Get Updates
Get notified of breaking news, exclusive insights, and must-see stories!

'മോദിക്ക് കെജ്രിവാളിനെ ഭയം: ഡല്‍ഹിയില്‍ മുഴുവന്‍ സീറ്റും ഇന്ത്യ സഖ്യത്തിന്, യുപിയിലും പ്രതീക്ഷ'

ഡല്‍ഹി: മദ്യനയക്കേസില്‍ ഇഡി അറസ്റ്റ് ചെയ്ത നടപടിയെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് ഡല്‍ഹി മുഖ്യമന്ത്രി എഎപി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹി ഹൈക്കോടതി ഹർജി തള്ളിയതിന് പിന്നാലെയാണ് കെജ്രിവാള്‍ സുപ്രീംകോടതിയുടെ മുമ്പാകെ എത്തിയത്. അപ്പീല്‍ കോടതി ഇന്ന് പരിഗണിക്കാന്‍ സാധ്യത ഇല്ലാത്തതിനാല്‍ ഡല്‍ഹി മുഖ്യമന്ത്രി ഒരാഴ്ച കൂടി ജയിലില്‍ തുടരേണ്ടി വരും.

അരവിന്ദ് കെജ്രിവാളിനെതിരായ നടപടിയുടെ പശ്ചാത്തലത്തില്‍ എഎപി ആരംഭിച്ച പ്രതിഷേധം ഇപ്പോഴും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുകയാണ്. കെജ്രിവാള്‍ എന്ന ജനകീയ നേതാവിനെ ബിജെപിക്കും നരേന്ദ്ര മോദിക്കും ഭയമായതിനാല്‍ അദ്ദേഹത്തെ രാഷ്ട്രീയമായി വേട്ടയാടുകയാണെന്നാണ് വണ്‍ഇന്ത്യക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ യുപിയില്‍ നിന്നുള്ള എഎപി നേതാവ് അഡ്വ. അഞ്ജനി കുമാർ മിശ്ര പറയുന്നത്.

anjani

അഞ്ജനി കുമാർ മിശ്ര

കെജ്രിവാളിന്റെ അറസ്റ്റ്, ഡല്‍ഹിയിലേയും യുപിയിലേയും ഇന്ത്യാ സഖ്യത്തിന്റെ പ്രതീക്ഷകള്‍ തുടങ്ങിയ നിരവധി വിഷയങ്ങളില്‍ പാർട്ടിയുടെ തൊഴിലാളി വിഭാഗം സംസ്ഥാന അധ്യക്ഷന്‍ കൂടിയായ അഡ്വ. അഞ്ജനി കുമാർ മിശ്ര തന്റെ നിലപാട് വ്യക്തമാക്കുന്നു.

കെജ്രിവാളിനെ ഭയം

ഡല്‍ഹി പോലൊരു സംസ്ഥാനത്ത് ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവന്ന നേതാവാണ് അരവിന്ദ് കെജ്രിവാള്‍. അദ്ദേഹം മുന്നോട്ട് വെച്ച ആശയത്തിന് ഡല്‍ഹിയില്‍ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലും സ്വീകാര്യത ലഭിച്ചു. കെജ്രിവാളിനെപ്പോലൊരു നേതാവിനെ സാധാരണ ജനങ്ങള്‍ക്ക് ലഭിക്കുക എന്നുള്ളത് തന്നെ വലിയ പ്രയാസകരമായ കാര്യമാണ്.

kejrival-arrest-

ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തില്‍ തന്നെ അദ്ദേഹത്തിന്റെ ആശയങ്ങള്‍ വലിയ മാറ്റം കൊണ്ടുവന്നു. രാഷ്ട്രീയ എതിരാളികള്‍ക്ക് പോലും അക്കാര്യം എതിർക്കാർ കഴിയില്ല. ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ ഭരണം തന്നെ എടുത്തു നോക്കു. അർഹതപ്പെട്ടവർക്ക് വൈദ്യുതി, വെള്ളം, മരുന്ന്, സ്ത്രീകള്‍ക്കായുള്ള ബസ് യാത്ര, വിദ്യാഭ്യാസം തുടങ്ങിയവ സൌജന്യമാക്കി. മറ്റ് രാഷ്ട്രീയ കക്ഷികളും ഇത് മാതൃകയാക്കാന്‍ തുടങ്ങി. രാജ്യത്തെ മറ്റേതൊരു സർക്കാർ ചെയ്യാത്ത കാര്യങ്ങളായിരുന്നു ഇതെല്ലാം.

