അന്ന് നിറഞ്ഞ കണ്ണുകളുമായി ഷമി പറഞ്ഞത് ഇത്ര മാത്രം; വൈറലായി വീഡിയോ
ലോകകപ്പ് വേദിയിലെ മിന്നും പ്രകടനത്തിന്റെ പേരിൽ ഷമിയെ ആരാധകർ പ്രശംസ കൊണ്ട് മൂടുകയാണ്. കിവീസിനെതിരെ ഏഴ് വിക്കറ്റ് പ്രകടനവുമായി തന്റെ ലോകകപ്പ് യാത്ര അവിസ്‌മരണീയമാക്കുകയാണ് താരം. എന്നാൽ ഇപ്പോഴിതാ അഞ്ച് വർഷങ്ങൾക്ക് മുൻപ് തനിക്കെതിരായ ആരോപങ്ങളും, വിവാദങ്ങളും കത്തി നിൽക്കുന്ന വേളയിൽ ഷമി നടത്തിയ ഒരു പ്രസ്‌താവനയുടെ വീഡിയോ വൈറലാവുകയാണ്.
തന്റെ രാജ്യസ്നേഹം എന്താണെന്ന് ഷമി വെളിപ്പെടുത്തുന്ന ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ പങ്കുവെക്കപ്പെടുന്നുണ്ട്. മുൻ ഭാര്യയായ ഹാസിൻ ജഹാന്റെ ആരോപണങ്ങളിൽ മറുപടി പറയവെയാണ് ഷമി തന്റെ രാജ്യസ്നേഹത്തെ കുറിച്ച് പ്രതിപാദിച്ചത്.

ഗാർഹിക പീഡനം ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് ഷമിക്കെതിരെ മുൻ ഭാര്യയായ ഹാസിൻ ജഹാൻ ഉന്നയിച്ചിരുന്നത്. ഷമി ഭാര്യയായ തന്നെ മാത്രമല്ല സ്വന്തം രാജ്യത്തെ തന്നെ ചതിച്ചയാളാണ് എന്നും ജഹാൻ പറഞ്ഞിരുന്നു. എന്നാൽ അത്യധികം വൈകാരികമായാണ് ഷമി ഇതിനോട് പ്രതികരിച്ചത്.
എബിപി ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഷമി ഒത്തുകളി ആരോപണത്തെ കുറിച്ച് ഉൾപ്പെടെ മനസ് തുറന്നത്. ജഹാന്റെ ആരോപണങ്ങൾ എല്ലാം നിഷേധിച്ച ഷമി സ്വരാജ്യത്തോടുള്ള തന്റെ കൂറും വിശ്വസ്‌തയും വാക്കുകളിലൂടെ പ്രകടിപ്പിക്കുകയും ചെയ്‌തു.
'രാജ്യത്തിന് വേണ്ടി കളിക്കുമ്പോൾ എന്റെ പ്രകടനത്തിൽ വിട്ടുവീഴ്‌ച നടത്തിയെന്ന ആരോപണത്തിൽ എനിക്കൊന്നേ പറയാനുള്ളൂ, എന്റെ രാജ്യത്തെ ഒറ്റികൊടുക്കുന്നതിനേക്കാൾ മരണം വരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. രാജ്യത്തോടുള്ള എന്റെ കൂറ് അചഞ്ചലമാണ്, ഇന്ത്യൻ സൈന്യത്തെ ഞാൻ അങ്ങേയറ്റത്തെ ബഹുമാനത്തോടെയാണ് കാണുന്നത്' ഷമി അഭിമുഖത്തിനിടെ പറഞ്ഞു.
शमी @MdShami11 भाई आप देश की शान हैं, आपकी देशभक्ति सच्ची है। सलाम है! आपकी देशभक्ति, लगन और जज्बे पर। 👑
— Dr. Syed Rizwan Ahmed (@Dr_RizwanAhmed) November 15, 2023
शानदार, जरबरजस्त, जिंदाबाद! ✌️#IndiaVsNewZealand #INDvsNZ #MohammedShami pic.twitter.com/5MrG35Ek7s
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ സ്വന്തം കാണികൾക്ക് മുൻപിൽ സ്വപ്‌ന കിരീടം ഉയർത്താനുള്ള മോഹത്തിന് ചുക്കാൻ പിടിക്കുന്ന താരമാണ് ഇപ്പോൾ ഷമി. എന്നാൽ എത്രത്തോളം പ്രതിസന്ധികളിലൂടെയാണ് താരം അന്ന് കടന്നുപോയതെന്ന് ഈ വാക്കുകളിൽ വ്യക്തമായിരുന്നു.












Click it and Unblock the Notifications