ചരിത്രമെഴുതാൻ റിച്ചാർഡും സംഘവും; ബഹിരാകാശ ടൂറിസത്തിന്റെ ആദ്യ വെർജിൻ ഗാലക്റ്റിക്കിന്റെ ആദ്യ പറക്കൽ ഇന്ന്
ബഹിരാകാശ ടൂറിസം: ചരിത്രമെഴുതാൻ റിച്ചാർഡും സംഘവും, ആദ്യ വെർജിൻ ഗാലക്റ്റിക്കിന്റെ ആദ്യ പറക്കൽ ഇന്ന്
ഹ്യൂസ്റ്റൻ: റിച്ചാർഡ് ബ്രാൺസൺ എന്ന ദശകോടീശ്വരന്റെയും അദ്ദേഹത്തിന്റെ കമ്പനിയായ വെർജിനെക്കുറിച്ചും നമ്മളിൽ പലരും കേട്ടിട്ടുണ്ടാകും. മലയാളിയായ ലോക സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങരയടക്കമുള്ളവർ ബഹിരാകാശ വിനോദയാത്രയ്ക്ക് ഒരുങ്ങുന്നത് റിച്ചാർഡിന്റെ ഗാലറ്റിക്കിലൂടെയാണ്. ലോകചരിത്രത്തിൽ തന്നെ അടയാളപ്പെടുത്താൻ പോകുന്ന ഈ സ്വപ്ന പദ്ധതിയുടെ ആദ്യ സംഘം ഇന്ന് ബഹിരാകാശത്തേക്ക് പറക്കും.
കേരളത്തില്‍ ഇങ്ങനെ ആദ്യം!! ചരിത്ര നിയോഗം ഇവര്‍ക്ക്... അറിയാം വനിതാ നേട്ടങ്ങള്‍

ആദ്യ പറക്കലിൽ യാത്രക്കാരനായി റിച്ചാർഡ്സുമുണ്ടാകും. റിച്ചാർഡ്സ് ഉൾപ്പടെ ആറ് അംഗ സംഘമാണ് ഇന്ത്യൻ സമയം വൈകിട്ട് 6.30ന് ന്യൂ മെക്സിക്കോയിലെ പറക്കൽ കേന്ദ്രത്തിൽ നിന്ന് പറന്നുയരുന്നത്. വീണ്ടും ഉപയോഗിക്കാവുന്ന തരത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന പേടകത്തെ നിയന്ത്രിക്കാൻ കമ്പനിയിലെ ഏറ്റവും മുതിർന്ന പൈലറ്റ് ഉൾപ്പടെ രണ്ട് പേരാണുള്ളത്.
ഭൂമിയിൽ നിന്ന് 50,000 അടി അല്ലെങ്കിൽ 15 കിലോമീറ്റർ ഉയരത്തിൽ കയറിയ ശേഷം വിഎസ്എസ് യൂണിറ്റി വിമാനം ഉപേക്ഷിക്കും. യുഎസ് ഏജൻസികൾ ബഹിരാകാശത്തിന്റെ വക്കായി കണക്കാക്കപ്പെടുന്ന 50 മൈൽ (80 കിലോമീറ്റർ) ഉയരത്തിൽ നിന്ന് മാക് 3 ൽ കയറാനുള്ള മുന്നോട്ടുള്ള യാത്രയ്ക്ക് ഇത് സ്വന്തം എഞ്ചിനുകൾ കത്തിക്കും.
കേട്ടറിവിനേക്കാൾ വലുതാണ് മോഹൻലാൽ എന്ന മെഗാസ്റ്റാർ; ലാലേട്ടന്റെ അറിയാക്കഥകൾ
വെർജിൻ ഗാലക്റ്റിക്കിന്റെ വിഎസ്എസ് യൂണിറ്റി എന്ന റോക്കറ്റ് ഫ്യൂവൽ പവേർഡ് സ്പെയിസ് പ്ലെയിനിലാണ് 70 പിന്നിട്ട ബ്രാൻസൻ കുതിക്കുക. ഉന്നത ഉദ്യോഗസ്ഥരായ ഡേവ് മക്കെ, മൈക്കൽ മാസൂച്ചി, ബെഥ് മോസസ്, കോളിൻ ബെനറ്റ്, തെലുങ്കു വേരുകളുള്ള ഇന്ത്യൻ വംശജ സിരിഷ ബാൻഡ്‌ല എന്നിവരും ബ്രാൻസനൊപ്പമുണ്ട്. പ്രത്യേകിച്ച് മറ്റു പ്രയോജനങ്ങൾക്കൊന്നും സാധ്യതയില്ല.












Click it and Unblock the Notifications