മുംബൈയില്‍ കടലിനോട് ചേര്‍ന്ന് വീട്, ബിഎംഡബ്ല്യുവിന്റെ വന്‍ ശേഖരം; യുവരാജ് ഒരു വര്‍ഷം നേടുന്നത് ഇത്ര
മുംബൈ: 2007 ടി20 ലോകകപ്പിലെ ആറ് സിക്സറുകള്‍ ഒരോവറില്‍ പറത്തിയ വീരനായ ബാറ്റ്സ്മാനെ ഓര്‍ക്കാത്ത ക്രിക്കറ്റ് പ്രേമികളുണ്ടാവില്ല. ഇന്ത്യക്ക് ലോകകപ്പെന്നാല്‍ അത് യുവരാജ് സിംഗാണ്. 2007ലെ വെസ്റ്റിന്‍ഡീസിലെ ലോകകപ്പ് തോല്‍വിയില്‍ ഏറെ പഴികേട്ട യുവരാജ് അതേ വര്‍ഷം തന്നെ ആരാധകരുടെ ഹീറോയായി ഉദിച്ചുയര്‍ന്നത്.
2007ല്‍ മാത്രമല്ല 2011ലെ ഏകദിന ലോകകപ്പ് ഇന്ത്യക്ക് നേടി തരുന്നതിലും നിര്‍ണായക പങ്കുവഹിച്ചിരുന്നു യുവരാജ്. യുവരാജിന്റെ ആ പോരാട്ടം നിരവധി പേര്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് എത്താനുള്ള പ്രചോദനവുമായിരുന്നു. കളിക്കളത്തിലെ പ്രകടനങ്ങളില്‍ നിന്നടക്കം താരം വലിയ ആസ്തിയും സ്വന്തമാക്കിയിട്ടുണ്ട്. അതെല്ലാം ഒന്ന് പരിശോധിക്കാം.

ഇന്ത്യയിലെ സമ്പന്ന ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് അദ്ദേഹം. മഹേന്ദ്ര സിംഗ് ധോണി, വിരാട് കോലി, എന്നിവരുടെ അത്രയൊന്നും ഇല്ലെങ്കില്‍ വളരെ കൂടുതല്‍ തന്നെയാണ്. 291 കോടി രൂപയാണ് താരത്തിന്റെ ആസ്തിയെന്ന് ജിക്യു ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി വരുമാന സ്രോതസ്സുകള്‍ താരത്തിനുണ്ട്.
പരസ്യ ചിത്രങ്ങള്‍,നിക്ഷേപങ്ങള്‍ എന്നിവയെല്ലാം അതില്‍ വരും. അതേസമയം പരസ്യ ചിത്രങ്ങളില്‍ നിന്നും അതിന്റെ ബ്രാന്‍ഡ് എന്‍ഡോഴ്സ്മെന്റുകളില്‍ നിന്നുമായി ഒരു മാസം ഒരു കോടി രൂപയാണ് യുവരാജ് സമ്പാദിക്കുന്നത്. പെപ്സി, റീബോക്, പ്യൂമ, എന്നീ ബ്രാന്‍ഡുകള്‍ യുവരാജിന്റെ പേരിലുണ്ട്. മറ്റ് നിരവധി പരസ്യങ്ങളും യുവരാജിനെ ബ്രാന്‍ഡ് അംബാസിഡറാക്കി ഉയര്‍ത്തി കാണിക്കുന്നുണ്ട്.
ഐപിഎല്ലില്‍ നിന്നും യുവരാജിന് ഇതുവരെ വലിയ തുക തന്നെ നേടാന്‍ സാധിച്ചിട്ടുണ്ട്. എട്ട് കോടി രൂപ വരെയാണ് പരമാവധി ഒരു സീസണില്‍ യുവരാജിന് ലഭിച്ചിരിക്കുന്നത്. 2008ലെ ആദ്യ ഐപിഎല്ലില്‍ 4 കോടിക്ക് മുകളിലാണ് താരത്തിന് ലഭിച്ചത്. 2011 മുതല്‍ 13 വരെ എട്ട് കോടിയില്‍ കൂടുതല്‍ താരത്തിന് ലഭിച്ചിരുന്നു.
മൊത്തം 84 കോടിയോളം രൂപ ഐപിഎല്ലിലെ മൊത്തം കരാറില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. അവസാന രണ്ട് സീസണ് കിംഗ്സ് ഇലവന് പഞ്ചാബിനായും മുംബൈ ഇന്ത്യന്സിനുമായിട്ടാണ് യുവരാജ് കളിച്ചത്. 2019ലാണ് താരം അവസാനമായി ഐപിഎല്‍ കളിച്ചത്. അതേസമയം യുവരാജിന് ആഡംബര വീടുകളും സ്വന്തമായിട്ടുണ്ട്. മുംബൈയില്‍ രണ്ട് ആഡംബര അപ്പാര്ട്മെന്രുകളാണ് യുവരാജിന് ഉള്ളത്.
വര്‍ളിയിലെ ഓംകാര്‍ ടവറില്‍ 2013ല്‍ താരം രണ്ട് അപ്പാര്‍ട്മെന്റുകള്‍ വാങ്ങിയിരുന്നു. 64 കോടി രൂപയാണ് ഇതിനായി ചെലവിട്ടത്. 16000 സ്ക്വയര്‍ ഫീറ്റിലുള്ളതാണ് ഈ അപ്പാര്‍ട്ട്മെന്റുകള്‍. അറബികടലിനോട് ചേര്‍ന്ന് നില്‍ക്കുന്നതാണിത്. ചണ്ഡീഗഡിലും താരത്തിന് വലിയ ബംഗ്ലാവുണ്ട്. യുവരാജ് ആളൊരു വാഹന പ്രിയന് കൂടിയാണ്.
ബെന്റ്ലി കോണ്ടിനെന്റല് ഫ്ളൈയിംഗ് സ്പര് ആണ് ഇതിലെ ഏറ്റവും വിലയേറിയ വാഹനം. 3.21 കോടിക്കും 3.41 കോടിക്കും ഇടയിലാണ് ഇതിന്റെ വില. ലമ്പോര്‍ഗിനി മുര്സിലാഗോയും താരത്തിന് സ്വന്തമായിട്ടുണ്ട്. 3.6 കോടിയാണ് ഇതിന്റെ വില. ബിഎംഡബ്ല്യു 7, എക്സ് 6 എം, എം5, 3 സീരീസ് എന്നിവയെല്ലാം താരത്തിനുണ്ട്. ഇതിനൊപ്പം ഓഡി ക്യുവും ഉണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications