Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗംഭീർ ഒന്ന് മനസ് വച്ചാൽ സഞ്ജുവിന്റെ മോഹവും പൂവണിയും; ഭാവി നായകൻ ഹർദിക്, അപ്പോൾ സഞ്ജുവോ?

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് ഗംഭീർ എത്തിയതോടെ പ്രതീക്ഷയിലാണ് ആരാധകർ. മലയാളികളുടെ പ്രിയ താരം സഞ്ജു സാംസണിന്റെ കാര്യത്തിലും ഗംഭീർ വരുന്നതോടെ മാറ്റം ഉണ്ടാകുമെന്നാണ് പലരും മുന്നോട്ട് വയ്ക്കുന്ന പ്രതീക്ഷ. പ്രധാനമായും നിലവിലെ ടീമിൽ അടിമുടി മാറ്റം ഗംഭീർ കൊണ്ട് വരുമെന്ന റിപ്പോർട്ടുകളാണ് സഞ്ജുവിന് പ്രതീക്ഷ നൽകുന്ന ഘടകം.

നിലവിൽ നടന്നു കൊണ്ടിരിക്കുന്ന സിംബാബ്‌വേ സീരീസിലെ മൂന്നാം ടി20 മുതൽ സഞ്ജു ടീമിനൊപ്പം ചേർന്നിട്ടുണ്ട്. ശ്രീലങ്കൻ പര്യടനം മുതലാണ് ഗംഭീർ ചുമതല ഏറ്റെടുക്കുന്നത്. ആ പരമ്പരയ്ക്കുള്ള പ്രഖ്യാപിച്ചിട്ടില്ല. ഇതിൽ സഞ്ജുവിന് അവസരം ലഭിക്കുമോ എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യങ്ങളിൽ ഒന്ന്.

gambhirandsanju

സഞ്ജു സാംസണിന്റെ സാധ്യതകൾ

ടി20 ലോകകപ്പ് സ്‌ക്വാഡിൽ ഇടം നേടിയെങ്കിലും സഞ്ജുവിന് ഒരു മത്സരം പോലും കളിയ്ക്കാൻ കഴിഞ്ഞിരുന്നില്ല. ഇന്ത്യ ലോകകപ്പ് നേടിയതിന് പിന്നാലെ ചെറിയ ഫോർമാറ്റിൽ നിന്ന് കോഹ്‌ലിയും രോഹിതും വിരമിക്കൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ സഞ്ജുവിന്റെ പ്രതീക്ഷകൾ ഏറുകയാണ്. ഇരുവർക്കും ഒപ്പം രവീന്ദ്ര ജഡേജയും വിരമിച്ചു.

ഇതോടെ ഒറ്റയടിക്ക് മൂന്ന് ഒഴിവുകളാണ് വരുന്നത്. എന്നാൽ അതിന് അവകാശവാദവുമായി ഒട്ടേറെ താരങ്ങൾ പുറത്തുണ്ട് എന്നതാണ് മറ്റൊരു പ്രധാന പ്രതിസന്ധി. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഓപ്പണർ സ്ഥാനത്തേക്ക് യശസ്വി ജയ്‌സ്വാളും ഗില്ലും വരുമ്പോൾ മധ്യനിരയിൽ സഞ്ജു തന്നെ ചുമതല ഏറ്റെടുക്കും എന്നാണ് റിപ്പോർട്ടുകൾ.

കോഹ്‌ലിക്ക് പകരക്കാരനായി മധ്യനിരയിൽ നങ്കൂരമിട്ട് കളിക്കാനും ഇന്നിംഗ്‌സ് സ്വിച്ച് ചെയ്യാനും കെൽപുള്ള സഞ്ജുവിനെ തന്നെ ഉൾപ്പെടുത്തണമെന്ന് ആരാധകരും മുൻ താരങ്ങളും ഒരുപോലെ ആവശ്യം ഉയർത്തുമ്പോഴും അന്തിമ തീരുമാനം ഗൗതം ഗംഭീറിന്റെത് ആയിരിക്കും. എന്നാൽ മറ്റൊരു തരത്തിൽ ഗംഭീറിന്റെ വരവ് സഞ്ജുവിന് ഗുണമാവാനും ഇടയുണ്ട്.

ഗൗതം ഗംഭീർ വരുമ്പോൾ ?

ഒട്ടേറെ മാറ്റങ്ങൾ ഗംഭീറിന്റെ കീഴിൽ ടീം ഇന്ത്യയ്ക്ക് ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്. അതിൽ പ്രധാനം ഹർദിക് പാണ്ഡ്യ നായകനായി വരും എന്നതാണ്. ടി20യിൽ രോഹിത് ശർമ്മയുടെ അഭാവത്തിൽ ഹർദിക് നായകനായി വരാനാണ് കൂടുതൽ സാധ്യത. ഗംഭീറിനും അത് തന്നെയാവും കൂടുതൽ താൽപര്യം. എന്നാൽ സഞ്ജുവിനെ ഗംഭീർ എങ്ങനെ പരിഗണിക്കും എന്ന ചോദ്യവും ഇതിനിടെ ഉയരുന്നുണ്ട്.

ഐപിഎൽ കൃത്യമായ പിന്തുടരുന്ന, ടൂർണമെന്റിൽ ഒരു മുൻനിര ടീമിന്റെ മെന്ററായി പ്രവർത്തിക്കുന്ന ആളായിരുന്നു എന്നതിനാൽ തന്നെ സഞ്ജുവിനെ ഗംഭീർ ടീമിൽ ഉൾപ്പെടുത്തും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് നായകനായി തിളങ്ങുന്ന സഞ്ജുവിന് ഗംഭീർ അർഹമായ സ്ഥാനം കൊടുക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+