സഞ്ജു എന്തുകൊണ്ട് പുറത്തിരിക്കുന്നു? നോര്‍ത്ത് ഇന്ത്യന്‍ ലോബിയാണോ കാരണം; ഹര്‍ഭജന്റെ പ്രതികരണം ഇങ്ങനെ
ന്യൂയോര്‍ക്ക്: ഇന്ത്യ ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടം മൊത്തം കളിച്ചിട്ടും ഇതുവരെ സഞ്ജു സാംസണ് അവസരം ലഭിച്ചിട്ടില്ല. ടീം ഇലവനില്‍ ഉണ്ടായിട്ടും കളിക്കാനുള്ള അവസരം പോലും സഞ്ജുവിന് ലഭിച്ചിട്ടില്ല. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ മൊത്തം ഫോമില്ലാത്ത സാഹചര്യത്തിലാണ് ഉള്ളത്. എന്നിട്ടും സഞ്ജുവിന് അവസരം ലഭിക്കാത്തതില്‍ ആരാധകര്‍ നിരാശരാണ്.
സഞ്ജുവിനെ മനപ്പൂര്‍വം അവഗണിക്കുന്നതാണെന്ന് മലയാളികള്‍ അടക്കം പറയുന്നു. റിഷഭ് പന്തിന്റെ ഷോട്ട് സെലക്ഷനില്‍ അടക്കം പിഴവുണ്ടായിട്ടും താരത്തിനാണ് ടീം മുന്‍ഗണന നല്‍കുന്നത്. ഇത് ഉത്തരേന്ത്യന്‍ ലോബിയുടെ കളിയാണെന്ന് നിരവധി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പറയുന്നുണ്ട്.

അതേസമയം ഇന്ത്യന്‍ ടീമില്‍ എന്തുകൊണ്ട് സഞ്ജു സാംസണ്‍ കളിക്കുന്നില്ല എന്നതിന് അടക്കം ഇപ്പോള്‍ വിശദീകരണം നല്‍കുകയാണ് മുന്‍ ഇന്ത്യന്‍ താരം കൂടിയായ ഹര്‍ഭജന്‍ സിംഗ്. ഇന്ത്യന്‍ ടീമിന് ഏറ്റവും ഗുണകരമായി വന്നിരിക്കുന്നത് ഹര്‍ദിക് പാണ്ഡ്യയുടെ ഫോമാണെന്ന് പറയുകയാണ് ഹര്‍ഭജന്‍. ഹര്‍ദിക് വിക്കറ്റെടുക്കാന്‍ തുടങ്ങിയത് രോഹിത്തിന് ആശ്വാസം പകരുന്നത്.
ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ ഹര്‍ദിക് മികവ് കാണിച്ചുവെന്നും ഭാജി പറയുന്നു. നേരത്തെ ഐപിഎല്ലില്‍ വളരെ മോശം പ്രകടനമായിരുന്നു ഹര്‍ദിക്കില്‍ നിന്നുണ്ടായത്. മുംബൈ ഇന്ത്യന്‍സിന്റെ മോശം പ്രകടനത്തില്‍ ഹര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയും ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.
ലോകകപ്പില്‍ പക്ഷേ ഹര്‍ദിക് തന്റെ പ്രകടനം കൊണ്ട് ഞെട്ടിക്കുകയായിരുന്നു. ടീമില്‍ ഒരുസമയത്ത് ഉള്‍പ്പെടുത്തേണ്ട എന്ന് വരെ കരുതിയിരുന്ന താരമാണ് ബൗളിംഗില്‍ ഇന്ത്യക്കായി തിളങ്ങുന്നത്. അയര്‍ലന്‍ഡിനെതിരെ മൂന്ന് വിക്കറ്റാണ് പാണ്ഡ്യ നേടിയത്. പാകിസ്താനെതിരെയും ഹര്‍ദിക് വിക്കറ്റുകളെടുത്ത് തിളങ്ങി.
പ്രതീക്ഷിച്ചതിലും മുകളിലുള്ള പ്രകടനമാണ് ഹര്‍ദിക്കില്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്ന് ഹര്‍ഭജന്‍ പറഞ്ഞു. അതുകൊണ്ട് ടീമിലെ ഏറ്റവും പോസിറ്റീവായ കാര്യം ഹര്‍ദിക്ക് വിക്കറ്റെടുക്കാന്‍ തുടങ്ങിയതാണ്. ഈ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ നാലാം ബൗളറാണ് അദ്ദേഹം. അതുപോലെ റിഷഭ് പന്ത് ടീമിലേക്ക് മടങ്ങി വന്നതും മികച്ച കാര്യമാണെന്നും ഹര്‍ഭജന്‍ പറഞ്ഞു.
റിഷഭ് പന്ത് മൂന്നാം നമ്പറിലാണ് കളിക്കുന്നതാണ്. ടീമിലെ റോള്‍ തന്നെ മാറി കഴിഞ്ഞു. ഈ ലോകകപ്പിന് മുമ്പ് സഞ്ജു സാംസണ്‍ കളിക്കുമെന്നായിരുന്നു എല്ലാവരും പറഞ്ഞത്. കാരണം ഐപിഎല്ലില്‍ താരം തിളങ്ങിയിരുന്നു. പന്ത് മൂന്നാം നമ്പറില്‍ കളിപ്പിക്കാന്‍ തീരുമാനിച്ചത് വലിയ കാര്യമാണ്. സഞ്ജുവിന് അതുകൊണ്ടാണ് അവസരം ലഭിക്കാത്തത്.
പന്ത് ഒരേസമയം മികവുറ്റ രീതിയില്‍ കളിക്കുന്നുണ്ട് അതുപോലെ ഒരുപാട് പോസിറ്റീവായ കാര്യങ്ങള്‍ ടീമിലുണ്ട്. എന്നാല്‍ വെല്ലുവിളികളുമുണ്ട്. ധൈര്യശാലികളുടെ മുന്നില്‍ എപ്പോഴും വെല്ലുവിളികളുണ്ടാവും. ഈ ടീം ധീരന്‍മാരുടെ സംഘമാണ്. അവര്‍ നല്ല രീതിയില്‍ തന്നെ കളിച്ചിട്ടുണ്ടെന്നും ഹര്‍ഭജന്‍ പറഞ്ഞു.


Click it and Unblock the Notifications