Get Updates
Get notified of breaking news, exclusive insights, and must-see stories!

വിരാട് കോലിക്ക് പകരക്കാരനാവില്ല കിഷന്‍? മൂന്നാം നമ്പറില്‍ കളിക്കേണ്ടത് ഇവര്‍; ഇന്ത്യ കപ്പടിക്കും!!

വിരാട് കോലി വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ കളിക്കില്ലെന്ന സൂചനകളാണ് ലഭിക്കുന്നത്. ബിസിസിഐ ഇക്കാര്യം കോലിയെ അറിയിച്ചിട്ടുണ്ട്. ആദ്യ പരിഗണന കോലിക്ക് ലഭിക്കില്ലെന്നാണ് സൂചന. ഇത് കോലിക്ക് ടി20 ക്രിക്കറ്റില്‍ പഴയ വേഗമില്ലാത്തത് കൊണ്ടാണ് സംഭവിച്ചത്. താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് അടുത്ത കാലത്തായി വലിയ രീതിയില്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു.

ഏകദിന ക്രിക്കറ്റില്‍ തന്നെ കോലിയുടെ സ്‌ട്രൈക്ക് റേറ്റ് ടീമിന് പലപ്പോഴും വെല്ലുവിളിയായാറുമുണ്ട്. അതേസമയം കോലിക്ക് പകരം ഇഷാന്‍ കിഷന്‍ മൂന്നാം നമ്പറില്‍ കളിക്കുമെന്ന സൂചന ബിസിസിഐ നല്‍കുന്നു. എന്നാല്‍ ഇത് ഏറ്റവും വലിയ അബദ്ധമായി മാറും. കിഷന്‍ സ്വിംഗുള്ള പന്തുകള്‍ കളിക്കാന്‍ അറിയില്ല. പവര്‍പ്ലേകളില്‍ കിഷന്‍ നന്നായി ബുദ്ധിമുട്ടാറുമുണ്ട്.

virat-kohli

കിഷന് പകരം ഇന്ത്യയുടെ യുവനിരയില്‍ നിന്ന് അഞ്ച് പേരെ ഇതിനായി പരിഗണിക്കാവുന്നത്. കിഷന് മധ്യനിരയിലേക്ക് മാറ്റിയ ശേഷം ഈ തീരുമാനമെടുക്കാം. മധ്യനിരയില്‍ കിഷന്‍ സേഫ് പ്ലേയറാണ്. ഓപ്പണിംഗ് കഴിഞ്ഞാല്‍ കിഷന്‍ മിടുക്ക് കാണിച്ചിരിക്കുന്നതും മധ്യനിരയിലാണ്. ഇന്ത്യ മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനെ കളിപ്പിക്കുന്നതാണ് നല്ലത്. ഇത് സൂര്യക്കും അതുപോലെ ടീമിനും ഗുണം ചെയ്യും.

നിലവില്‍ സൂര്യകുമാറാണ് ടി20 റാങ്കിംഗില്‍ ഒന്നാമന്‍. ടി20യില്‍ മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ കളിക്കുന്നത് കൂടുതല്‍ പന്ത് കളിക്കാന്‍ താരത്തെ സഹായിക്കും. സൂര്യ കൂടുതല്‍ പന്തുകള്‍ കളിച്ചാല്‍ അതിനര്‍ത്ഥം വേഗത്തില്‍ റണ്‍സ് ടീം സ്‌കോര്‍ കാര്‍ഡില്‍ എത്തുമെന്നാണ്. നാലാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ സൂര്യകുമാര്‍ ഇറങ്ങുമ്പോള്‍ പലപ്പോഴും ആദ്യ പത്തോവര്‍ പിന്നിട്ടിട്ടുണ്ടാവും. പിന്നീടാണ് സൂര്യ തകര്‍ത്തടിക്കാറുള്ളത്.

സൂര്യയുടെ വമ്പന്‍ ഇന്നിംഗ്‌സുകള്‍ എല്ലാം പിറന്നിരിക്കുന്നത് നേരത്തെ ഇറങ്ങുമ്പോഴാണ്. മൂന്നാം നമ്പറിലാണെങ്കില്‍ സൂര്യകുമാര്‍ എതിരാളികള്‍ക്ക് വലിയ ഭീഷണിയാവും. കെഎല്‍ രാഹുലിനെ നാലാം നമ്പറില്‍ കളിപ്പിക്കാനും ഇതോടെ ഇന്ത്യക്ക് സാധിക്കും. ഓപ്പണിംഗില്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും അതുപോലെ കരുത്ത് പകരും. സൂര്യകുമാര്‍ മൂന്നാം നമ്പറില്‍ തിളങ്ങിയാല്‍ ഇന്ത്യക്ക് ടി20 ലോകകപ്പ് ഉറപ്പാണ്.

ഹര്‍ദിക് പാണ്ഡ്യക്ക് ഫിനിഷറുടെ റോളിലേക്ക് മാറാനും സൂര്യകുമാറിന്റെ മൂന്നാം നമ്പര്‍ കൊണ്ട് സാധിക്കും. കഴിഞ്ഞ ടി20 ലോകകപ്പില്‍ 49.5 ശരാശരിയില്‍ 297 റണ്‍സാണ് സൂര്യകുമാര്‍ അടിച്ചെടുത്തത്. 161.41 ആണ് സ്‌ട്രൈക്ക് റേറ്റ്. ഇതെല്ലാം മൂന്നാം നമ്പറില്‍ കളിച്ച് കൊണ്ടാണ്. ഇനി സൂര്യകുമാറിനെ ആ പൊസിഷനില്‍ ഇറക്കിയില്ലെങ്കില്‍ പകരം ശ്രേയസ് അയ്യരെ പരിഗണിക്കാം.

ഏത് കഠിനമായ വിക്കറ്റിലും വേഗം സ്‌കോര്‍ ചെയ്യാനുള്ള ശ്രേയസിന്റെ കഴിവ് ഇന്ത്യക്ക് ഉപയോഗപ്പെടുത്താം. നേരത്തെ 50 ഓവര്‍ ലോകകപ്പിലും ശ്രേയസ് ഗംഭീര പ്രകടനം കാഴ്ച്ചവെച്ചിരുന്നു. 500 റണ്‍സില്‍ അധികം നാലാം നമ്പറില്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി ശ്രേയസ് മാറിയിരുന്നു. ഇഷാന്‍ കിഷനെ മൂന്നാം നമ്പറില്‍ കളിപ്പിക്കുന്നത് ഇന്ത്യയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുന്നത് പോലെയാണ്. താരം പന്തുകള്‍ പാഴാക്കാനുള്ള സാധ്യത കൂടുതലാണ്. പകരം മധ്യനിരയിലേക്ക് കിഷനെ മാറ്റിയാല്‍ സമ്മര്‍ദവും മാറും, അതുപോലെ മികച്ച പ്രകടനവും പുറത്തെടുക്കാനാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+