കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിമിഷങ്ങൾക്കുള്ളിൽ നിലംപതിച്ച് 12 നില കെട്ടിടം; നൂറോളം പേർക്കായി തിരച്ചിൽ

രണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നും കരുതുന്നു

Google Oneindia Malayalam News

വാഷിങ്ടൺ: അമേരിക്കയിലെ ഫ്ലോറിഡയിൽ കെട്ടിടം തകർന്നുവീണ് അപകടം. മിയാമി ബീച്ചിനടുത്തുള്ള 12 അപ്പാർട്മെന്റിന്റെ ഒരു ബ്ലോക്കാണ് ഭാഗികമായി നിലംപതിച്ചത്. അപകടത്തിൽ ഒരു മരണം സ്ഥിരീകരിച്ചിട്ടുണ്ട്. നൂറോളം പേർ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങികിടക്കുന്നതായാണ് പ്രാഥമിക റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നും കരുതുന്നു.

Florida

130 യൂണിറ്റുകളുള്ള കെട്ടിടമാണ് തകർന്നത്. എന്നാൽ അപകടത്തിന്റെ കാരണം ഇനിയും വ്യക്തമല്ല. കാണാതായവരില്‍ പരാഗ്വേ പ്രസിഡന്റിന്റെ ഭാര്യാ സഹോദരിയും കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. സംഭവസ്ഥലത്ത് ഫെഡറല്‍ മാനേജ്‌മെന്റ് ഏജന്‍സി സംഘം രക്ഷാ പ്രവര്‍ത്തനത്തിനുണ്ടെന്നും എല്ലാ സഹായവും സര്‍ക്കാര്‍ സ്ഥലത്ത് എത്തിക്കുമെന്നും പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു.

കാണാതായവരിൽ 18 ലാറ്റിനമേരിക്കൻ പൗരന്മാരെങ്കിലും ഉണ്ടെന്ന് കോൺസുലേറ്റുകൾ അറിയിച്ചു. മൂന്ന് ഉറുഗ്വേക്കാരും ഒമ്പത് അർജന്റീനക്കാരും ആറ് പരാഗ്വേയക്കാരും ഇവരാണ്. ഇവരിലാണ് പരാഗ്വേയുടെ പ്രഥമവനിതയുടെ സഹോദരിയും ഉൾപ്പെട്ടിരിക്കുന്നത്. ദീർഘകാല താമസക്കാരും വാടകക്കാരും ഒരുപോലെ താമസിക്കുന്ന കെട്ടിടമാണിത്. അപകടസമയത്ത് എത്രപേർ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നെന്നും വ്യക്തമല്ല.

കമ്മീഷൻ അധ്യക്ഷ ജോസഫൈനെതിരെ കെഎസ്യു പ്രതിഷേധം- ചിത്രങ്ങൾ

കൂടുതൽ രക്ഷപ്പെട്ടവരെ കണ്ടെത്താമെന്ന പ്രതീക്ഷയിൽ, ഡ്രോണുകളുടെയും നായ്ക്കളുടെയും സഹായത്തോടെ ഡസൻ കണക്കിന് പോലീസ്, അഗ്നിശമന സേനാംഗങ്ങൾ ഉൾപ്പെടുന്ന ഒരു വലിയ ഓപ്പറേഷനിൽ, അവശിഷ്ടങ്ങൾക്കിടയിൽ ഇരകളെ വീണ്ടെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 55ഓളം അപാർട്മെന്റുകൾ തകർന്നതായാണ് റിപ്പോർട്ട്.

അനസൂയ ഭരദ്വാജിന്റെ ആരും കാണാത്ത ചിത്രങ്ങള്‍; പുതിയ ഫോട്ടോഷൂട്ട് കാണാം

Recommended Video

cmsvideo
Delta plus virus centrals guideline for kerala

English summary
Florida building collapse near miami beach in US nearly 100 people are still missing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X