്ചവെക്കാനാവും. കാരണം ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് ആര്‍സിബിക്ക് ഇല്ലായിരുന്നു. അതുപോലെ മുംബൈ ഇന്ത്യന്‍സ് ഹര്‍ദിക്ക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയത് മികച്ച തീരുമാനമാണെന്നും ഗവാസ്‌കര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+