Get Updates
Get notified of breaking news, exclusive insights, and must-see stories!

കോലിയുടെ സെഞ്ച്വറികള്‍, രോഹിത്തിന്റെ സിക്‌സറുകള്‍, ഇന്ത്യ റെക്കോര്‍ഡുകളുടെ പെരുമഴ തീര്‍ത്ത 2023

ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് റെക്കോര്‍ഡുകളുടെ പെരുമഴ തന്നെ പിറന്ന വര്‍ഷമാണ് 2023. വിരാട് കോലി മുതല്‍ രോഹിത് ശര്‍മ വരെ ആ കൂട്ടത്തിലുണ്ട്. ഇന്ത്യ ലോകകപ്പ് ഫൈനലില്‍ പരാജയപ്പെട്ടുവെങ്കിലും ഏഷ്യാ കപ്പ് കിരീടം അടക്കം ഈ വര്‍ഷം നേടിയിട്ടുണ്ട്.

ലോകകപ്പിനെ കൂടാതെ ഐസിസി ടൂര്‍ണമെന്റായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യ ഈ വര്‍ഷം ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടിരുന്നു. പക്ഷേ ഒരുപാട് നേട്ടങ്ങള്‍ ഇന്ത്യക്ക് വ്യക്തിഗത റെക്കോര്‍ഡുകളുടെ രൂപത്തില്‍ ലഭിച്ചിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

virat-kohli-rohit-sharma

വിരാട് കോലിയുടെ ലോകകപ്പ് റെക്കോര്‍ഡ്

ഒരു ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സടിച്ചതിന്റെ റെക്കോര്‍ഡാണ് വിരാട് കോലി സ്വന്തമാക്കിയത്. 11 മത്സരങ്ങളില്‍ നിന്ന് 765 റണ്‍സാണ് കോലി അടിച്ചെടുത്തത്. അതിന് മുമ്പുള്ള റെക്കോര്‍ഡ് സച്ചിന്റെ പേരിലായിരുന്നു. 2003ല്‍ 673 റണ്‍സാണ് സച്ചിന്‍ അടിച്ചത്.

അതിനെ പിന്നിലാക്കിയായിരുന്നു കോലിയുടെ കുതിപ്പ്. ഈ ലോകകപ്പിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും കോലിയായിരുന്നു. ഈ ലോകകപ്പില്‍ ഏഴ് കളിക്കാരാണ് 500 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തത്. ഇതില്‍ രോഹിത് ശര്‍മയും വരും.

സച്ചിന്റെ സെഞ്ച്വറി റെക്കോര്‍ഡ് വീണു

സച്ചിന്റെ 49 സെഞ്ച്വറികള്‍ ന്നെ നേട്ടമാണ് കോലി ലോകകപ്പില്‍ മറികടന്നത്. ദീര്‍ഘകാലമായി അന്താരാഷ്ട്ര ക്രിക്കറ്റിലുള്ള റെക്കോര്‍ഡായിരുന്നു ഇത്. ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ 117 റണ്‍സടിച്ചാണ് കോലി റെക്കോര്‍ഡിട്ടത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും, ബംഗ്ലാദേശിനെതിരെയും കോലി സെഞ്ച്വറികള്‍ നേടിയിരുന്നു. മൊത്തം 80 സെഞ്ച്വറികളാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലുമായി കോലി നേടിയത്. സച്ചിന് 100 സെഞ്ച്വറികളുണ്ട്. ഇതിലേക്ക് എത്താന്‍ ഇനിയും സഞ്ചരിക്കണം.

ഹിറ്റ്മാന്റെ താണ്ഡവം

രോഹിത് ശര്‍മ 11 മത്സരങ്ങളില്‍ നിന്ന് 597 റണ്‍സാണ് ഈ ലോകകപ്പില്‍ അടിച്ചത്. അതായത് തുടര്‍ച്ചയായ രണ്ട് ലോകകപ്പുകളില്‍ 500 റണ്‍സിന് മുകളില്‍ അടിക്കുന്ന ആദ്യ ബാറ്റ്‌സ്മാനാണ് രോഹിത്. സച്ചിനോ, കോലിക്കോ ഈ നേട്ടമില്ല.

അതിലുപരി സ്‌ട്രൈക്ക് റേറ്റ് 120ന് മുകളിലായിരുന്നു എന്നതാണ് രോഹിത്തിന്റെ നേട്ടം. ടൂര്‍ണമെന്റില്‍ സിക്‌സറുകളുടെ കാര്യത്തിലും രോഹിത് റെക്കോര്‍ഡിട്ടു. 31 സിക്‌സറുകളാണ് രോഹിത് അടിച്ചത്. അതേസമയം ശ്രേയസ് അയ്യര്‍ സിക്‌സറുകള്‍ പറത്തിയിട്ടുണ്ട്.

ഏഷ്യാ കപ്പ് നേട്ടം

ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ കിരീടം ഈ വര്‍ഷത്തെ പ്രധാന നേട്ടങ്ങളിലൊന്നാണ്. ശ്രീലങ്കയെ 50 റണ്‍സിനാണ് ഇന്ത്യ ഫൈനലില്‍ പുറത്താക്കിയത്. മുഹമ്മദ് സിറാജ് ആറ് വിക്കറ്റും മത്സരത്തില്‍ വീഴ്ത്തി. 6.1 ഓവറില്‍ ഈ വിജയലക്ഷ്യം ഇന്ത്യ മറികടക്കുകയും ചെയ്തു. രോഹിത് ശര്‍മയ്ക്ക് കീഴില്‍ ഇന്ത്യ നേടുന്ന രണ്ടാമത് ഏഷ്യ കപ്പാണിത്.

മുഹമ്മദ് ഷമി ഫയറാണ്

മുഹമ്മദ് ഷമി ഈ ലോകകപ്പില്‍ 7 മത്സരങ്ങളില്‍ നിന്നായി 24 വിക്കറ്റുകളാണ് വീഴ്ത്തിയത്. ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയതും ഷമിയാണ്. സെമിയില്‍ 57 റണ്‍സ് ഏഴ് വിക്കറ്റ് വീഴ്ത്തി ജയമുറപ്പിച്ച് കൊടുത്തതും ഷമിയാണ്. സഹീര്‍ ഖാന്‍ 2011 ലോകകപ്പില്‍ നേടിയ 21 വിക്കറ്റുകളുടെ റെക്കോര്‍ഡാണ് ഷമി മറികടന്നത്.

നാല് തവണ നാല് വിക്കറ്റുകള്‍ ഷമി വീഴ്ത്തിയത്. 50 വിക്കറ്റുകള്‍ വേഗത്തില്‍ വീഴ്ത്തുന്ന ബൗളറായും ഷമി മാറി. 50 വിക്കറ്റ് ലോകകപ്പില്‍ വീഴ്ത്തുന്ന ആദ്യ ഇന്ത്യന്‍ ബൗളറുമാണ് ഷമി. 18 മത്സരങ്ങളില്‍ നിന്ന് 55 വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+