Get Updates
Get notified of breaking news, exclusive insights, and must-see stories!

രോഹിതിന് വയസായി, ടി20 ലോകകപ്പിൽ ഇന്ത്യയെ നയിക്കാൻ ഹർദിക് എത്തുമോ ? സാധ്യത ഇങ്ങനെ...

അടുത്ത വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് ടീമിനെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴേ സജീവമാണ്. മുതിർന്ന താരങ്ങളായ രോഹിതും കോഹ്‌ലിയും ടൂർണമെന്റിൽ കളിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല. ഇത് ബിസിസിഐ സസ്പെൻസ് ആയി തന്നെ സൂക്ഷിച്ചിരിക്കുകയാണ്. എങ്കിലും ഇനിയും ആറ് മാസത്തിലധികം ലോകകപ്പിന് ശേഷിക്കെ എന്തായിരിക്കും ഇന്ത്യയുടെ ഭാവി എന്ന കാര്യത്തിൽ ചോദ്യമുയരുന്നുണ്ട്.

കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി ഇന്ത്യയ്ക്ക് എല്ലാ ഫോർമാറ്റിലും കൂടി ഒരൊറ്റ ക്യാപ്റ്റൻ എന്ന രീതിയില്ല. രോഹിത് ശർമ ടെസ്‌റ്റ്, ഏകദിന ടീമുകളെ നയിച്ചപ്പോൾ ടി20യിൽ ഹർദിക് പാണ്ഡ്യ ആയിരുന്നു ഇന്ത്യയുടെ ക്യാപ്റ്റൻ. ഈ രീതി തുടരാനാണ് തീരുമാനമെങ്കിൽ വരാനിരിക്കുന്ന ലോകകപ്പിലും ഹർദിക് പാണ്ഡ്യക്ക് തന്നെയാണ് നായകന്റെ ചുമതല ലഭിക്കേണ്ടത്.

viratandrohit india

എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ഒരു ഉറച്ച നിലപാട് ബിസിസിഐക്ക് എടുക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. കാരണം ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിന് എതിരായ മത്സരത്തിനിടെ ഹർദിക് പാണ്ഡ്യ പരിക്കേറ്റ് പുറത്തായിരുന്നു. ഇതിന് പിന്നാലെ താരത്തിന്റെ ഫിറ്റ്നസ് ലെവലിൽ ബിസിസിഐക്ക് ആശങ്കയുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

അങ്ങനെയെങ്കിൽ ആരായിരിക്കും ലോകകപ്പിൽ ഇന്ത്യയെ നയിക്കുക എന്ന ചോദ്യമാണ് പിന്നീട് ഉയരുന്നത്. രോഹിത്തിനെയും കോഹ്‍ലിയെയും ലോകകപ്പിൽ നിന്ന് പാടെ ഒഴിവാക്കുകയാണെന്ന റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ടെങ്കിലും അത് പൂർണമായും വിശ്വാസത്തിലെടുക്കാൻ കഴിയില്ല എന്നതാണ് വസ്‌തുത. കഴിഞ്ഞ കാലങ്ങളിലെ ഇരുവരുടെയും പ്രകടനങ്ങൾ പ്രായമൊരു തടസമല്ലെന്ന് കൃത്യമായി അടിവരയിടുന്നു.

കൂടാതെ കഴിഞ്ഞ വർഷം നടന്ന ടി20 ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും മികച്ച റൺ വേട്ടക്കാരൻ കോഹ്ലിയായിരുന്നു. ഇക്കുറി ഏകദിന ലോകകപ്പിൽ ആവട്ടെ എഴുനൂറ് റൺസ് ഒറ്റ ലോകകപ്പ് എഡിഷനിൽ നേടുന്ന ആദ്യ താരമായും വിരാട് മാറിയിരുന്നു.

ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കെ ഇരുവരെയും ഒഴിവാക്കി കൊണ്ടുള്ള കടുത്ത തീരുമാനം ബിസിസിഐയെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയതായിരിക്കും. ഒരുപക്ഷേ ഈ രണ്ട് താരങ്ങളും ഇല്ലാതെ വരികയും, ഹർദികിൽ ബിസിസിഐക്ക് വിശ്വാസം കുറയുകയുമാണെങ്കിൽ പിന്നീട് ക്യാപ്റ്റൻ ആവാൻ സാധ്യത ഉള്ള ഒരു താരം ശ്രേയസ് അയ്യറാണ്.

ഐപിഎല്ലിൽ ഉൾപ്പെടെ നായക സ്ഥാനം കൃത്യമായി നിർവഹിച്ച് കഴിവ് തെളിയിച്ച ആളാണ് ശ്രേയസ് അയ്യർ. അതിനാൽ തന്നെ മൂന്നാമതൊരു ഓപ്‌ഷൻ എന്ന നിലയിൽ ശ്രേയസിനെയും പരിഗണിക്കാൻ സാധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+