Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാറ്റിങിൽ മാത്രമല്ല, സമ്പത്തിലും യശസ്വി പുലിയാണ്; മാസ വരുമാനം 40 ലക്ഷം, ആസ്‌തി കേട്ടാൽ നിങ്ങൾ ഞെട്ടും

ഇന്ത്യൻ ക്രിക്കറ്റിലെ യുവതാരങ്ങളിൽ ശ്രദ്ധേയനാണ് യശസ്വി ജയ്‌സ്വാൾ. വെറും 22 വയസ് മാത്രം പ്രായമുള്ള താരം തന്റെ കഠിനാധ്വാനവും, നിശ്ചയദാർഢ്യവും കൊണ്ടാണ് ഇക്കാണുന്ന നിലയിലേക്ക് വളർന്നത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്‌റ്റിൽ തകർച്ചയിലേക്ക് നീങ്ങുകയായിരുന്ന ഇന്ത്യൻ ടീമിനെ കന്നി ഇരട്ട സെഞ്ച്വറിയുമായി മുന്നോട്ട് നയിച്ച താരം ഒരിക്കൽ കൂടി മികവ് തെളിയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ താരത്തിന്റെ ആസ്‌തിയെ കുറിച്ചുള്ള ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്.

തന്റെ കൗമാര കാലത്ത് പാനി പുരി വിൽപ്പന നടത്തിയിരുന്ന യശസ്വിയുടെ ക്രിക്കറ്റിലെ വളർച്ച ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. ഇന്ത്യൻ ടീമിൽ നിറ സാന്നിധ്യമായി മാറിയ യശസ്വി ഐപിഎല്ലിലും വിലയേറിയ താരമാണ്. നിലവിൽ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീമിൽ കളിക്കുന്ന താരത്തിന്റെ മാസ വരുമാനം കേട്ടാൽ പലരും ഞെട്ടുമെന്ന് ഉറപ്പാണ്.

yashasvijaiswalnetworth

നിലവിൽ ഒരുമാസം ഏതാണ്ട് 35 ലക്ഷം മുതൽ 40 വരെയാണ് യശസ്വി ജയ്‌സ്വാളിന്റെ വരുമാനം. യശസ്വി ജയ്‌സ്വാളിന്റെ ആസ്‌തി 2 ദശലക്ഷം യുഎസ് ഡോളറാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് ഇന്ത്യൻ രൂപയിൽ ഏതാണ്ട് 16 കോടിയിൽ അധികം വരും. ഇന്ത്യൻ ദേശീയ ടീമിൽ നിന്ന് ലഭിക്കുന്ന മാച്ച് ഫീ, ബിസിസിഐ കരാർ, എന്നിവയ്ക്ക് അപ്പുറം മറ്റ് താരങ്ങളെ പോലെ തന്നെ ഇന്ത്യൻ പ്രീമിയർ ലീഗ് തന്നെയാണ് യശസ്വിയുടെയും പ്രധാന വരുമാന ശ്രോതസ്.

ആഭ്യന്തര ക്രിക്കറ്റിലെ തിളക്കമാർന്ന പ്രകടനത്തിന് ശേഷം 2020ൽ പ്രമുഖ ഐപിഎൽ ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയൽസ് 2.4 കോടിക്ക് തിരഞ്ഞെടുത്തതിന് ശേഷമാണ് താരത്തിന്റെ സമ്പാദ്യം കുതിച്ചുയർന്നത്. 2022ലെ മെഗാ ലേലത്തിന് മുന്നോടിയായി 4 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് താരത്തെ നിലനിർത്തിയിരുന്നു.

മൊത്തത്തിൽ, ഐപിഎൽ കരാറുകളിൽ നിന്ന് ഇതുവരെ 12.8 കോടി രൂപയോളം യശസ്വി ജയ്‌സ്വാൾ നേടിയിട്ടുണ്ട്. ഇതിന് പുറമെ നിരവധി പ്രമുഖ പരസ്യ ബ്രാൻഡുകളുമായും താരം കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. അതിനാൽ ഇതിൽ നിന്നുള്ള വരുമാനവും ലഭിക്കുന്നു.

2023 ജൂലൈയിൽ താനും കുടുംബവും മുംബൈയിലെ ഒരു 5 ബിഎച്ച്‌കെ ഫ്ലാറ്റിലേക്ക് മാറിയതായി താരം പ്രഖ്യാപിച്ചിരുന്നു. സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് താരം ഇക്കാര്യം പങ്കുവച്ചത്. മെഴ്‌സിഡസ് എസ്‌യുവി ഉൾപ്പെടെ ഒരുപിടി ആഡംബര കാറുകളും താരത്തിന് സ്വന്തമായുണ്ട്. ജയ്‌സ്വാളിന്റെ ഗ്യാരേജിലെ കൃത്യമായ കാറുകളുടെ എണ്ണം ഇതുവരെ പുറത്തുവന്നിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+