രോഹിത് ടീമിന് വേണ്ടി കളിച്ചു, വിരാട് വിക്കറ്റ് വലിച്ചെറിഞ്ഞു, പറഞ്ഞ് കുടുങ്ങി ഗവാസ്കര്‍
ബാര്‍ബഡോസ്: ബംഗ്ലാദേശിനെതിരെ ടി20 ലോകകപ്പില്‍ ഇന്ത്യ കഴിഞ്ഞ ദിവസം മികച്ച ജയം സ്വന്തമാക്കിയിരുന്നു. എല്ലാ താരങ്ങളും ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. ഹര്‍ദിക് പാണ്ഡ്യയാണ് അര്‍ധ സെഞ്ച്വറിയുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയത്. അതേസമയം ഇന്ത്യന്‍ ടീം വിക്കറ്റുകള്‍ വലിച്ചെറിഞ്ഞത് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.
ഇന്ത്യയുടെ രോഹിത് ശര്‍മയും വിരാട് കോലിയും അടക്കം മികച്ച തുടക്കം ലഭിച്ചിട്ടും വിക്കറ്റുകള്‍ വലിച്ചെറിയുകയാണ് ചെയ്തത്. ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്കറും നേരത്തെ വിരാട് കോലിയെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ കോലി ആരാധകര്‍ ഒന്നടങ്കം ഇപ്പോള്‍ ലിറ്റില്‍ മാസ്റ്റര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. മുംബൈ ലോബിയെന്ന് ഗവാസ്കറിനെ കുറ്റപ്പെടുത്തുകയാണ് ആരാധകര്‍.

വിരാട് കോലി 28 പന്തില്‍ 37 റണ്‍സെടുത്താണ് പുറത്തായത്. ടീം വളരെ സുപ്രധാനപ്പെട്ട ഒരു ഘട്ടത്തില്‍ നില്‍ക്കുമ്പോഴായിരുന്നു കോലി പുറത്തായത്. ഇന്ത്യ ഒരുപക്ഷേ 200 റണ്‍സിന് മുകളില്‍ നേടാന്‍ വരെ സാധ്യതയുണ്ടായിരുന്നു ആ സമയം. എന്നാല്‍ അനാവശ്യമായി കളിച്ച ഷോട്ടിലായിരുന്നു കോലി പുറത്തായത്. ഇതിനെയാണ് കമന്ററിക്കിടെ ഗവാസ്കര്‍ വിമര്‍ശിച്ചത്.
എന്താണ് കോലി ചെയ്യുന്നത്. ഇന്‍സൈഡ് ഔട്ട് ഷോട്ടുകളായിരുന്നു കോലി കളിക്കേണ്ടിയിരുന്നതെന്നും ഗവാസ്കര്‍ പറഞ്ഞു. ഇതാണ് ഇപ്പോള്‍ ആരാധകരെ ചൊടിപ്പിച്ചത്. നേരത്തെ രോഹിത് ശര്‍മ പുറത്തായപ്പോള്‍ ഗവാസ്കര്‍ ഹിറ്റ്മാനെ പ്രശംസിക്കുന്ന തരത്തിലായിരുന്നു സംസാരിച്ചത്.
രോഹിത് 11 പന്തില്‍ 23 റണ്‍സടിച്ചാണ് പുറത്തായത്. മികച്ച ഓപ്പണിംഗ് രോഹിത് നല്‍കിയിരുന്നു. എന്നാല്‍ വലിയ സ്കോര്‍ നേടാന്‍ താരത്തിനായില്ല. വമ്പന്‍ ഷോട്ടിന് ശ്രമിച്ച് രോഹിത് പുറത്താവുകയായിരുന്നു. ഇതാണ് രോഹിത്, എല്ലാം ടീമിന് വേണ്ടിയാണെന്നായിരുന്നു ആ സമയം ഗവാസ്കറുടെ പരാമര്‍ശം.
രോഹിത് ടീമിന് വേണ്ടി മികച്ച സ്കോര്‍ നേടാനുള്ള ശ്രമത്തിനിടെയാണ് പുറത്തായതെന്നായിരുന്നു ഗവാസ്കര്‍ പ്രശംസിച്ചത്. എന്നാല്‍ വിരാടിന്റെ കാര്യത്തില്‍ രൂക്ഷ വിമര്‍ശനമാണ് ഗവാസ്കര്‍ ഉന്നയിക്കുകയും ചെയ്തത്. ഇന്ത്യന്‍ ടീമിലെ കളിക്കാരും ആരാധകരും തമ്മില്‍ പ്രശ്നങ്ങളുണ്ടാക്കുന്നത് കമന്റേറ്റര്മാരാണെന്ന് ഒരു ആരാധകന് കുറിച്ചു.
ഗവാസ്കറിനെ പോലെ ഇത്തരം തലതിരിഞ്ഞ പരാമര്‍ശങ്ങള്‍ നടത്തുകയും, പിന്നീട് ബഹുമാനം വേണമെന്ന് പറഞ്ഞ് കരയുകയും ചെയ്യാറുണ്ടെന്നായിരുന്നു മറ്റൊരു ആരാധകന്റെ പരിഹാസം. സുനില്‍ ഗവാസ്കറിലെ മുംബൈ ലോബിയാണ് ഈ പരാമര്‍ശത്തിന് കാരണമെന്നും മറ്റൊരാള്‍ എക്സില്‍ കുറിച്ചിട്ടുണ്ട്.
അതേസമയം കഴിഞ്ഞ റിഷഭ് പന്ത് പുറത്തായപ്പോഴുള്ള കോലിയുടെ രോഷത്തോടെയുള്ള പ്രതികരണവും വൈറലായിരുന്നു. കോലിക്ക് ആ സമയം ക്യാമറ തനിക്ക് നേരെയാണെന്ന് അറിയില്ലായിരുന്നു. പെട്ടെന്ന് തന്നെ ടവല്‍ ഉപയോഗിച്ച് മുഖം മറയ്ക്കുന്ന കോലിയെയാണ് കണ്ടത്. പന്തിനെ പോലൊരാള്‍ അത്തരമൊരു ഷോട്ട് കളിക്കരുതായിരുന്നുവെന്നും സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications