Get Updates
Get notified of breaking news, exclusive insights, and must-see stories!

സേവാഗ് അടിച്ചാൽ ആരും വിറയ്ക്കും; സമ്പത്തിലും വീരു കേമൻ, ബെന്റ്ലി കാർ സ്വന്തം, ആസ്‌തി 361 കോടി?

ഇന്ത്യൻ ക്രിക്കറ്റിൽ പകരം വയ്ക്കാനില്ലാത്ത പ്രതിഭകളിൽ ഒരാളാണ് വീരേന്ദർ സേവാഗ്. വിരമിച്ചിട്ട് വർഷങ്ങൾ ആയെങ്കിലും സേവാഗ് ഇപ്പോഴും ആരാധകരുടെ മനസിൽ തന്നെയുണ്ടെന്നത് തീർച്ചയാണ്. ഒരുകാലത്ത് അത്രയധികം സ്വാധീനം സൃഷ്‌ടിച്ച താരങ്ങളിൽ ഒരാളായിരുന്നു വീരു. തന്റെ സ്വതസിദ്ധമായ ശൈലി തന്നെയായിരുന്നു സേവാഗിനെ മറ്റ് ബാറ്റർമാരിൽ നിന്നും വ്യത്യസ്‌തമാക്കുന്ന ഘടകങ്ങളിൽ പ്രധാനപ്പെട്ടത്.

ഏത് കൊടികുത്തി ബൗളറും സേവാഗിന്റെ കൈക്കരുത്തിനും മനക്കരുത്തിനും മുന്നിൽ കീഴടങ്ങിയ ചരിത്രമാണുള്ളത്. തന്റെ സമകാലികരായ ഹർഭജൻ സിംഗ് ഉൾപ്പെടെയുള്ള താരങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ ടീമിലും ആരാധകർക്ക് ഇടയിലും ശക്തമായ സാന്നിധ്യമായി മാറാൻ യുവരാജിന് കരിയറിന്റെ തുടക്കത്തിൽ തന്നെ സാധിച്ചിരുന്നു.

virendersehwagnetworth

സൗരവ് ഗാംഗുലി ഇന്ത്യൻ ടീം നായകനായ സമയത്തായിരുന്നു വീരേന്ദർ സേവാഗിന് ഓപ്പണിംഗ് പൊസിഷനിൽ അവസരം ലഭിക്കുന്നത്. ഇതോടെ താരം തന്റെ സകല ബാറ്റിങ് ശേഷിയും പുറത്തെടുത്തുകൊണ്ട് ടീമുകൾക്ക് വലിയ ഭീഷണി സൃഷ്‌ടിക്കുകയായിരുന്നു. അങ്ങനെയാണ് ഇന്നത്തെ സേവാഗിലേക്കുള്ള പരിണാമം ഉണ്ടായതെന്നും പറയാം.

ഒന്നര പതിറ്റാണ്ട് നീണ്ട കരിയറിൽ സേവാഗ് ഒട്ടേറെ നേട്ടങ്ങളും സ്വന്തമാക്കിയിരുന്നു. ഒപ്പം സാമ്പത്തികമായി വലിയ രീതിയിൽ മുന്നേറ്റമുണ്ടാക്കാനും താരത്തിന് സാധിച്ചിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. അത്രയേറെ ആരാധക പിന്തുണയുള്ള മറ്റൊരു താരം അന്ന് ഇന്ത്യൻ ടീമിൽ തന്നെ ഇല്ലാതിരുന്ന കാലഘട്ടം കൂടിയാണത്.

ഈ നാൽപ്പത്തിയാറാം വയസിലും ഊർജസ്വലനായി മുന്നോട്ട് നീങ്ങുകയാണ് സേവാഗ്. ഇക്കാലയളവിൽ അദ്ദേഹത്തിന്റെ ആസ്‌തിയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്. വിരമിച്ച ശേഷവും വിവിധ മേഖലകളിൽ സജീവമായി തന്നെ അദ്ദേഹം ഇടപെടുന്നുണ്ട്. ഐപിഎല്ലിൽ ഉൾപ്പെടെ വിവിധ ടീമുകളുടെ ഭാഗമാണ് ഇപ്പോഴും സേവാഗ്.

വീരേന്ദർ സേവാഗിന്റെ ആസ്‌തി ഏകദേശം 43 ദശലക്ഷം യുഎസ് ഡോളറാണ്, അതായത് ഇന്ത്യൻ കറൻസിയിൽ 361 കോടി രൂപയോളമാണ് ഇത്. ഐപിഎൽ, ഇന്ത്യൻ ദേശീയ ടീമിൽ നിന്ന് ലഭിച്ച വരുമാനം എന്നിവ ഈ സാമ്പത്തിലെ വലിയ ഘടകങ്ങളാണ്. അതിൽ തന്നെ ഐപിഎല്ലിൽ ഇന്ന് മാത്രം അദ്ദേഹം കോടികൾ സമ്പാദിച്ചിരുന്നു.

നിലവിൽ കളിക്കുന്നില്ലെങ്കിലും ചില ടീമുകളുടെ ഭാഗമാണ് അദ്ദേഹം, അടുത്തിടെ ചാരിറ്റി മത്സരത്തിൽ ഉൾപ്പെടെ ഇന്ത്യക്ക് വേണ്ടി പാഡണിഞ്ഞിരുന്നു. ക്രിക്കറ്റിൽ നിന്ന് നേരിട്ട് ലഭിച്ച വരുമാനത്തിന് പുറമേ പരസ്യങ്ങളും വീരേന്ദർ സേവാഗിന്റെ സമ്പന്നതയുടെ ആഴം വർധിപ്പിക്കുന്ന കാര്യമാണ്. രാജ്യത്തെ മുൻനിര ബ്രാൻഡുകളാണ് ഇക്കൂട്ടത്തിൽ ഉള്ളതെന്ന് ഓർക്കണം.

സമൂഹ മാധ്യമങ്ങളിലും അദ്ദേഹം വളരെയധികം സജീവമാണ്. ഇതിൽ നിന്നും അദ്ദേഹം വരുമാനം ഉണ്ടാക്കുന്നുണ്ട്. ഡൽഹി ഹൗസ് ഖാസ് മേഖലയിൽ ഒരു കുടുംബ വീടുണ്ട് സേവാഗിന്, ഇത് പ്രദേശത്തെ ഏറ്റവും പ്രീമിയം മേഖലകളിൽ ഒന്നാണ്. അതുകൊണ്ട് തന്നെ ഈ പ്രോപ്പർട്ടിയുടെ കൃത്യമായ മതിപ്പ്‌വില വ്യക്തമല്ല.

കുറഞ്ഞത് 30 കോടി വരെയാണ് താരത്തിന്റെ മുൻകാല വാർഷിക പ്രതിഫലം. എന്നാൽ ഇന്ന് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിനാൽ തന്നെ വരുമാനത്തിൽ കുറവുണ്ടാകും. എങ്കിലും കമന്ററി, പരിശീലന മേഖലകളിൽ സജീവമായ സേവാഗിന് വമ്പൻ ആഡംബര കാറുകളുടെ ഒരു ശേഖരം തന്നെയുണ്ടെന്നതാണ് പ്രത്യേകത. ബെന്റ്ലി, ബിഎംഡബ്ല്യൂ എന്നിവയാണ് പ്രധാനമായും അദ്ദേഹത്തിന്റെ ഗ്യാരേജിലുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+