കടല്‍ക്കൊല: ഇന്ത്യയ്‌ക്കെതിരെ യൂറോപ്യന്‍ യൂണിയനും

നയതന്ത്ര ബന്ധങ്ങള്‍ സംബന്ധിച്ച 1961 ലെ വിയന്ന കണ്‍വന്‍ഷനിലെ ധാരണകള്‍ അംഗീകരിക്കാന്‍ എല്ലാ രാജ്യക്കാരും ബാധ്യസ്ഥരാണ്. എന്നാല്‍ ഇറ്റാലിയന്‍ സ്ഥാനപതിയുടെ സഞ്ചാരിസ്വാതന്ത്രം നിഷേധിക്കുന്ന ഇന്ത്യന്‍ നടപടി ഇതിന്റെ ലംഘനമാണ്. ഇക്കാര്യത്തില്‍ പരസ്പര ധാരണയോടെ ചര്‍ച്ച ചെയ്ത് പ്രശനത്തില്‍ സമവായത്തിലെത്തണമെന്നും കാതറീന ആഷ്‌തോണ്‍ പറഞ്ഞു.
സ്ഥാനപതിയുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നതു വിയന്ന ധാരണപ്രകാരം രാജ്യാന്തര ഉറപ്പുകളുടെ ലംഘനമാണെന്ന് ഇന്ത്യയെ നേരത്തേ ഇറ്റലിയും കുറ്റപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ നിലപാട് വിയന്ന കണ്‍വെന്‍ഷനിലെ ധാരണകള്‍ ലംഘിക്കുന്നതാണ് എന്നായിരുന്നു ഇറ്റാലിയന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ വാദം.
കടല്‍ക്കൊല കേസില്‍ തടവില്‍ കഴിയുകയായിരുന്ന നാവികരെ തിരിച്ചെത്തിക്കാമെന്ന ഉറപ്പ് ലംഘിക്കപ്പെട്ട സാഹചര്യത്തിലാണ് ഇറ്റാലിയന്‍ സ്ഥാനപതിക്ക് നയതന്ത്ര പരിരക്ഷ അവകാശപ്പെടാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്. ഇറ്റാലിയന്‍ സ്ഥാനപതി വിശ്വാസവഞ്ചനയാണ് കാണിച്ചതെന്നും കോടതി നിരീക്ഷിച്ചു.
ഏപ്രില്‍ രണ്ടുവരെ സ്ഥാനപതി രാജ്യം വിടാന്‍ പാടില്ലെന്നും ഇത് ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കണമെന്നും ചീഫ് ജസ്റ്റീസ് അല്‍ത്തമാസ് കബിറിന്റെ അധ്യക്ഷതയിലുള്ള ബഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications