ആ നിമിഷം ഞങ്ങള്‍ വിറച്ച് പോയി, തോല്‍ക്കേണ്ടതായിരുന്നു, ഭയപ്പെടുത്തിയ നിമിഷത്തെ കുറിച്ച് രോഹിത്
മുംബൈ: ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി 2011ന് ശേഷമുള്ള ആദ്യ ഫൈനല്‍ കളിക്കാനൊരുങ്ങുകയാണ് ഇന്ത്യ. എന്നാല്‍ സെമി ഫൈനല്‍ പോരാട്ടം ഒട്ടും എളുപ്പമായിരുന്നില്ലെന്ന് പറയുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ശരിക്കും വിറച്ചുപോയ നിമിഷങ്ങളുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രോഹിത്. സഞ്ജയ് മഞ്ജരേക്കറുമായുള്ള സംഭാഷണത്തിനിടെ കിവീസ് ബാറ്റ്‌സ്മാന്മാരായ കെയ്ന്‍ വില്യംസണെയും ഡാരില്‍ മിച്ചലിനെയും രോഹിത് അഭിനന്ദിക്കുകയും ചെയ്തു.
ഇരുവരും ഇന്ത്യയെ വിറപ്പിച്ചുവെന്നാണ് രോഹിത് സൂചിപ്പിച്ചത്. പക്ഷേ അതിലും വലിയ കാര്യങ്ങള്‍ ഗ്രൗണ്ടില്‍ നടന്നുവെന്നും, അതാണ് ഭയപ്പെടുത്തിയതെന്നും രോഹിത് വ്യക്തമാക്കി. ആ സമയം സമ്മര്‍ദം ഞങ്ങള്‍ക്കൊപ്പമായിരുന്നു. അത് നന്നായി തന്നെ അറിയാമായിരുന്നു. എന്നാല്‍ ഞങ്ങള്‍ വളരെ കൂളായിട്ടാണ് കളിച്ചത്. ആ സമ്മര്‍ദമൊന്നും ഞങ്ങള്‍ പുറത്തുകാണിച്ചില്ല. എന്നാല്‍ ഫീല്‍ഡിംഗില്‍ അത് പ്രകടമായി.

ലിയോ ഹിറ്റടിച്ചു, സൂപ്പര്‍ നായിക പട്ടം തിരിച്ചുപിടിച്ച് തൃഷ, പ്രതിഫലം വര്‍ധിപ്പിച്ചു? തുക ഇത്രര
അവിടെ പിഴവുകള്‍ ഇന്ത്യയില്‍ നിന്ന് സംഭവിച്ചു. പക്ഷേ ഇത്തരം കാര്യങ്ങള്‍ സംഭവിക്കാുന്നതാണ്. ജയിക്കാന്‍ സാധിച്ചതില്‍ വലിയ സന്തോഷം. റണ്‍റേറ്റ് ഒന്‍പത് റണ്‍സിന് മുകളില്‍ വേണ്ടപ്പോള്‍, നിങ്ങള്‍ക്ക് ലഭിക്കുന്ന അവസരങ്ങള്‍ എന്ത് വന്നാലും മുതലെടുക്കണം. ന്യൂസിലന്‍ഡ് അവസരങ്ങള്‍ ഞങ്ങള്‍ക്ക് തന്നിരുന്നു. എന്നാല്‍ അത് മുതലെടുക്കാന്‍ ഇന്ത്യക്ക് സാധിച്ചില്ലെന്നും രോഹിത് പറഞ്ഞു. ഇരുവരും ഇന്ത്യയെ വിറപ്പിച്ചുവെന്നും രോഹിത് വ്യക്തമാക്കി.
മിച്ചലിനും വില്യംസണിനും പ്രത്യേകം അഭിനന്ദനങ്ങള്‍. അവര്‍ ഗംഭീരമായിട്ടാണ് ബാറ്റ് ചെയ്തത്. ഞങ്ങള്‍ക്ക് ശരിക്കും ശാന്തരായി നില്‍ക്കാന്‍ ബുദ്ധിമുട്ടേണ്ടി വന്നു. കാരണം ഞങ്ങളെ പിന്തുണച്ചിരുന്ന ജനക്കൂട്ടം സ്റ്റേഡിയത്തില്‍ നിശബ്ദമായി പോയി. അപ്പോഴാണ് സമ്മര്‍ദം തേടിയെത്തിയത്. അതാണ് കളിയുടെ ഒരു പ്രകൃതം. ഞങ്ങളുടെ കൈയ്യിലുള്ളതില്‍ വെച്ച് ഏറ്റവും മികച്ച പ്രകടനം നടത്തിയെങ്കില്‍ മാത്രമേ അവിടെ ജയിക്കാന്‍ സാധിക്കാമായിരുന്നുവെന്നും രോഹിത് വെളിപ്പെടുത്തി.
ആ സമയത്ത് ഞങ്ങളുടെ കൈയ്യിലുള്ള എല്ലാ കാര്യങ്ങളും ഞങ്ങള്‍ പരീക്ഷിച്ച് നോക്കി. പക്ഷേ ഷമി, എന്തൊരു ബൗളിംഗായിരുന്നു അദ്ദേഹത്തിന്റേതെന്നും രോഹിത് പറഞ്ഞു. മുന്‍ നിര ബാറ്റ്‌സ്മാന്‍മാര്‍, ആദ്യ ആറ് വരെയുള്ളവര്‍ മികച്ച രീതിയിലാണ് ബാറ്റ് വിശീയത്. ഈ ടൂര്‍ണമെന്റ് ശ്രേയസ് അയ്യര്‍ കളിച്ച രീതി ശരിക്കും അമ്പരപ്പിക്കുന്നതായിരുന്നു.
ഓപ്പണിംഗില്‍ അടിച്ചുതകര്‍ത്ത് ടീമിനെ നയിക്കാന്‍ ഗില്ലിന് സാധിച്ചു.ദൗര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന് മടങ്ങേണ്ടി വന്നു. കോലി സ്ഥിരം കളിക്കുന്നത് പോലെ മികവാര്‍ന്ന രീതിയിലാണ് കളിച്ചത്. ട്രേഡ്മാര്‍ക്ക് ഇന്നിംഗ്‌സില്‍ തുടങ്ങി ലാന്‍ഡ്മാര്‍ക്കിലാണ് കോലി കളി അവസാനിപ്പിച്ചത്. എല്ലാ അര്‍ഥത്തിലും ബാറ്റിംഗ് മികവുറ്റതായിരുന്നു. ഈ ടെംപ്ലേറ്റിലാണ് ഇന്ത്യ കളിക്കാന്‍ ആഗ്രഹിക്കുന്നതെന്നും രോഹിത്ത് കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications