വിരാട് എന്തൊരു സ്വാര്‍ത്ഥനാണ്, ലോകകപ്പിലെ ആ സെഞ്ച്വറി ഉദാഹരണം; കോലിക്കെതിരെ പാക് താരം
ഇസ്ലാമാബാദ്: ഏകദിന ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍ തോറ്റെങ്കിലും ടൂര്‍ണമെന്റിന്റെ താരമായിരുന്നു വിരാട് കോലി. 765 റണ്‍സായിരുന്നു കോലി ആ ടൂര്‍ണമെന്റില്‍ അടിച്ചെടുത്തത്. സച്ചിന് ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡും കോലി മറികടന്നിരുന്നു. ഇന്ത്യന്‍ ടീം കോലിയുടെ മികവിലാണ് തുടര്‍ച്ചയായി പത്ത് മത്സരങ്ങള്‍ വിജയിച്ചത്.
ആറ് അര്‍ധ സെഞ്ച്വറികളും മൂന്ന് സെഞ്ച്വറികളുമാണ് കോലിയുടെ ബാറ്റില്‍ നിന്ന് പിറന്നത്. എന്നാല്‍ കോലി ഏറെ വിമര്‍ശനങ്ങളും ഈ ടൂര്‍ണമെന്റില്‍ ഏറ്റുവാങ്ങിയിരുന്നു. പ്രധാന കാരണം ബാറ്റിംഗിന്റെ വേഗതയായിരുന്നു. കോലി സ്വന്തം നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് കളിക്കുന്നതെന്നായിരുന്നു വിമര്‍ശനം. ആരാധകര്‍ പോലും ഈ ആരോപണം ഉന്നയിച്ചിരുന്നു.

ഇപ്പോഴിതാ മുന്‍ പാകിസ്താന് ക്യാപ്റ്റന്‍ മുഹമ്മദ് ഹഫീസും ഇത്തരമൊരു ആരോപണം ഉന്നയിച്ചിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ കോലി നേടിയ സെഞ്ച്വറി സ്വാര്‍ത്ഥത നിറഞ്ഞതാണെന്ന് പറയുകയാണ് മുഹമ്മദ് ഹഫീസ്. കോലി റെക്കോര്‍ഡിന് വേണ്ടി മാത്രമാണ് അന്ന് കളിച്ചതെന്ന് ഹഫീസ് പറഞ്ഞു. പരാമര്‍ശം വലിയ വിവാദമായിരിക്കുകയാണ്.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ കോലി 121 പന്തില്‍ 101 റണ്‍സുമായി പുറത്താവാതെ നിന്നിരുന്നു. ഇന്ത്യ അഞ്ചുവിക്കറ്റിന് 326 റണ്‍സാണ് അടിച്ചത്. അതേസമയം മത്സരത്തില്‍ ഇന്ത്യന്‍ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്ക വെറും 83 റണ്‍സിനാണ് പുറത്തായത്. മികവുറ്റ പ്രകടനം ഇന്ത്യന്‍ ബൗളര്‍മാര്‍ നടത്തിയത് കൊണ്ടാണ് ടീം വിജയിച്ചത്.
ആ സമയം കോലിക്ക് സെഞ്ച്വറി നേടുകയെന്നത് മാത്രമായിരുന്നു മുന്നിലുണ്ടായിരുന്നത്. സച്ചിന് ടെണ്ടുല്‍ക്കറുടെ 49 സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പമെത്താനായിരുന്നു കോലി കളിച്ചത്. വിരാട് കോലിയുടെ ബാറ്റിംഗില്‍ സ്വാര്‍ത്ഥത കാണാനാവുമായിരുന്നു. ആ ലോകകപ്പില്‍ മൂന്നാം തവണയാണ് കോലിയില്‍ നിന്ന് അത്തരമൊരു സ്വാര്‍ത്ഥത നിറഞ്ഞ ബാറ്റിംഗ് കാണാനായത്.
49ാം ഓവറില്‍ സെഞ്ച്വറിയിലെത്തിാനായി സിംഗിള്‍ എടുക്കാനാണ് കോലി ശ്രമിച്ചത്. ടീമിനല്ല വിരാട് അവിടെ പ്രാധാന്യം നല്‍കിയതെന്നും ഹഫീസ് പറഞ്ഞു. ലോകകപ്പിന്റെ സമയത്തും ഇത്തരം പരാമര്‍ശം ഹഫീസ് നടത്തിയിരുന്നു. എന്നാല്‍ മൈക്കിള്‍ വോനും ആദം ഗില്‍ക്രിസ്റ്റും താരത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
അതേസമയം താന്‍ മുമ്പ് പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ഹഫീസ് പറഞ്ഞു. ആ സമയം ഞാന്‍ പറഞ്ഞതായിരുന്നു ശരി. ആര് കളിച്ചുവെന്നതല്ല, സമീപനം ശരിയായിരുന്നുവോ എന്നതിലാണ് കാര്യം. 90കളിലെത്തിയാല്‍ ആരെങ്കിലും വമ്പന്‍ ഷോട്ടുകള്‍ കളിക്കുന്നത് നിര്‍ത്തിയാല്‍ എനിക്കത് അംഗീകരിക്കാനാവില്ല. 95 റണ്‍സിലെത്തിയ ശേഷം അഞ്ച് പന്തെടുത്ത് സെഞ്ച്വറി തികയ്ക്കുന്നതില്‍ എന്തുകാര്യമാണ് ഉള്ളത്.
സെഞ്ച്വറി നേടിയ ശേഷം വീണ്ടും അടിച്ചുതകര്‍ക്കാന്‍ തുടങ്ങിയാല്‍, എന്തുകൊണ്ട് ഇതേ ബാറ്റ്സ്മാന് 90കളില്‍ ആ ശൈലി പിന്തുടര്ന്ന് കൂടാ എന്നും ഹഫീസ് ചോദിച്ചു. സ്കോര്‍ എത്രയാണെങ്കിലും നിങ്ങളുടെ സമീപനം ഒരുപോലെയായിരിക്കണം. ടീമിന് അത് ഗുണം ചെയ്യുമോ എന്നാണ് നോക്കേണ്ടത്. ആ മത്സരത്തില്‍ വിരാട് സെഞ്ച്വറിയടിക്കാന്‍ ഒരുപാട് പന്തുകള്‍ കളിച്ചു. വലിയ ഷോട്ടുകളൊന്നും കളിച്ചില്ല. വ്യക്തിപരമായ നേട്ടങ്ങള്‍ മത്സരത്തിലുണ്ടാവാന് പാടില്ലെന്നും ഹഫീസ് പറഞ്ഞു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications