Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരാധകരേ ശാന്തരാകുവിൻ; സിംബാംബ്‌വേ പര്യടനത്തിൽ സഞ്ജു ഉറപ്പായും കളിക്കും, എങ്ങനെ എന്നറിയണ്ടേ?

സിംബാബ്‌വേ പര്യടനത്തിനുള്ള ടീമിൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മാറ്റങ്ങൾ ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു. സഞ്ജു സാംസൺ, യശസ്വി ജയ്‌സ്വാൾ, ശിവം ദുബെ തുടങ്ങിയ മൂന്ന് താരങ്ങളെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെ കടുത്ത എതിർപ്പായിരുന്നു ആരാധകർ പങ്കുവച്ചത്, പ്രത്യേകിച്ച് ടി20 ലോകകപ്പിൽ അവസരം ലഭിക്കാതിരുന്ന സഞ്ജുവിന്റെ കാര്യത്തിൽ.

എന്നാൽ ഇക്കുറി സഞ്ജുവിന് പിഴയ്ക്കില്ലെന്ന് തന്നെയാണ് ഏറ്റവും ഒടുവിൽ ലഭ്യമായ വിവരം. വരാനിരിക്കുന്ന സിംബാബ്‌വേ പര്യടനത്തിൽ സഞ്ജുവിനെ ബിസിസിഐ കളിപ്പിക്കുക തന്നെ ചെയ്യുമെന്നാണ് സൂചന, അതും ഒന്നാം വിക്കറ്റ് കീപ്പറായി തന്നെ. ഇക്കാര്യത്തിൽ ബിസിസിഐയുമായി അടുത്ത വൃത്തങ്ങൾ കൃത്യമായ സൂചന നൽകിയിട്ടുണ്ട്.

sanjuzimbabwetour

ഒന്നാം ടി20 മുതൽ സഞ്ജുവും ദുബെയും ജയ്‌സ്വാളും കളിക്കേണ്ടതായിരുന്നു എന്നാണ് അവർ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ വിൻഡീസിലെ കാലാവസ്ഥ മോശമായത് കാരണം ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീം നാട്ടിലേക്ക് തിരിക്കാൻ വൈകിയതാണ് എല്ലാ പദ്ധതികളും തകിടം മറിച്ചതെന്നാണ് ബിസിസിഐയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം.

ഇക്കാരണം കൊണ്ടാണ് ലോകകപ്പ് ടീമിൽ ഉണ്ടായിരുന്ന മൂന്ന് പേരെയും ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് മാറ്റി നിർത്തിയതെന്നും മൂന്നാം മത്സരം മുതൽ ഇവർക്ക് കളിക്കാമെന്നുമാണ് അറിയിച്ചിരിക്കുന്നത്. അങ്ങനെയെങ്കിൽ ടീമിലെ ഒന്നാം വിക്കറ്റ് കീപ്പറായി ആദ്യ ഇലവനിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്. അതുവരെ ധ്രുവ് ജറൽ അല്ലെങ്കിൽ ജിതേഷ് ശർമ്മയോ ആകും വിക്കറ്റ് കീപ്പറുടെ റോൾ കൈകാര്യം ചെയ്യുക.

ലോകകപ്പ് സ്‌ക്വാഡിൽ ഇടം നേടിയെങ്കിലും ഗ്രൂപ്പ് ഘട്ടത്തിൽ ഉൾപ്പെടെ ഒരു മത്സരം പോലും കളിയ്ക്കാൻ സഞ്ജു സാംസണ് കഴിഞ്ഞിരുന്നില്ല. തുടക്കം മുതൽ ഋഷഭ് പന്ത് മോശമല്ലാത്ത പ്രകടനം കാഴ്‌ച വച്ചതോടെ സഞ്ജുവിന്റെ സാധ്യതകൾ പൂർണമായും ഇല്ലാതാവുകയായിരുന്നു. എങ്കിലും ഇന്ത്യയുടെ രണ്ടാം ടി20 ലോക കിരീട വിജയത്തിൽ പങ്കാളിയാവാൻ സഞ്ജുവിന് കഴിഞ്ഞു.

സിംബാബ്‌വേക്കെതിരായ പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങളിൽ തിളങ്ങിയാൽ ഇന്ത്യയുടെ ടി20 ടീമിൽ സ്ഥിര സാന്നിധ്യമാവാനുള്ള അവസരമാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്. വിരാട് കോഹ്‌ലിയും നായകൻ രോഹിത് ശർമ്മയും രവീന്ദ്ര ജഡേജയും ചെറു ഫോർമാറ്റിൽ നിന്ന് വിരമിച്ച സാഹചര്യത്തിൽ അത്രയും ഒഴിവുകൾ നികത്താനുണ്ട് എന്നതാണ് സഞ്ജുവിന്റെ സാധ്യതകൾ വർധിപ്പിക്കുന്നത്.

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് നായകനായ സഞ്ജു സാംസൺ ടീമിനെ മികച്ച നിലയിലാണ് കൊണ്ട് പോവുന്നത്. ക്യാപ്പ്റ്റൻസി കൊണ്ടും വ്യക്തിഗത ബാറ്റിങ് മികവ് കൊണ്ടും സഞ്ജു ഏറെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്‌തിരുന്നു. രോഹിത് ശർമ്മ വിരമിക്കുന്നതോടെ ഇന്ത്യയുടെ ടി20 ടീമിന് ഒരു നായകനെയും ആവശ്യമായി വരും.

നിലവിൽ ഹർദിക് പാണ്ഡ്യയ്ക്കാണ് സാധ്യത കൽപ്പിക്കപ്പെടുന്നതെങ്കിലും ഐപിഎല്ലിലെ മോശം ഫോമും ക്യാപ്റ്റൻസി പിഴവുകളും ഒരുപക്ഷേ താരത്തിന്റെ വഴിയടയ്ക്കാൻ ഇടയുണ്ട്. അങ്ങനെ വരുമ്പോൾ പിന്നീട് ആരെന്ന ചോദ്യം ഉയരും. രാജസ്ഥാൻ റോയൽസ് നായകനെന്ന നിലയിൽ സഞ്ജുവിന്റെ പ്രകടനം കണക്കിലെടുത്ത് താരത്തെ നായക സ്ഥാനത്തേക്ക് വരെ പരിഗണിക്കാൻ സാധ്യത ഉണ്ടെന്നാണ് ആരാധകർ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+