ഹര്‍ദിക്കിന് പകരം ആര് വരും, ഈ അഫ്ഗാന്‍ താരത്തിന് സാധ്യത, ഇര്‍ഫാന്‍ പഠാന്റെ പ്രവചനം ഇങ്ങനെ
ഗുജറാത്ത് ടൈറ്റന്‍സിന് അവരുടെ ഏറ്റവും പ്രധാനപ്പെട്ട താരം ഹര്‍ദിക്ക് പാണ്ഡ്യയെ നഷ്ടമായിരിക്കുകയാണ്. രണ്ട് സീസണുകളില്‍ ടീമിനെ വമ്പന്‍ നേട്ടങ്ങളിലേക്ക് നയിച്ച ഹര്‍ദിക്കിനെ അവര്‍ കൈവിടുകയായിരുന്നു. ഇതോടെ 15 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സ് താരത്തെ സ്വന്തമാക്കുകയായിരുന്നു. എന്നാല്‍ ഹര്‍ദിക്കിനെ പോലൊരു ഓള്‍റൗണ്ടറെ മാത്രം അവര്‍ക്ക് കണ്ടെത്തിയാല്‍ പോര.
ഒരു ക്യാപ്റ്റന്‍സി നന്നായി അറിയുന്ന താരത്തെയും കണ്ടെത്തണം. നന്നായി പന്തെറിയുകയും ബാറ്റ് ചെയ്യുകയും, അതോടൊപ്പം ഫിനിഷറാവുകയും ചെയ്യുന്ന താരത്തെയാണ് ഗുജറാത്തിന് വേണ്ടത്. ഹര്‍ദിക്കിന് ഈ പറഞ്ഞ കഴിവുകളെല്ലാം ഉണ്ടായിരുന്നു. ഗുജറാത്തിനെ അവരുടെ അരങ്ങേറ്റ സീസണില്‍ തന്നെ ചാമ്പ്യന്‍മാരാക്കാന്‍ ഹര്‍ദിക്കിന് സാധിച്ചിരുന്നു.

അതേസമയം കഴിഞ്ഞ സീസണില്‍ ഫൈനലിലെത്തിയിരുന്നു ഗുജറാത്ത്. ഇതോടെ രണ്ട് സീസണുകളിലും ഫൈനല്‍ കളിക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ ഗുജറാത്ത് വമ്പന്‍ മണ്ടത്തരമാണ് കാണിച്ചതെന്ന് നിരവധി താരങ്ങള്‍ പറഞ്ഞിരുന്നു. എന്താണ് ഗുജറാത്ത് താരലേലത്തിനായി ഒരുങ്ങിയിരിക്കുകയാണ്.
ഏറ്റവും മികച്ച ഓള്‍റൗണ്ടറെ തന്നെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് അവര്‍. ഡിസംബര്‍ 19ന് ദുബായിലാണ് ലേലം നടക്കുന്നത്. അതേസമയം ടീമിന്റെ ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്ലിനെ നേരത്തെ ടീം നിയോഗിച്ചിരുന്നു. മുന്‍ ഇന്ത്യന്‍ താരം പാണ്ഡ്യക്ക് പകരക്കാരന്‍ ആരായിരിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ്. ഹര്‍ദിക്ക് നിലവില്‍ പരിക്ക് കാരണം കളത്തിന് പുറത്താണ്.അഫ്ഗാനിസ്ഥാന്‍ ഓള്‍റൗണ്ടര്‍ അസ്മത്തുള്ള ഒമര്‍സായ് ഹര്‍ദിക്കിന് പകരം ഗുജറാത്തിലെത്തുമെന്നാണ് ഇര്‍ഫാന്റെ പ്രവചനം.
എന്തുകൊണ്ടും ഗുജറാത്തിനെ സംബന്ധിച്ച് ഒമര്‍സായ് മികച്ച ഓപ്ഷനാണെന്ന് താരം പറയുന്നു. നിലവില്‍ ഗംഭീര ഫോമില്‍ കളിക്കുന്ന താരമാണ് ഒമര്‍സായ്. അടുത്തിടെ സമാപിച്ച ലോകകപ്പിലും ഒമര്‍സായിയുടെ പ്രകടനം വളരെ മെച്ചപ്പെട്ടതായിരുന്നു. ടീമിന്റെ മികച്ച വിജയങ്ങളിലെല്ലാം ഒമര്‍സായിയുടെ തകര്‍പ്പന്‍ പ്രകടനമുണ്ടായിരുന്നു. ഗുജറാത്തിന്റെ കാര്യം നോക്കൂ. അവര്‍ ഹര്‍ദിക് പാണ്ഡ്യയെ നന്നായി മിസ് ചെയ്യുമെന്നും ഇര്‍ഫാന്‍ പറയുന്നു.
ഗുജറാത്തിന് നല്ലൊരു ക്യാപ്റ്റനെയാണ് നഷ്ടമായിരിക്കുന്നത്. അതുപോലെ ബൗളിംഗും ബാറ്റിംഗും ഒരുപോലെ മികച്ച രീതിയില്‍ ചെയ്യാന്‍ സാധിക്കുന്ന ഒരു താരത്തെ ആവശ്യമാണ്. ലേലത്തില്‍ അങ്ങനെയുള്ള ഒരു താരമേതാണ്. അസ്മത്തുള്ള ഒമര്‍സായ് ഗുജറാത്ത് ടീമില്‍ പെര്‍ഫെക്ടായിരിക്കും റാഷിദ് ഖാന്‍ നേരത്തെ തന്നെ ആ ടീമിലുണ്ട്. റാഷിദ് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഒമര്‍സായിയെ സഹായിക്കുമെന്നും പഠാന്‍ പറയുന്നു.
എന്നാല്‍ അതിനൊക്കെ പുറമേ അവര്‍ക്ക് മികച്ചൊരു പേസ് ബൗളറെയും ആവശ്യമാണ്. അതായിരിക്കണം അവരുടെ ടാര്‍ഗറ്റ്. നല്ലൊരു തുക അവരുടെ കൈവശമുണ്ട്. അതുകൊണ്ട് പേസ് ബൗളറെ വാങ്ങാനാവുമെന്നും ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു. അതേസമയം ഒമര്‍ സായ് ലോകകപ്പില്‍ 9 മത്സരങ്ങളില്‍ നിന്നായി 353 റണ്‍സടിക്കുകയും, ഏഴ് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തിരുന്നു.












Click it and Unblock the Notifications