വലിയ ഗൂഡാലോചനയുണ്ട്

കെജ്രിവാളിനെതിരെ ഇപ്പോള്‍ കേസിന്റെ രൂപത്തില്‍ നടക്കുന്നത് വലിയൊരു ഗൂഡാലോചനയാണ്. അതിന് നേതൃത്വം നല്‍കുന്നത് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാണ്. രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രി ആകാന്‍ പോകുന്നത് കെജ്രിവാളാണെന്ന് മോദിക്ക് അറിയാം. അതുകൊണ്ടാണ് അദ്ദേഹത്തെ ഇപ്പോഴും ജയിലിലാക്കാന്‍ നോക്കുന്നത്. എഎപിയെ പോലൊരു പാർട്ടിയെ ബിജെപി ഭയക്കുന്നു. പക്ഷെ അരവിന്ദ് കെജ്രിവാളിനെ അധിക ദിവസം ജയിലില്‍ പൂട്ടിയിടാന്‍ ബിജെപിക്കും പ്രധാനമന്ത്രിക്കും സാധിക്കില്ല.

കെജ്രിവാളിനെക്കുറിച്ച് എല്ലാവർക്കും അറിയാം. ഉന്നതമായ പദവി രാജിവെച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ വ്യക്തിയാണ് അദ്ദേഹം. ജനങ്ങള്‍ക്ക് വേണ്ടിയാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. സ്വന്തം താല്‍പര്യങ്ങള്‍ക്ക് പരിഗണന കൊടുക്കാത്ത നേതാവാണ് അദ്ദേഹം. ജോലി ചെയ്തിരുന്നെങ്കില്‍ അദ്ദേഹത്തിന് കുടുംബം മാത്രമേ നോക്കാന്‍ സാധിക്കുമായിരുന്നുള്ളു. എന്നാല്‍ കെജ്രിവാള്‍ അഴിമതിക്കെതിരായ വിപ്ലവം ആരംഭിക്കുകയായിരുന്നു. രാജ്യത്തെ ജനങ്ങള്‍ക്ക് മുമ്പില്‍ അദ്ദേഹം ഒരു ബദല്‍ വെക്കുകയും രാഷ്ട്രീയം തന്നെ മാറ്റി മറിക്കുകയും ചെയ്തു.

congress

ഡല്‍ഹിയില്‍ ഏഴില്‍ ഏഴും നേടും

ലോക്സഭ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ഇത്തവണ ശക്തമായ മത്സരം നടക്കും. സംസ്ഥാനത്തെ ഒരു ജനങ്ങളുടെ മനസ്സിലും അരവിന്ദ് കെജ്രിവാളിന്റെ മുഖമുണ്ട്. ഇത്തവണ കോണ്‍ഗ്രസുമായുള്ള സഖ്യത്തിന്റെ ഭാഗമായി ഞങ്ങളുടെ പാർട്ടി 4 സീറ്റിലും കോണ്‍ഗ്രസ് പാർട്ടി 3 സീറ്റിലും മത്സരിക്കുന്നു. ഏഴില്‍ ഏഴ് സീറ്റിലും ഇന്ത്യാ മുന്നണിയുടെ സ്ഥാനാർത്ഥികള്‍ വിജയിക്കും.

യുപിയിലെ മത്സരം

യുപിയില്‍ ഞങ്ങളുടെ പാർട്ടി സഖ്യത്തിലില്ല. എന്നാല്‍ ഇന്ത്യാമുന്നണിക്ക് പിന്തുണ നല്‍കാനാണ് തീരുമാനം. സഖ്യത്തിന് ഇത്തവണ യുപിയില്‍ നല്ല പ്രതീക്ഷയാണ് ഉള്ളത്. ബി ജെ പിക്ക് കഴിഞ്ഞ തവണ നേടിയ സീറ്റുകള്‍ നേടാന്‍ സാധിക്കില്ല. അയോധ്യ രാമക്ഷേത്രം ഉദ്ഘാടനം സീറ്റുകള്‍ കൊണ്ടുവരും എന്നാണ് അവരുടെ പ്രതീക്ഷ. എന്നാല്‍ അതൊരു വ്യാമോഹം. അവർ മാത്രമല്ല, ഞങ്ങളും വിശ്വാസികളാണ്. വിശ്വാസത്തെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഉപയോഗിക്കരുത്. ജനങ്ങളുടെ ജീവിത പ്രശ്നങ്ങളാണ് തിരഞ്ഞെടുപ്പില്‍ ചർച്ചയാകേണ്ടത്. അത് തിരഞ്ഞെടുപ്പില്‍ ചർച്ചയാകുമെന്ന് തന്നെയാണ് പ്രതീക്ഷ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+