'കോലിയെ കണ്ട് പഠിക്കൂ'; സംസാരം മാത്രമേയുള്ളൂ ഗ്രൗണ്ടിൽ ഒന്നും കാണാനില്ലെന്ന് ബാബറിനെ കുറിച്ച് യൂനിസ് ഖാൻ
ന്യൂഡൽഹി: പാകിസ്ഥാൻ ക്രിക്കറ്റിലെ സെൻസേഷനായിരുന്ന ബാബർ അസത്തിന് ഇത് മോശം സമയമാണ്. ലോകകപ്പിലെ മോശം പ്രകടനവും പാക് ടീമിന്റെ ഞെട്ടിക്കുന്ന തോൽവികൾക്കും പുറമേ താരത്തിന്റെ മോശം പ്രകടനവും ഫോമില്ലായ്‌മയും ഒക്കെ വലിയ ചർച്ചാ വിഷയമാവുന്നുണ്ട്. മുൻ താരങ്ങൾ ഉൾപ്പെടെ പലരും പരസ്യമായി ഇക്കാര്യത്തിൽ വിമർശനവുമായി രംഗത്ത് വരികയും ചെയ്‌തിട്ടുണ്ട്.
ഇപ്പോഴിതാ മുൻ പാകിസ്ഥാൻ നായകനും ഇതിഹാസ താരവുമായ യൂനിസ് ഖാനും ബാബർ അസത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ടീമിന്റെ വിജയത്തേക്കാൾ ഉപരി വ്യക്തിപരമായ നേട്ടങ്ങൾക്ക് പ്രാധാന്യം നൽകുന്നു എന്നാണ് ബാബർ അസത്തിനെയും നിലവിലെ പാക് ടീമിലെ മറ്റ് ചില താരങ്ങളെയും കുറിച്ച് യൂനിസ് ഖാൻ കുറ്റപ്പെടുത്തുന്നത്.

കൂടാതെ ഇന്ത്യൻ ടീമിന്റെ മുൻ നായകനായും ലോകോത്തര താരവുമായ വിരാട് കോലിയെ പ്രശംസിക്കാനും യൂനിസ് ഖാൻ മറന്നില്ല. ടീമിന്റെ സമീപകാല പരാജയങ്ങൾ എടുത്തുകാട്ടിയ യൂനിസ് ഖാൻ ബാബറും മറ്റ് ടീം അംഗങ്ങളും തങ്ങളുടെ പ്രകടനത്തേക്കാൾ അധികം സംസാരിക്കുന്നുവെന്നാണ് വിമർശിച്ചത്.
"ബാബറും മറ്റ് മുൻനിര താരങ്ങളും മൈതാനത്തിൽ കൃത്യമായ നൽകേണ്ടത് നൽകിയാൽ ഫലം എല്ലാവർക്കും വ്യക്തമാകും. എന്നാൽ നമ്മുടെ കളിക്കാർ അവരുടെ പ്രകടനത്തേക്കാൾ കൂടുതൽ സംസാരിക്കുന്നവരാണെന്ന് എനിക്ക് തോന്നുന്നു" എന്നായിരുന്നു യൂനിസ് ഖാൻ ക്രിക്കറ്റ് പാകിസ്ഥാനോട് സംസാരിക്കവേ അഭിപ്രായപ്പെട്ടത്.
ഇതിന് ശേഷമാണ് യൂനിസ് ഖാൻ ബാബർ അസത്തിനോട് ഇന്ത്യൻ ഇതിഹാസം വിരാട് കോലിയിൽ നിന്ന് പാഠം ഉൾകൊള്ളാൻ ഉപദേശിച്ചത്. ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടി കോലി ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു യൂനിസ് ഖാന്റെ പ്രസ്‌താവന. 'കോലിയെ നോക്കൂ, സ്വയം നായക സ്ഥാനത്ത് നിന്ന് ഇറങ്ങാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ഇപ്പോൾ ലോകത്തിലെ ക്രിക്കറ്റ് റെക്കോർഡുകൾ എല്ലാം അദ്ദേഹം തകർത്തുകൊണ്ടിരിക്കുകയാണ്' യൂനിസ് ഖാൻ ചൂണ്ടിക്കാട്ടി.
'ഇത് തെളിയിക്കുന്നത് രാജ്യത്തിന് വേണ്ടി കളിക്കുക എന്നതാണ് പ്രധാനപ്പട്ട കാര്യമെന്നതാണ്. എന്തെങ്കിലും ഊർജം ബാക്കിയുണ്ടെങ്കിൽ സ്വയം കളിക്കുക എന്ന ശൈലിയാണിത്. ബാബറിന് നൽകാൻ എനിക്കുള്ള ഒരേയൊരു ഉപദേശം അവൻ ക്രിക്കറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണം എന്നാണ്. അവൻ തന്റെ പ്രകടനം കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ട്.' യൂനിസ് ഖാൻ പറഞ്ഞു.
നിങ്ങളുടെ ശ്രദ്ധ ക്രിക്കറ്റിലായിരിക്കണം. വളരെ ഉയർന്ന പ്രതീക്ഷകൾ ഉള്ളതിനാൽ നിങ്ങൾ എപ്പോഴും മികച്ച പ്രകടനം നടത്തണം. താരങ്ങൾ ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും സോഷ്യൽ മീഡിയ വിവേകപൂർവ്വം ഉപയോഗിക്കുകയും വേണം, എന്നാൽ അവരുടെ യഥാർത്ഥ ഉത്തരങ്ങൾ ബാറ്റും പന്തും ഉപയോഗിച്ചുള്ള പ്രകടനത്തിലൂടെയാണ് നൽകേണ്ടത്. ബാബർ തന്റെ ഫിറ്റ്‌നസിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്, കാരണം ഇതുപോലുള്ള അവസരങ്ങൾ എപ്പോഴും ലഭിക്കില്ല; യൂനിസ് ഖാൻ പറയുന്നു.
അതേസമയം, നേരത്തെ ഏകദിന ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ ബാബർ അസം നായക സ്ഥാനം രാജിവെച്ചിരുന്നു. എന്നാൽ പകരം എത്തിയ ഷഹീൻ അഫ്രീദിയെ ഒരു മോശം പരമ്പരയുടെ പേരിൽ മാറ്റി നിർത്തുകയായിരുന്നു. അതുപോലെ തന്നെ ടെസ്‌റ്റിൽ നായകനായി ഷാൻ മസൂദിനെ നിയമിച്ചെങ്കിലും ബംഗ്ലാദേശിനോട് 2-0 എന്ന നിലയിൽ ഏകപക്ഷീയമായ രീതിയിൽ പരാജയപ്പെട്ടതോടെ മസൂദിനെ പുറത്താക്കണം എന്ന മുറവിളി ശക്തമാണ്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications