യൂസി ചാഹലിന്റെ ടൈം തെളിഞ്ഞു മക്കളേ, മുംബൈയെ പൊളിച്ചടുക്കി, രാജസ്ഥാനില്‍ പ്രതിഫലം എത്രയെന്നറിയുമോ?
മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് വിജയമൊരുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ബൗളര്‍മാരാണ്. ട്രെന്‍ഡ് ബൂള്‍ട്ട് മുംബൈയുടെ മുന്‍നിരയെ തകര്‍ത്തപ്പോള്‍ മധ്യനിരയെ തകര്‍ത്തത് യുസവേന്ദ്ര ചാഹലായിരുന്നു. നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ് ചാഹല്‍.
പക്ഷേ ഈ പ്രകടനത്തോടെ ചാഹല്‍ ഐപിഎല്‍ ഈ സീസണില്‍ വിക്കറ്റ് വേട്ടക്കാരുടെ ലിസ്റ്റില്‍ മുന്‍നിരയിലെത്തിയിരിക്കുകയാണ്.വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ടീമില്‍ ചാഹല്‍ ഇടംനേടാന്‍ സാധ്യതയുണ്ട്. ഇന്ത്യന്‍ ടീമില്‍ വലംകൈയ്യന്‍മാരായ ലെഗ് സ്പിന്‍ ഓപ്ഷന്‍ അധികമില്ലാത്തതും ചാഹലിന് അനുകൂല ഘടകങ്ങളാണ്. എന്നാല്‍ കുല്‍ദീപ് യാദവിന്റെ ഫോമാണ് ചാഹലിനുള്ള വെല്ലുവിളി.

ഹരിയാനയിലെ ജിന്ധിലാണ് ചാഹല്‍ ജനിച്ചത് ഐപിഎല്‍ ക്രിക്കറ്റിലൂടെയായിരുന്നു ചാഹലിന്റെ വളര്‍ച്ച. 2011ല്‍ മുംബൈ ഇന്ത്യന്‍സിലൂടെയായിരുന്നു ചാഹലിന്റെ തുടക്കം. 2013 വരെ താരം മുംബൈയില്‍ തുടര്‍ന്നു. ഇക്കാലയളവില്‍ ചാഹല്‍ ഇന്ത്യന്‍ ടീമിലെത്തുന്നത്. മഹേന്ദ്ര സിംഗ് ധോണിയുടെ മേല്‍നോട്ടത്തില്‍ ചാഹല്‍ പിന്നീട് ഇന്ത്യന്‍ ടീമിലെ ടോപ് സ്പിന്നറാവുകയും ചെയ്തു.
2014 മുതല്‍ 2021 വരെയുള്ള സീസണുകളില്‍ ചാഹല്‍ കളിച്ചത് റോയല്‍ ചലഞ്ചേഴ് ബെംഗളൂരുവിന് വേണ്ടിയായിരുന്നു. ഈ കാലയളവിലാണ് ചാഹല്‍ ഇന്ത്യയിലെ ടോപ് സ്പിന്നറായി മാറിയത്. ലോകം മുഴുവന്‍ ഈ സമയം ചാഹല്‍ അറിയപ്പെട്ടിരുന്നു. ആറ് കോടിയായിരുന്നു ബെംഗളൂരു താരത്തിന് നല്‍കിയ പ്രതിഫലം.
ആറ് മില്യണാണ് ഈ വര്‍ഷത്തെ കണക്കുപ്രകാരം ചാഹലിന്റെ ആസ്തി. ഇത് ഏകദേശം 45 കോടി രൂപ വരും. ഇന്ത്യയിലെ ഏറ്റവും ആസ്തിയുള്ള ബൗളര്‍മാരില്‍ ഒരാളാണ് ചാഹല്‍. ക്രിക്കറ്റില്‍ നിന്നാണ് താരത്തിന് വരുമാനം കൂടുതല്‍ ലഭിക്കുന്നത്. ഇന്ത്യന്‍ ടീമിലെ മത്സരങ്ങളില്‍ നിന്നും ചാഹലിന് വരുമാനം ലഭിക്കാറുണ്ട്.
ചാഹലിന് 50 ലക്ഷം രൂപയാണ് മാസ വരുമാനമായി ലഭിക്കുന്നത്. വാര്‍ഷിക വരുമാനമായി ഏഴ് കോടി രൂപയും ലഭിക്കുന്നുണ്ട്. വാര്‍ഷിക വരുമാനത്തില്‍ പ്രധാന ഐപിഎല്ലില്‍ നിന്ന് ലഭിക്കുന്ന പ്രതിഫലമാണ്. ചാഹലിന്റെ സമ്പത്തില്‍ 40 ശതമാനം വര്‍ധനവാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ഉണ്ടായത്.
നിലവില്‍ രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് ആറര കോടി രൂപയാണ് ചാഹലിന് ഒരു സീസണില്‍ പ്രതിഫലമായി ലഭിക്കുന്നത്. ടീമില്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളാണ് ചാഹല്‍. ഹരിയാനയിലെ ജിന്ദില്‍ ചാഹലിന് ആഡംബര ഡിസൈനര്‍ വീടുണ്ട്. വിവിധയിടങ്ങളിലായി സ്ഥലവും താരം വാങ്ങിയിട്ടുണ്ട്.
ചാഹലിന് മോശമില്ലാത്ത കാര്‍ ശേഖരവും ഉണ്ട്. ലമ്പോര്‍ഗിനി, റോള്‍സ് റോയ്‌സ്, പോര്‍ഷെ എന്നിവയാണ് താരത്തിന്റെ ഗ്യാരേജിലുള്ള ആഡംബര കാറുകള്‍. ഏകദേശം എല്ലാ കാറുകള്‍ കൂടി രണ്ട് കോടിയോളം രൂപ വരും. അതുപോലെ പരസ്യ ചിത്രങ്ങളില്‍ നിന്ന് ഒരു കോടിയും ചാഹലിന് ലഭിക്കുന്നുണ്ട്.












Click it and Unblock the Notifications