പൂജാരയ്ക്കില്ലാത്ത കസേരയാണ് ഗില്ലിനുള്ളത്, എന്തിനാണ് കൂടുതല്‍ പരിഗണന, ചോദ്യങ്ങളുമായി കുംബ്ലെ
ന്യൂഡല്‍ഹി: ശുഭ്മാന്‍ ഗില്ലിന്റെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ സ്ഥാനത്തെ ചോദ്യം ചെയ്ത് അനില്‍ കുംബ്ലെ. ഗില്ലിനെ ഇപ്പോള്‍ ടീമില്‍ നിന്ന് എന്ത് വന്നാലും മാറ്റില്ലെന്ന അവസ്ഥയാണ് ഉള്ളത്. മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പൂജാരയ്ക്കില്ലാത്ത പരിഗണനയാണ് ഗില്ലിന് ലഭിക്കുന്നത്. പൂജാരയ്ക്ക് ലഭിക്കാത്ത കസേരയാണ് ഇപ്പോള്‍ ഗില്ലിന് നല്‍കിയിരിക്കുന്നത്.
പൂജാരയ്ക്ക് പോലും കിട്ടാതിരുന്ന ഈ പ്രത്യേക പരിഗണന മുതലെടുക്കാന്‍ ഗില്ലിന് സാധിക്കണം. കൂടുതല്‍ റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്യണമെന്നും കുംബ്ലെ പറഞ്ഞു. ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാമത്തെ ടെസ്റ്റില്‍ ഗില്‍ കഴിവുകള്‍ പുറത്തെടുക്കണം. അല്ലെങ്കില്‍ ഇന്ത്യ കടുത്ത സമ്മര്‍ദത്തിലായിരിക്കുമെന്നും കുംബ്ലൈ വ്യക്തമാക്കി.

അതേസമയം ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യ കടുത്ത സമ്മര്‍ദത്തിലാണ്. സ്വന്തം നാട്ടില്‍ മത്സരം തോറ്റതിന്റെ നാണക്കേടും ഇന്ത്യക്കുണ്ട്. ഗില്‍ കഴിഞ്ഞ പതിനൊന്ന് ഇന്നിംഗ്‌സുകളിലായി ഒരു അര്‍ധ സെഞ്ച്വറി പോലും നേടിയിട്ടില്ല. കഴിഞ്ഞ മാര്‍ച്ചില്‍ ഓസ്‌ട്രേലിയക്കെതിരെ നേടിയ 128 റണ്‍സാണ് ഗില്‍ അവസാനം നേടിയ സെഞ്ച്വറി.
അതിന് ശേഷം ഗില്ലിന്റെ ഉയര്‍ന്ന സ്‌കോര്‍ 36 ആണ്. ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ 23 റണ്‍സെടുത്ത ഗില്‍, രണ്ടാം ഇന്നിംഗ്‌സില്‍ പൂജ്യത്തിനും പുറത്തായി. മത്സരത്തില്‍ ഇന്ത്യ 28 റണ്‍സിന് പരാജയപ്പെടുകയും ചെയ്തു. പൂജാരയ്ക്ക് പോലും അര്‍ഹമായിരുന്ന പരിഗണനയാണ് ഗില്ലിന് ലഭിക്കുന്നത്. പൂജാര നൂറിലധികം ടെസ്റ്റ് കളിച്ചു എന്നത് മാത്രമാണ് വ്യത്യാസമാണെന്നും കുംബ്ലെ പറഞ്ഞു.
പൂജാരയെ കുറിച്ച് സംസാരിക്കുന്നത്, മൂന്നാം നമ്പറില്‍ ദീര്‍ഘകാലം അദ്ദേഹം കളിച്ചത് കൊണ്ടാണ്. പൂജാര ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കളിച്ചിരുന്നു. അതിന് ശേഷം ശുഭ്മാന്‍ ഗില്ലിനെയാണ് ആ സ്ഥാനത്ത് നമ്മള്‍ കാണുന്നത്. ഓപ്പണര്‍ സ്ഥാനത്ത് നിന്ന് മൂന്നാം നമ്പറിലേക്ക് ഇറങ്ങിയാണ് ഗില്‍ കളിച്ചത്. ഗില്ലിന് മൂന്നാം നമ്പറില്‍ കളിക്കാനുമാണ് താല്‍പര്യമെന്നും കുംബ്ലെ പറയുന്നു.
അതേസമയം പൂജാര ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ പ്രകടനത്തെ തുടര്‍ന്ന് ടീമില്‍ നിന്ന് തഴയപ്പെടുകയായിരുന്നു. രഞ്ജി ട്രോഫിയില്‍ ഈ മാസം ഇരട്ട സെഞ്ച്വറി നേടിയിരുന്നു പൂജാര. ഭാവി മുന്നില്‍ കണ്ട് യുവതാരങ്ങള്‍ക്കാണ് കൂടുതല്‍ അവസരം നല്‍കുകയെന്ന് രോഹിത് നേരത്തെ പറഞ്ഞിരുന്നു.
രണ്ടാം ടെസ്റ്റിനായി ഇറങ്ങുമ്പോള്‍ സാങ്കേതികയില്‍ ചെറിയ മാറ്റം വരുത്താന്‍ ഗില്‍ തയ്യാറാവണം. ഇന്ത്യന്‍ ടീമില്‍ മൂന്നാം നമ്പറില്‍ കളിക്കണമെങ്കില്‍ നല്ല കഴിവുണ്ടായിരിക്കണം. നിങ്ങളുടെ കളി മികവ് മെച്ചപ്പെടുത്താന്‍ ശ്രമിച്ച് കൊണ്ടിരിക്കണം. ഗില്ലിന് അതിന് വേണ്ട കഴിവുണ്ട്. കാരണം യുവതാരമാണ് ഗില്‍.
അദ്ദേഹം കാര്യങ്ങള്‍ മനസ്സിലാക്കി കൊണ്ടിരിക്കുകയാണ്. എന്നാല്‍ വിശാഖപട്ടണത്ത് നടക്കുന്ന രണ്ടാം ടെസ്റ്റില്‍ തന്നെ ഗില്‍ തന്റെ പ്രതിഭ പുറത്തെടുക്കണം. അല്ലെങ്കില്‍ സമ്മര്‍ദം താരത്തിന് തന്നെയായിരിക്കും. സ്വതന്ത്രമായി കളിച്ച് റണ്‍സടിക്കണം. അതിനായി ഒരു പ്ലാന്‍ തയ്യാറാക്കണം. സ്പിന്നിനെ നേരിടാന്‍ തന്ത്രമൊരുക്കണമെന്നും കുംബ്ലെ പറഞ്ഞു.












Click it and Unblock the Notifications