വിരാടിനെ ഓപ്പണറാക്കിയത് ആ 2 പേര്, ചുമ്മാതല്ല ആ തീരുമാനം വന്നത്; ഇന്ത്യയുടെ തന്ത്രം ഇങ്ങനെ
ന്യൂയോര്‍ക്ക്: വിരാട് കോലിയെ ആരാണ് ഓപ്പണറാക്കിയത്. ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ നിന്നുയരുന്ന ചോദ്യമാണിത്. തുടര്‍ച്ചയായ മൂന്ന് കളിയില്‍ കോലി കുറഞ്ഞ റണ്‍സിനാണ് പുറത്തായത്. അതിവേഗത്തിലാണ് കോലി ഫോമൗട്ടിലേക്ക് വീണിരിക്കുന്നത്. എന്നാല്‍ ഈ തീരുമാനം എടുത്തത് ആരാണെന്ന കാര്യത്തില്‍ പലര്‍ക്കും വ്യക്തത കുറവുണ്ടായിരുന്നു.
പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രോഹിത് ശര്‍മയും കോച്ച് രാഹുല്‍ ദ്രാവിഡുമാണ് എട്ട് നിലയിലാണ് ഈ പ്ലാന്‍ പൊട്ടിയിരിക്കുന്നത്. ഐപിഎല്ലില്‍ കോലിയുടെ ഗംഭീര പ്രകടനമാണ് ഈ രീതിയില്‍ ചിന്തിക്കാന്‍ രോഹിത്തിനെയും ദ്രാവിഡിനെയും പ്രേരിപ്പിച്ചത്. റിഷഭ് പന്തിനെ മൂന്നാം സ്ഥാനത്ത് ഇറക്കാന്‍ തീരുമാനിച്ചതും ഇവരുടെ തന്നെ ബുദ്ധിയാണ്.

അതേസമയം ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് വിക്രം റാത്തോര്‍ ഈ രണ്ട് തീരുമാനങ്ങളും എങ്ങനെ വന്നുവെന്ന് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. കോലിയെ ഓപ്പണറാക്കാനുള്ള തീരുമാനം പാളിയെങ്കിലും പന്തിന്റെ കാര്യത്തില്‍ അത് വിജയിച്ചുവെന്നാണ് റാത്തോര്‍ പറയുന്നത്. ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗ് ഗ്രൂപ്പിന് വളരെ മികച്ച സാധ്യതകളുണ്ട്.
അവര്‍ക്ക് എവിടെ വേണമെങ്കില്‍ കളിക്കാവുന്നതാണ്. എല്ലാവരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. അതിന് ശേഷം വിരാട് കോലിയുടെ ബാറ്റിംഗ് പൊസിഷന്‍ തീരുമാനിക്കുകയായിരുന്നു. ഓപ്പണിംഗാണ് കോലിക്ക് ഏറ്റവും അനുയോജ്യമെന്ന് തീരുമാനിക്കുകയായിരുന്നു. കോലിയുടെ ഏറ്റവും ബെസ്റ്റ് ബാറ്റിംഗ് പൊസിഷന്‍ ഇതായിരിക്കുമെന്ന് തീരുമാനിക്കുകയായിരുന്നു.
വിരാടിനെ ഉപയോഗിക്കാന്‍ പ്രധാന കാരണം, താരം പേസ് ബൗളര്‍മാര്‍ക്കെതിരെ മികച്ച പ്രകടനം കാഴ്ച്ചവെക്കും. ഐപിഎല്ലില്‍ ഗംഭീര പ്രകടനമാണ് അദ്ദേഹം നടത്തിയത്. അതുകൊണ്ട് കോലിയെ ഓപ്പണ്‍ ചെയ്യിച്ചുവെന്ന് റാത്തോഡ് പറഞ്ഞു. അതേസമയം മൂന്നാം നമ്പറില്‍ ഒരു ലെഫ്റ്റ് ഹാന്ഡറെയായിരുന്നു ടീമിന് വേണ്ടിയിരുന്നത്. എതിര് ടീം ലെഫ്റ്റ് ഹാന്‍ഡ് സ്പിന്നറെ ഉപയോഗിച്ചാല്‍ അതിനെ നേരിടാനായിരുന്നു ഈ തന്ത്രം.
റിഷഭ് പന്തില്‍ ടീമിന് പെര്‍ഫെക്ടായിട്ടുള്ള കളിക്കാരനെയാണ് ലഭിച്ചത്. പന്ത് തന്റെ കഴിവ് ഈ മത്സരങ്ങളില്‍ തെളിയിച്ചുവെന്നും റാത്തോഡ് വ്യക്തമാക്കി. സ്റ്റാര്‍ സ്പോര്‍ട്സിനോടായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. ഗ്രൂപ്പ് എയില്‍ ഏഴ് പോയിന്റുമായിട്ടാണ് ഇന്ത്യ സൂപ്പര്‍ എട്ടിലേക്ക് കടന്നത്.
അതേസമയം ഇന്ത്യയുടെ സൂപ്പര്‍ എട്ടിലെ ആദ്യ മത്സരം വ്യാഴാഴ്ച്ച അഫ്ഗാനിസ്ഥാനെതിരെയാണ്. ഇതിനിടെ വിരാട് കോലിയെ പിന്തുണച്ച് ഹര്ഭജന് സിംഗ് രംഗത്ത് വന്നു. ന്യൂയോര്‍ക്കിലെ പോലൊരു പിച്ചിലെ പ്രകടനം നോക്കി ആരെയും വിലയിരുത്താനില്ല. ബാറ്റിംഗ് അങ്ങേയറ്റം ദുഷ്കരമാണ് ആ പിച്ചില്‍. വിരാട് കോലിക്ക് റണ്‍സടിക്കാനായില്ല. കാരണം ആ പിച്ചിലെ സാഹചര്യങ്ങള്‍ അങ്ങനെയായിരുന്നു.
അങ്ങനെയുള്ളപ്പോള്‍ ആ താരത്തെ മോശം കളിക്കാരനായി കാണുന്നത് ശരിയല്ല. വിരാട് കോലിയില്‍ നിന്ന് റണ്‍സുകള്‍ ടീം പ്രതീക്ഷിക്കുന്നുണ്ട്. പാര്ട്ണര്ഷിപ്പുകള് സ്ഥിരതയോടെ വരേണ്ടതുണ്ട്. ഓപ്പണിംഗ് പാളിയപ്പോള്‍ മധ്യനിര മികവിലേക്ക് ഉയര്‍ന്നു. മികച്ച പ്രകടനം സൂര്യകുമാറും ശിവം ദുബെയും കാഴ്ച്ചവെച്ചുവെന്നും ഹര്ഭജന് പറഞ്ഞു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications