ജുറലിനെ അഭിനന്ദിക്കാന്‍ സര്‍ഫ്രാസിനെ ട്രോളിയോ സെവാഗ്? ട്വീറ്റ് വൈറല്‍, സംഭവിച്ചത് ഇങ്ങനെ
ന്യൂഡല്‍ഹി: വീരേന്ദര്‍ സെവാഗ് കളത്തിലും പുറത്തും ഒരുപോലെ അഗ്രസീവായ താരമാണ്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം സോഷ്യല്‍ മീഡിയയിലൂടെ സെവാഗ് തന്റെ അഭിപ്രായം പറയാറുണ്ട്. അത്തരത്തില്‍ കഴിഞ്ഞ ദിവസം സെവാഗ് പറഞ്ഞൊരു കാര്യം വലിയ വിവാദത്തിലായിരിക്കുകയാണ്.
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ താരം ധ്രുവ് ജുറല്‍ അടിച്ചെടുത്ത 90 റണ്‍സിനെ പ്രശംസിക്കുമ്പോഴായിരുന്നു സെവാഗ് സര്‍ഫ്രാസിനെതിരെ ഒളിയമ്പെയ്തത്. ഇത് സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ചയ്ക്ക് കാരണമായിരിക്കുകയാണ്. സര്‍ഫ്രാസിന്റെ പേരുപറയുന്നില്ലെങ്കില്‍ ട്വീറ്റ് ലക്ഷ്യമിട്ടത് സര്‍ഫ്രാസിനെയാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.

മീഡിയ ഹൈപ്പില്ല, യാതൊരു വിധ നാടകവുമില്ല, ഗംഭീരമായ ചില സ്‌കില്ലുകള്‍ മാത്രമാണ് അവന്‍ പുറത്തെടുത്തത്. അതും വളരെ കഠിനമായ സാഹചര്യത്തിലായിരുന്നു ആ പ്രകടനം. ധ്രുവ് ജുറല്‍ നിങ്ങള്‍ നന്നായി കളിച്ചൂ എന്നുമായിരുന്നു സെവാഗിന്റെ ട്വീറ്റ്. എന്നാല്‍ ട്വീറ്റില്‍ ഉപയോഗിച്ച ഭാഷയാണ് വിവാദമായിരിക്കുന്നത്.
യശസ്വി ജെയ്‌സ്വാള്‍, സര്‍ഫ്രാസ് അഹമ്മദ്, ആകാശ് ദീപ് എന്നിവരെ മോശക്കാരാക്കി കൊണ്ട് ജുറലിനെ പ്രശംസിക്കുകയാണ് സെവാഗെന്ന് ആരാധകര്‍ ചൂണ്ടിക്കാണിച്ചു, കടുത്ത വിമര്‍ശനമാണ് സെവാഗിനെതിരെ ഉയര്‍ന്നിരിക്കുന്നത്. ഒരുപാട് കഷ്ടപ്പാടുകള്‍ പിന്നിട്ടാണ് സര്‍ഫ്രാസും, ജെയസ്വാളും, ആകാശ് ദീപും ടീമിലെത്തിയതെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിച്ചു.
സര്‍ഫ്രാസിനെയാണ് നിങ്ങള്‍ ഈ ട്വീറ്റിലൂടെ ആക്രമിക്കുന്നത്. ആദ്യ മത്സരത്തിലെ പ്രകടനത്തിന് സര്‍ഫ്രാസിന് വലിയ അഭിനന്ദനം മാധ്യമങ്ങളിലൂടെ ലഭിച്ചിരുന്നു. നിങ്ങളെ നിലവാരമില്ലാത്തയാളാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി അതിഗംഭീര പ്രകടനമാണ് സര്‍ഫ്രാസ് നടത്തുന്നത്. സെലക്ടര്‍മാരോട് പോരാടിയാണ് സര്‍ഫ്രാസ് ടീമിലെത്തിയത്.
ഇന്ന് എംഎസ് ധോണിയോടുള്ള എന്റെ ബഹുമാനം ഇരട്ടിയായെന്നും ഒരാള്‍ സെവാഗിന് മറുപടി നല്‍കി. എന്തൊരു വില കുറഞ്ഞ ട്വീറ്റാണിത്. കുറഞ്ഞത് ഒരു മുന്‍ ഇന്ത്യന്‍ താരത്തെ പോലെയെങ്കിലും പെരുമാറൂ, അല്ലാതെ ട്രോളിനെ പോലെയല്ല പെരുമാറേണ്ടതെന്നും മറ്റൊരാള്‍ കുറിച്ചു. നിരവധി പേരാണ് സെവാഗിനെ രൂക്ഷമായി വിമര്‍ശിച്ചത്.
അതേസമയം ട്വീറ്റ് വിവാദമായതോടെ വിശദീകരണവുമായി സെവാഗ് രംഗത്ത് വന്നു. തന്റെ ട്വീറ്റ് ആരെയും മോശക്കാരാക്കാന്‍ വേണ്ടിയുള്ളതല്ല. ഒരു പെര്‍ഫോമന്‍സിന് കിട്ടുന്ന ഹൈപ്പ് എപ്പോഴും തുല്യമായിരിക്കും. ചില നന്നായി ബൗള്‍ ചെയ്യാറുണ്ട്. ചില നന്നായി ബാറ്റ് ചെയ്താലും വേണ്ടത്ര ഹൈപ്പ് കിട്ടാറില്ല.
ആകാശ് ദീപ് മനോഹരമായി പന്തെറിഞ്ഞു. ഈ പരമ്പരയില്‍ മുഴുവന്‍ യശസ്വി നന്നായി ബാറ്റ് ചെയ്തു. അതുപോലെ തന്നെ മനോഹരമായിരുന്നു രാജ്‌കോട്ടിലെ സര്‍ഫ്രാസിന്റെ പ്രകടനം. കിട്ടിയ അവസരത്തിലെല്ലാം ധ്രുവ് ജുറല്‍ അതുപോലെ നന്നായി കളിച്ചുവെന്നും, ഹൈപ്പ് എല്ലാവര്‍ക്കും കിട്ടേണ്ടതുണ്ടെന്നും സെവാഗ് കുറിച്ചു.












Click it and Unblock the Notifications