Get Updates
Get notified of breaking news, exclusive insights, and must-see stories!

കോലിയുടെ കണ്ടക ശനി തീരുന്നില്ല; നെറ്റ്സിൽ ബുമ്രയ്ക്ക് മുന്നിൽ മുട്ടുമടക്കി, കിംഗിന്റെ കാലം കഴിഞ്ഞോ?

കാൺപൂർ: ബംഗ്ലാദേശിന് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റ് മത്സരം ആരംഭിക്കാൻ ഇനി ഒരു നാൾ മാത്രമാണ് ശേഷിക്കുന്നത്. ആദ്യ മത്സരത്തിൽ ഇന്ത്യ മികച്ച വിജയമാണ് നേടിയത്. എന്നാൽ ഇന്ത്യയുടെ സൂപ്പർ താരങ്ങളായ വിരാട് കോലിയുടെയും രോഹിത് ശർമ്മയുടെയും മോശം പ്രകടനങ്ങൾ ടീമിനെ ഒന്നാകെ പിടിച്ചുലയ്ക്കുന്നുണ്ട്. ഇരുവരും ഉൾപ്പെടുന്ന ടോപ് ഓർഡർ പരാജയപ്പെടുന്നതോടെ മറ്റ് താരങ്ങൾക്ക് ഭാരമേറുകയാണ്.

അതാണ് ഒന്നാം ടെസ്‌റ്റിൽ പ്രകടമായി ദൃശ്യമായതും. ഇരുവരും രണ്ട് ഇന്നിംഗ്‌സിലും മോശം പ്രകടനം കാഴ്‌ച വച്ചപ്പോൾ ആർ അശ്വിനും ജഡേജക്കും നങ്കൂരമിടേണ്ടി വന്നു. അവരുടെ അവസരോചിത ഇടപെടലും രണ്ടാം ഇന്നിംഗ്‌സിൽ പന്തിന്റെ മികച്ച സെഞ്ച്വറിയും ഒക്കെയാണ് ടീമിന്റെ ജയത്തിൽ നിർണായകമായത്. ഇതിന് പിന്നാലെ കോലിയുടെ മോശം ഫോമിനെ കുറിച്ചുള്ള ചർച്ചകൾ വലിയ തോതിൽ നടക്കുന്നുണ്ട്.

kohliinnets

ഇതിന് പിന്നാലെ കോലിയുടെ മോശം പ്രകടനത്തെ അടയാളപ്പെടുത്തുന്ന മറ്റൊരു സംഭവം കൂടി ഉണ്ടായിരിക്കുകയാണ് ഇപ്പോൾ. രണ്ടാം ടെസ്‌റ്റിന് മുന്നോടിയായി പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇന്ത്യൻ ടീം അംഗങ്ങളുടെ ഒരു വീഡിയോ ബിസിസിഐ തന്നെ പങ്കു വച്ചിരുന്നു. അതിലാണ് കോലിയുടെ ദൗർബല്യം പ്രകടമായിരിക്കുന്നത്.

നെറ്റ്സിൽ ബുമ്ര ഉൾപ്പെടെയുള്ള താരങ്ങൾക്ക് മുൻപിൽ കോലി വിയർക്കുന്നത് വീഡിയോ ദൃശ്യങ്ങൾ വ്യക്തമായിരുന്നു. പേസിനും സ്‌പിന്നിനും എതിരെ ഒരുപോലെ കോലി ബുദ്ധിമുട്ടുന്നത് കാണാമായിരുന്നു. ഇതോടെയാണ് ചർച്ചകൾ സജീവമാകുന്നത്. ഇന്ത്യയുടെ പേസ് കുന്തമുന ബുമ്ര എറിഞ്ഞ രണ്ടര ഓവർ നീണ്ട സ്പെൽ കോലിയെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടേറിയതായിരുന്നു എന്നാണ് വിവരം.

ഈ പതിഞ്ച് ബോൾ സ്പെല്ലിൽ നാല് തവണയോളം കോലിയെ ബുമ്ര കീഴടക്കിയെന്നാണ് സൂചന. എഡ്‌ജ്‌, എൽബിഡബ്ള്യു എന്നിങ്ങനെ കോലി ബുമ്രയോട് കളിക്കാൻ കഴിയാതെ വിയർക്കുകയായിരുന്നു. ഇതോടെയാണ് കോലിയുടെ മോശം ഫോമിനെ കുറിച്ചുള്ള ആശങ്ക ആരാധകർക്ക് ഇടയിൽ വീണ്ടും ഉടലെടുത്തിരിക്കുന്നത്. എന്നാൽ താരത്തിന്റെ ശാരീരിക ക്ഷമത ഉൾപ്പടെ ഒരു അണുവിട പോലും കുറഞ്ഞിട്ടില്ലെന്നത് വ്യക്തമാണ്.

പേസിനെതിരെ മാത്രമല്ല സ്‌പിന്നർമാർക്ക് എതിരെയും കോലി താളം കണ്ടെത്താൻ വല്ലാതെ ബുദ്ധിമുട്ടി എന്നാണ് മറ്റ് ചില റിപ്പോർട്ടുകൾ പറയുന്നത്, പ്രത്യേകിച്ച് ഇന്ത്യയുടെ സ്‌പിൻ ദ്വയമായ അശ്വിൻ, ജഡേജ കൂട്ടുകെട്ടിന് എതിരെയും അക്‌സർ പട്ടേലിന് എതിരെയും.ഇതൊക്കെയും താരത്തിന്റെ മോശം പ്രകടനത്തിലേക്ക് വിരൽ ചൂണ്ടുന്ന ഘടകങ്ങൾ തന്നെയാണ്.

കിംഗ് കോലിയുടെ കാലം കഴിഞ്ഞോ?

രണ്ടോ മൂന്നോ വർഷങ്ങൾക്ക് മുൻപ് വരെ കോലിയുടെ പ്രകടനവും ശരീര ഭാഷയും കണ്ടവർക്ക് അറിയാം ഇന്ൻ കോലിയെ ധാരാളം പ്രശ്‌നങ്ങൾ അലട്ടുന്നുണ്ട്. ഇതോടെയാണ് തങ്ങളുടെ പ്രിയപ്പെട്ട കിംഗിന്റെ കാലം കഴിഞ്ഞോ എന്ന് ആരാധകർ തന്നെ ചോദിക്കുന്നത്. ടെസ്‌റ്റിലെ താരത്തിന്റെ മോശം പ്രകടനം ഏറെ നാളായി തുടരുന്ന സാഹചര്യത്തിൽ ഓസീസിനെതിരെ ബോർഡർ-ഗവാസ്‌കർ ട്രോഫിയിലും അത് തിരിച്ചടിയാവുമോ എന്ന ആശങ്ക ആരാധകർക്കുണ്ട്.

എന്നാൽ ഒരുകാലത്തും എഴുതിത്തള്ളാൻ കഴിയാത്ത താരങ്ങളിൽ ഒരാളാണ് വിരാട് കോലി എന്നത് വാസ്‌തവമാണ്. ഇത്തരത്തിൽ പലവതവണ വിമർശം വിധേയമായപ്പോഴൊക്കെയും ഒരു ഞെട്ടിക്കുന്ന പ്രകടനവുമായി എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് തിരിച്ചുവരുന്ന കോലി മാജിക്കിനെയാണ് ആരാധകർ കാത്തിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+