Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെങ്കടലിൽ ഹൂതികളുടെ മിസൈലാക്രമണം; മൂന്ന് കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടു, മേഖലയിലെ ആദ്യ സംഭവം

ന്യൂഡൽഹി: ചെങ്കടലിൽ വീണ്ടും നാശം വിതച്ച് ഹൂതികൾ. ഹൂതി മിസൈൽ ആക്രമണത്തിൽ മൂന്ന് കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നാലു പേർക്ക് പരുക്കേറ്റതായാണ് വിവരം. ഇതിൽ മൂന്ന് പേരുടെ പരുക്ക് ഗുരുതരമാണ്. ആക്രമണത്തിൽ കപ്പലിനു കാര്യമായ നാശനഷ്‌ടമുണ്ടായി എന്നാണ് വിലയിരുത്തൽ. ഇറാന്റെ പിന്തുണയുള്ള സായുധസംഘടനയാണ് ഹൂതി. മേഖലയിലെ ആക്രമണത്തിൽ കപ്പൽ ജീവനക്കാർ കൊല്ലപ്പെടുന്നത് ഇതാദ്യമാണ്.

ഗ്രീസിന്റെ ഉടമസ്ഥതയിലുള്ള ട്രൂ കോൺഫിഡൻസ് എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. കരീബിയൻ രാജ്യമായ ബാർബഡോസിന് വേണ്ടി സർവീസ് നടത്തുകയായിരുന്നു ഈ കപ്പൽ. ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണത്തിനിരയായ ഗാസയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്‌ടോബർ മുതൽ ഇസ്രയേലുമായി ബന്ധമുണ്ടെന്ന് കരുതുന്ന നിരവധി കപ്പലുകൾ ഹൂതികൾ ആക്രമിച്ചു വരികയാണ്.

redseahouthi

Representational Image

വിവിധ രാജ്യങ്ങളിലേക്കുള്ള ചരക്കുകൾ, എണ്ണ, ദ്രവീകൃത പ്രകൃതി വാതകം എന്നിവയുടെ കയറ്റുമതിക്കുള്ള പ്രധാന പാതകളിൽ ഒന്നാണ് ചെങ്കടൽ. ഇതിനിടെ ഹൂതി ആക്രമണത്തെ തുടർന്ന് നിരവധി ഷിപ്പിങ് കമ്പനികൾ ചെങ്കടൽ വഴിയുള്ള കയറ്റുമതി നിർത്തിവച്ചിരികുകയാണ്. കേപ് ഓഫ് ഗുഡ് ഹോപ് വഴി പോകുന്ന ബദൽ റൂട്ടാണ് ഇപ്പോൾ പല കപ്പലുകളും തിരഞ്ഞെടുക്കുന്നത്. എന്നാൽ ഇതുവഴി കപ്പലുകൾക്ക് 3,500 നോട്ടിക്കൽ മൈൽ ദൂരം അധിക യാത്ര ചെയ്യേണ്ടി വരുന്നുണ്ട്. ഇത് യാത്രാ ചെലവ് ഉയർത്തുകയും സമയവും വൈകും.

കപ്പലുകൾക്ക് നേരെ നടത്തുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് യുഎൻ ഉൾപ്പെടെയുള്ള രാജ്യാന്തര സംഘടനകളും യുഎസ് ഉൾപ്പെടെ നിരവധി രാജ്യങ്ങളും പലതവണയായി ആവശ്യപ്പടുന്നുണ്ട്. യൂറോപ്പിനും ഏഷ്യയ്‌ക്കും ഇടയിലുള്ള പ്രധാന പാതയായ ഇവിടെയാണ് ഷിപ്പിംഗ് ട്രാഫിക്കിന്റെ 15 ശതമാനവും വരുന്നത്.

അതേസമയം, ആക്രമണം കൃത്യമായിരുന്നുവെന്നും ഇത് കപ്പലിൽ തീ പടരാൻ കാരണമായെന്നും ഹൂതികൾ പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞത്. 'യമൻ നാവികസേനയുടെ മുന്നറിയിപ്പ് സന്ദേശങ്ങൾ കപ്പൽ ജീവനക്കാർ നിരസിച്ചതിനെ തുടർന്നാണ് ടാർഗെറ്റിംഗ് ഓപ്പറേഷൻ നടന്നതെന്നും ആക്രമണത്തെക്കുറിച്ചുള്ള ഹൂതികളുടെ പ്രസ്‌താവനയിൽ പറയുന്നു.

ഇസ്രായേൽ "ആക്രമണം അവസാനിപ്പിക്കുകയും ഗാസ മുനമ്പിലെ പലസ്‌തീൻ ജനതയ്‌ക്കെതിരായ ഉപരോധം പിൻവലിക്കുകയും ചെയ്യും" വരെ ചെങ്കടലിലെ ആക്രമണം തങ്ങൾ അവസാനിപ്പിക്കില്ലെന്നും ഹൂതികൾ ഹമാസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+