Get Updates
Get notified of breaking news, exclusive insights, and must-see stories!

ചരിത്രം വഴിമാറും ചിലർ വരുമ്പോൾ; ഐപിഎൽ ലേലം നിയന്ത്രിക്കുന്ന ആദ്യ വനിത, ആരാണ് മല്ലിക സാഗർ..?

ഐപിഎൽ താര ലേലത്തിന് ഇനി മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. വരാനിരിക്കുന്ന സീസണിൽ ശക്തമായ സാന്നിധ്യമാവാൻ കെൽപുള്ള ഒരുപിടി താരങ്ങളാണ് ലേലത്തിൽ പങ്കെടുക്കാൻ കാത്തിരിക്കുന്നത്. ടീമുകളാവട്ടെ പണപ്പെട്ടിയുമായി താരങ്ങളെ റാഞ്ചാൻ പിന്നാലെ തന്നെയുണ്ട്. ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതൽ ദുബായിൽ വച്ചാണ് താരലേലം നടക്കുക.

ആകെ 333 താരങ്ങൾ ലേലത്തിൽ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌. പത്ത് ഫ്രാഞ്ചൈസികളാണ് ഇവരിൽ നിന്ന് എഴുപത് പേരെ സ്വന്തമാക്കാനായി രംഗത്തുള്ളത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലത്തെ ഐപിഎൽ ചരിത്രത്തിൽ ആദ്യമായി ഇക്കുറി ഒരു വനിതയാണ് താരലേലം നിയന്ത്രിക്കാൻ എത്തുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. മല്ലിക സാഗറാണ് ഇത്തവണ ലേല നടപടികൾക്ക് നേതൃത്വം നൽകുന്നത്.

iplauction

ഐപിഎല്ലിലെ നാലാമത്തെ ഓക്ഷണർ കൂടിയാവും മല്ലിക. ആദ്യ സീസണുകളിൽ റിച്ചാർഡ് മാഡ്ലിയായിരുന്നു താര ലേലം നിയന്ത്രിച്ചതും വലിയ കൈമാറ്റങ്ങൾക്ക് സാക്ഷിയായതും. 2018ൽ ഹ്യൂ​ഗ് എഡ്‌മീഡ്സ് ഓക്ഷണറായി എത്തി. 2022ൽ ആദ്യ ഇന്ത്യൻ ഓക്ഷണറായത് ചാരു ശർമ്മയായിരുന്നു. ഇതിന് ശേഷമാണ് ലേലത്തിന് മല്ലിക സാഗറിന്റെ ഊഴമെത്തുന്നത്.

ആരാണ് മല്ലിക സാഗർ..?

വനിതാ പ്രീമിയർ ലീഗ് ലേലത്തിൽ ഗവേൽ മാസ്‌റ്ററായി സേവനമനുഷ്ഠിച്ച മല്ലിക സാഗർ ഹഗ് എഡ്‌മീഡ്‌സിന് പകരക്കാരിയാകുമെന്നാണ് ബിസിസിഎ അടുത്ത വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ഫിലാഡൽഫിയയിലെ ബ്രൈൻ മാവർ കോളേജിൽ നിന്ന് ആർട്ട് ഹിസ്‌റ്ററിയിൽ പഠനം പൂർത്തിയാക്കിയ മല്ലിക. 2001ൽ ക്രിസ്‌റ്റീസിൽ തന്റെ കരിയർ ആരംഭിച്ചപ്പോൾ അവിടുത്തെ ആദ്യ ഇന്ത്യൻ വനിതാ ലേലക്കാരിയായിരുന്നു.

വനിതാ പ്രീമിയർ ലീഗ് ലേലത്തിന്റെ അവസാന പതിപ്പ് ക്രിക്കറ്റിലെ തന്റെ ആദ്യത്തേതായിരുന്നുവെങ്കിലും മല്ലിക ഇതിന് മുൻപും കായിക മേഖലയിൽ ലേലം നടത്തിയിട്ടുണ്ട്. 2021ൽ പ്രോ കബഡി ലീഗിന്റെ ലേലം നടത്തി, ലീഗിലെ ആദ്യത്തെ വനിതാ ഓക്ഷണർ എന്ന നിലയിൽ ചരിത്രം കുറിച്ചിരുന്നു.

മഹാരാഷ്ട്രയിലെ ഒരു ബിസിനസ്സ് കുടുംബത്തിലാണ് മല്ലിക സാഗർ ജനിച്ചത്. ഇപ്പോൾ മോഡേൺ ആർട്ടിൽ സ്പെഷ്യലിസ്‌റ്റും, മുംബൈ ആസ്ഥാനമായുള്ള ഒരു സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ ലേലക്കാരിയുമാണ് അവർ. ഏതാണ്ട്‌ 23 വർഷത്തോളമായി ഈ മേഖലയിൽ മികവ് തെളിയിച്ച അവർക്ക് ഐപിഎൽ താരലേലം തന്റെ കിരീടത്തിലെ പൊൻതൂവലായിരിക്കും എന്നുറപ്പാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+