രോഹിത്തിന് ശേഷം ആരാകും ക്യാപ്റ്റന്‍? സഞ്ജുവും ഹര്‍ദിക്കുമല്ല; പേര് നിര്‍ദേശിച്ച് മുന്‍ സെലക്ടര്‍
ഇന്ത്യന്‍ ക്രിക്കറ്റില്‍ ടി20 ലോകകപ്പിന് ശേഷം വലിയ മാറ്റങ്ങള്‍ സംഭവിച്ചേക്കും. ടി20 ക്രിക്കറ്റില്‍ നിന്ന് ഇപ്പോഴത്തെ പല സീനിയര്‍ താരങ്ങള്‍ വിരമിച്ചേക്കുമെന്നാണ് അഭ്യൂഹങ്ങള്‍. ഇന്ത്യ കിരീടം നേടിയില്ലെങ്കില്‍ രോഹിത് ശര്‍മ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയോ അതല്ലെങ്കില്‍ ക്യാപ്റ്റന്‍സി സ്ഥാനം ഉപേക്ഷിക്കുകയോ ചെയ്‌തേക്കാം. ജയിച്ചാലും 3 ഫോർമാറ്റിലും ടീമിനെ നയിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്.വിരാട് കോലിക്കും രോഹിത് ശര്‍മയ്ക്കും ഇത് ഐസിസി ടൂര്‍ണമെന്റുകളില്‍ അവസാനത്തെ അവസരം കൂടിയാണ്.
50 ഓവര്‍ ലോകകപ്പ് ഫൈനലില്‍ ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ തന്നെ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവമായിരുന്നു. ടി20 ലോകകപ്പില്‍ കിരീടം നേടുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ടൂര്‍ണമെന്റിന് ഇറങ്ങുന്നത്. എന്നാല്‍ ഇതിനോടകം ഭാവിയിലെ ക്യാപ്റ്റന്‍മാരെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. രോഹിത് ശര്‍മയ്ക്ക് ശേഷം ആരാകും ടി20 ക്രിക്കറ്റില്‍ ക്യാപ്റ്റനാവുകയെന്നാണ് ചോദ്യം.

ഹര്‍ദിക് പാണ്ഡ്യയുടെ പേരാണ് രോഹിത്തിന് പകരക്കാരനായി എപ്പോഴും പറഞ്ഞുകേട്ടിട്ടുള്ളത്. എന്നാല്‍ മുംബൈ ഇന്ത്യന്‍സിന്റെ ഈ സീസണിലെ വളരെ മോശം പ്രകടനവും, ഹര്‍ദിക്കിന്റെ മോശം ബാറ്റിംഗും കൂടിയായപ്പോള്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് താരത്തെ പരിഗണിക്കാനുള്ള സാധ്യതകള്‍ അടഞ്ഞിരിക്കുകയാണ്.
മുംബൈയില്‍ ഹര്‍ദിക്കിന്റേത് മോശം ക്യാപ്റ്റന്‍സി കൂടിയായിരുന്നു. ചില താരങ്ങള്‍ സഞ്ജു സാംസണിന്റെ പേരും നിര്‍ദേശിച്ചിരുന്നു. രാജസ്ഥാനെ സഞ്ജു നയിക്കുന്ന രീതി മികച്ചതാണ്. റിഷഭ് പന്തിന്റെ പേരും അതുപോലെ ഉയര്‍ന്ന് കേട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവരെയെല്ലാം തള്ളി മുന്‍ ടീം സെലക്ടര്‍ കൂടിയായ എംഎസ്‌കെ പ്രസാദ് രംഗത്ത് വന്നിരിക്കുകയാണ്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെയാണ് ടീമിന്റെ ക്യാപ്റ്റനായി വളര്‍ത്തി കൊണ്ടുവരണമെന്ന് പ്രസാദ് പറയുന്നത്. ശ്രേയസിന്റെ ക്യാപ്റ്റന്‍സിയില്‍ കെകെആര്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് അവര്‍. 11 കളിയില്‍ 16 പോയിന്റ് ടീമിനുണ്ട്. ശ്രേയസിന്റെ ക്യാപ്റ്റന്‍സിയെ നിരവധി പേര്‍ അഭിനന്ദിക്കുന്നുണ്ട്.
ഹര്‍ദിക്കിനെയോ രവീന്ദ്ര ജഡേജയെയോ അപേക്ഷിച്ച് ശ്രേയസ് അയ്യരെ ക്യാപ്റ്റനായി വളര്‍ത്തിയെടുക്കാവുന്നതാണ്. കാരണം അത്തരമൊരു സംവിധാനത്തിലൂടെയാണ് ശ്രേയസ് ഇവിടെ വരെയെത്തിയതെന്നും പ്രസാദ് പറഞ്ഞു. നേരത്തെ തന്നെ ക്യാപ്റ്റന്‍സി മികവ് പ്രകടമാക്കിയിരുന്നു ശ്രേയസ് എന്ന് എംഎസ്‌കെ പ്രസാദ് പറഞ്ഞു.
ഇന്ത്യന്‍ എ ടീമിന്റെ ഭാഗമായിരുന്നപ്പോള്‍ ശ്രേയസായിരുന്നു ക്യാപ്റ്റന്‍. കളിച്ച പത്ത് പരമ്പരകളില്‍ എട്ടിലും ഇന്ത്യന്‍ എ ടീം വിജയിച്ചു. എല്ലാ ഫോര്‍മാറ്റിലും ക്യാപ്റ്റനാക്കാന്‍ പറ്റിയ താരമാണ് ശ്രേയസ് എന്ന് പ്രസാദ് പറയുന്നു. രോഹിത്തിന് ശേഷം ശ്രേയസോ പന്തോ ക്യാപ്റ്റനാവണമെന്നാണ് ആഗ്രഹിക്കുന്നത്.
എന്നാല്‍ പന്തിന് മുമ്പേ തന്നെ ശ്രേയസ് ക്യാപ്റ്റനായിരുന്നു. ശ്രേയസ് പക്ഷേ കെകെആറിന് മാത്രമായിരുന്നില്ല ക്യാപ്റ്റന്‍. ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത് ശ്രേയസാണ്. 2018 മുതല്‍ 2021 വരെ പോയിന്റ് ടേബിളില്‍ മുന്‍നിരക്കാരായിരുന്നു ഡല്‍ഹി. മൂന്ന് സീസണില്‍ ടീം പ്ലേഓഫിലെത്തിയിരുന്നു. വളരെ ഗംഭീര ക്യാപ്റ്റനായി ശ്രേയസ് മാറി കൊണ്ടിരിക്കുകയാണ്. അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ അത് സംഭവിക്കുമെന്നും എംഎസ്‌കെ പ്രസാദ് പറഞ്ഞു.












Click it and Unblock the Notifications