എന്താ ബുദ്ധി, കോലി ഒന്ന് തൊട്ടതേ ഉള്ളൂ; രണ്ട് പന്തിനുള്ളില്‍ ബുംറയുടെ ഡബിള്‍ സ്‌ട്രൈക്ക്
ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് വലിയ മുന്‍തൂക്കമൊന്നും ലഭിച്ചിട്ടില്ല. ഇന്ത്യന്‍ ബൗളര്‍മാര്‍ വിക്കറ്റെടുക്കാന്‍ നന്നായി ബുദ്ധിമുട്ടുന്നതാണ്. എന്നാല്‍ മത്സരത്തില്‍ കാത്തിരുന്ന ഒരു ബ്രേക്ക്ത്രൂ ഇന്ത്യക്ക് ലഭിച്ചതാണ് ഇപ്പോള്‍ വൈറലാവുന്നത്. വിരാട് കോലിയുടെ ചെറിയൊരു നീക്കമാണ് ഇന്ത്യയുടെ ഡബിള്‍ സ്‌ട്രൈക്കിന് വഴിയൊരുക്കിയിരിക്കുന്നത്.
ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ 245 റണ്‍സാണ് എടുത്തത്. എന്നാല്‍ ഇന്ത്യ തകര്‍ന്നത് പോലെ ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഉണ്ടായതേയില്ല. എയ്ഡന്‍ മാക്രം വേഗത്തില്‍ പുറത്തായെങ്കിലും പിന്നീടങ്ങോട്ട് കളി നിയന്ത്രിച്ചത് ടോണി ഡി സോര്‍സിയും ഡീന്‍ എല്‍ഗാറുമായിരുന്നു. ഇന്ത്യ ബ്രേക് ത്രൂവിനായി കഷ്ടപ്പെട്ട് കൊണ്ടിരിക്കുകയായിരുന്നു ആ സമയം. ഒന്നിന് 11 എന്ന നിലയില്‍ നിന്ന് 104 എന്ന നിലയിലേക്ക് ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സ് എത്തിയപ്പോള്‍ മാത്രമാണ് വിക്കറ്റ് വീണത്.

ഇതിന് മുമ്പ് വിരാട് കോലി ചെയ്ത ചെറിയൊരു കാര്യം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഡബിള്‍ സ്‌ട്രൈക്കാണ് ജസ്പ്രീത് ബുംറയില്‍ നിന്ന് ഇന്ത്യക്ക് ലഭിച്ചത്. ഡി സോര്‍സിയെയും, കീഗന്‍ പീറ്റേഴ്‌സനെയുമാണ് വേഗത്തില്‍ തന്നെ ബുംറ പുറത്താക്കിയത്. എന്നാല്‍ ഇതില്‍ വിരാട് കോലിയുടെ റോള്‍ എന്താണെന്ന് പറഞ്ഞ്. ബുംറയുടെ ഓവറിനിടെ കോലി ബെയില്‍സ് മാറ്റുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കോലി ബെയ്ല്‍സ് മാറ്റിയതില്‍ എന്താ കാര്യമെന്ന് ചോദിച്ചാലാണ് രസകരമായ ആ സത്യം മനസ്സിലാവുക. കോലി ബെയ്ല്‍സ് ഒന്ന് മാറ്റി വെറും രണ്ട് പന്തുകള്‍ കഴിഞ്ഞപ്പോള്‍ ഡിസോര്‍സി ബുംറയുടെ പന്തില്‍ പുറത്താവുകയായിരുന്നു. ഇന്ത്യ ഉടനെ ഒന്നും ബ്രേക് ത്രൂ ലഭിക്കില്ലെന്ന് കരുതിയിരിക്കുമ്പോഴായിരുന്ന ഈ നേട്ടം തേടിയെത്തിയത്.
കോലിയുടെ ഈ നീക്കം ഇന്ത്യക്ക് ഭാഗ്യം സമ്മാനിച്ചുവെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ പറയുന്നത്. കോലി ബെയ്ല്‍സ് മാറ്റുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മുമ്പ് സ്റ്റുവര്‍ട്ട് ബ്രോഡും ഇത്തരത്തില്‍ ഇംഗ്ലണ്ടിന് ബ്രേക് ത്രൂ സമ്മാനിച്ചിരുന്നുവെന്ന് വീഡിയോ സഹിതം കോലി ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം കോലിക്ക് കൈയ്യടികള്‍ ലഭിക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ നില അത്ര മികച്ചതല്ല. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ പതിനൊന്ന് റണ്‍സിന്റെ ലീഡ് ദക്ഷിണാഫ്രിക്കയ്ക്കുണ്ട്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സാണ് ദക്ഷിണാഫ്രിക്ക എടുത്തത്. 140 റണ്‍സുമായി പുറത്താവാതെ നില്‍ക്കുന്ന ഡീന്‍ എല്‍ഗാറാണ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മുന്‍തൂക്കം സമ്മാനിച്ചത്.
ബുംറ രണ്ട് വിക്കറ്റെടുത്തിട്ടുണ്ട്. എന്നാല്‍ ദക്ഷിണാഫ്രിക്ക ലീഡ് വര്‍ധിപ്പിച്ചാല്‍ ഇന്ത്യക്ക് മത്സരത്തില്‍ തോല്‍വി നേരിടുമെന്ന് ഉറപ്പാണ്. വാലറ്റത്ത് ബാറ്റ് ചെയ്യാന്‍ അറിയുന്നവര്‍ക്ക് ദക്ഷിണാഫ്രിക്കയ്ക്കുണ്ട്. എത്രയും പെട്ടെന്ന് ഇവരെ പുറത്താക്കാനാവും ഇന്ത്യന്‍ ബൗളര്‍മാര്‍ ശ്രമിക്കുക.












Click it and Unblock the Notifications