ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ തമാശക്കാരൻ; പക്ഷേ ആസ്‌തി കേട്ടാൽ ആരും ഞെട്ടും, ചാഹലിന്റെ സമ്പാദ്യം 50 കോടി?
ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്‌പിന്നർമാരിൽ ഒരാളാണ് യൂസ്‌വേന്ദ്ര ചാഹൽ. ഒരു സ്‌പിന്നർ മാത്രമല്ല മികച്ചൊരു എന്റർടെയ്‌നർ കൂടിയാണ് താരം. ഐപിഎല്ലിൽ ആയാലും ദേശീയ ടീമിൽ ആയാലും ചാഹൽ ഉണ്ടെങ്കിൽ അതൊരു ഓളമാണ്. ഇൻസ്‌റ്റഗ്രാം റീൽസ് വീഡിയോകൾ ഉൾപ്പെടെ താരം പങ്കുവയ്ക്കാറുണ്ട്. അതിന് നിരവധി ആരാധകരെയും കിട്ടാറുണ്ട്. എന്നാൽ നിലവിൽ ഇന്ത്യൻ ടീമിൽ അത്ര സജീവമല്ല യൂസ്‌വേന്ദ്ര ചാഹൽ.
എങ്കിലും താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വളരെയേറെ ഇഷ്‌ടമാണ്. ഐപിഎല്ലിൽ ഇപ്പോഴും സജീവമായി കളിക്കുന്ന ചാഹൽ പലപ്പോഴും ആരാധകരെ കൈയിലെടുക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നയാളാണ്. അതിനാൽ തന്നെ സമൂഹ മാധ്യമങ്ങളിൽ കാര്യമായി എണ്ണം ഫോളോവേഴ്‌സ് യൂസ്‌വേന്ദ്ര ചാഹലിനുണ്ട്.

ആരാധകരും സുഹൃത്തുക്കളും "ടില്ലി" എന്നാണ് പൊതുവരെ ചാഹലിനെ വിളിക്കാറുള്ളത്. ഒരു വലംകൈയൻ ബൗളറായ യൂസ്‌വേന്ദ്ര ചാഹൽ ഇന്ത്യക്ക് പല മത്സരങ്ങളിലും മികച്ച വിജയം സമ്മാനിച്ചിരുന്നു. എങ്കിലും താരമിപ്പോൾ ടീമിന് പുറത്താണ്. ഇത്രയൊക്കെ ആണെങ്കിലും, ടീമിലെ തമാശക്കാരനായ യൂസ്‌വേന്ദ്ര ചാഹൽ സമ്പത്തിന്റെയും ആസ്‌തിയുടെയും ഒക്കെ കാര്യത്തിൽ ആർക്കും പിന്നിലല്ല.
ഇന്ത്യൻ പ്രീമിയർ ലീഗിലെ മുൻനിര ടീമായ രാജസ്ഥാൻ റോയൽസിലാണ് അദ്ദേഹം കളിക്കുന്നത്. അവിടെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരിൽ ഒരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു. അത് താരത്തിന്റെ പ്രതിഫലത്തിലും നമുക്ക് കാണാൻ കഴിയും. കൂടാതെ ഇന്ത്യൻ ദേശീയ ടീമിൽ കളിച്ചപ്പോൾ നല്ല വരുമാനം തന്നെ ചാഹൽ ഉണ്ടാക്കിയെടുത്തിരുന്നു.
യുസ്‌വേന്ദ്ര ചാഹലിന്റെ ആകെ ആസ്‌തി ഏകദേശം 6 മില്യൺ ഡോളർ ആണെന്ന് കണക്കാക്കപ്പെടുന്നു. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 50 കോടി ഇന്ത്യൻ രൂപയ്ക്ക് തുല്യമാണ്. ഇത് താരത്തെ രാജ്യത്തെ തന്നെ ഏറ്റവും സമ്പന്നനായ ക്രിക്കറ്റർമാരിൽ ഒരാളായി മാറ്റുന്നു. ഈ ആസ്‌തിയിൽ ക്രിക്കറ്റിൽ നിന്നുള്ള വരുമാനത്തിന് പുറമേ പരസ്യ ചിത്രങ്ങളും ബ്രാൻഡുകളുമായുള്ള പങ്കാളിത്തവും താരത്തിനെ കൂടുതൽ സമ്പന്നനാക്കുന്നു.
കഴിഞ്ഞ വർഷം ആറര കോടി രൂപയായിരുന്നു ഐപിഎല്ലിൽ നിന്ന് ശമ്പളമായി ലഭിച്ചത്. ഇക്കുറിയും രാജസ്ഥാൻ റോയൽസ് നിലനിർത്തിയാൽ ഇതിലും അധികം പണം താരത്തിന് ലഭിച്ചേക്കാം. താരത്തിന്റെ ആകെ ആസ്‌തിയുടെ 80 ശതമാനത്തിൽ അധികവും ഐപിഎൽ പ്രതിഫലത്തിൽ നിന്നുമുള്ളതാണ്. ഹരിയാനയിലെ ജിന്ദിൽ യുസ്‌വേന്ദ്ര ചാഹലിന് സ്വന്തമായി ഒരു ഡിസൈനർ വീട് ഉണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.
വളരെ ചെറിയ കാർ ശേഖരമാണ് യൂസിയുടേത്. എങ്കിലും ചില ആഡംബര കാറുകൾ താരത്തിന് സ്വന്തമായുണ്ട്. ഇതിൽ ലംബോർഗിനി, റോൾസ് റോയ്‌സ്, പോർഷെ എന്നിവ ഉൾപ്പെടുന്നു. നിലവിൽ താരം ഇന്ത്യൻ ടീമിൽ സജീവമല്ലെങ്കിലും ധാരാളം വൻകിട ബ്രാൻഡുകളുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. അതും ചാഹലിന്റെ വരുമാനത്തിൽ മുഖ്യപങ്ക് വഹിക്കുന്ന ഘടകമാണ്.












Click it and Unblock the Notifications