Get Updates
Get notified of breaking news, exclusive insights, and must-see stories!

'വിവാഹം കഴിഞ്ഞതിനാൽ മാത്രമാണ് നടിമാർ സിനിമയിൽ നിന്ന് മാറി നിൽക്കുന്നതെന്ന് കരുതുന്നില്ല'; മിയ ജോർജ്

കൊച്ചി: മിനി സ്ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലെത്തി വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ച് പറ്റിയ നടിമാരിൽ ഒരാളാണ് മിയ ജോർജ്. ഇതിനോടകം തന്നെ ഒരുപടി നല്ല വേഷങ്ങൾ മിയ മലയാളത്തിൽ ചെയ്തിട്ടുണ്ട്. പൊതുവേ വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുന്നതാണ് നടിമാരുടെ പതിവെങ്കിൽ ഈ പതിവുകളെല്ലാം പൊളിച്ച് സിനിമയിലും ടിവി ഷോകളിലും സജീവമായി തന്നെ ഇപ്പോഴും മിയ ഉണ്ട്.

ഇപ്പോഴിതാ ജീവിതവും ജോലിയും എങ്ങനെ ബാലൻസ് തെറ്റാതെ കൊണ്ടുപോകുന്നുവെന്ന് പറയുകയാണ് മിയ. തന്റെ ഓണക്കാല വിശേഷങ്ങളും വൺ ഇന്ത്യ മലയാളത്തോട് താരം പങ്കുവെച്ചു. ഓണത്തെ വരവേൽക്കാൻ അടിമുടി തയ്യാറായി കഴിഞ്ഞെന്ന് മിയ പറയുന്നു. അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം

 miya2

ഓണാഘോഷം ഇത്തവണ എങ്ങനെയാണ്. ഒരുക്കങ്ങളൊക്കെ പൂർത്തിയായോ?

ഓണാഘോഷം വീട്ടിൽ തന്നെയാണ്. കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി വീട്ടിൽ തന്നെ ഓണം ആഘോഷിക്കാൻ പറ്റാറുണ്ട്. അപ്പനും അമ്മയും ചേച്ചിയും മക്കളുമൊക്കെ ഉണ്ടാകും. എല്ലാവരും ചേർന്ന് ഓണസദ്യയൊക്ക ഒരുക്കിയാണ് ആഘോഷം.

പൂക്കളവും സദ്യവട്ടങ്ങളുമൊക്കെ ആരാണ് ഒരുക്കുന്നത്. സദ്യയൊരുക്കാൻ അശ്വിൻ കൂടാറുണ്ടോ?

സദ്യ ഓണത്തിലെ മെയിൻ ഫാക്ടർ ആണ്. ഇവിടെ പൂക്കളം പരിപാടി ഇല്ല. പാലാ വീട്ടിലാണ് അത്തപ്പൂക്കളമൊക്കെ ഒരുക്കാറുള്ളത്. സദ്യ പിന്നെ എല്ലാവർഷവും മസ്റ്റാണ്. പായസം അടക്കമുള്ള എല്ലാ വിഭവങ്ങളും കാണും. ഇലയിൽ തന്നെ ഉണ്ണും. ഓണത്തിന് പ്യൂർ വെജ് ഭക്ഷണം തന്നെയെ കഴിക്കാറുള്ളൂ. അശ്വിൻ അങ്ങനെ സദ്യയിലേക്കൊന്നും കൈ കടത്താറില്ല. നോൺ വെജ് ആണെങ്കിലേ എന്തെങ്കിലുമൊക്കെ സഹായവുമായി ഇറങ്ങാറുള്ളൂ.

ഓണമെന്ന് കേട്ടാൽ ആദ്യം മനസ്സിലേക്ക് ഓടിവരുന്ന ഓർമ്മ?

ഓണം എന്നാൽ മനസിലേക്ക് ഓടിവരുന്നത് സദ്യയും അത്തപ്പൂക്കളവും കസവ് സാരിയും തന്നെ. എനിക്ക് സദ്യ ഓണസമയത്ത് മാത്രമല്ല, എല്ലാ സമയത്തും ഇഷ്ടമുള്ള ആഹാരങ്ങളിൽ ഒന്നാണ്.

കുട്ടിക്കാലത്തെ ഓണം എല്ലാവർക്കും വല്ലാതെ മിസ്സ് ചെയ്യാറുണ്ട്. എങ്ങനെയായിരുന്നു മിയയുടെ കുട്ടിക്കാലത്തെ ഓണ വിശേഷങ്ങൾ. മുതിർന്നപ്പോൾ ഓണാഘോഷത്തിൽ വന്ന മാറ്റങ്ങൾ എന്തൊക്കെയാണ്?

കുട്ടിക്കാലത്തെ ഓണം കളറാവുന്നത് സ്കൂളിലൊക്കെ ആയിരിക്കുമ്പോഴാണ്. വീട്ടിൽ ഞാനും പപ്പയും അമ്മയും ചേച്ചിയുമാണ്. ഞങ്ങൾ പൂക്കളൊരുക്കും സദ്യ തയ്യാറാക്കും പിന്നെ വീട്ടിലൊരു ഊഞ്ഞാലുണ്ടായിരുന്നു , അതിൽ ഊഞ്ഞാലാടും.പിന്നെ ടിവിയിൽ വരുന്ന സിനിമകളും കണ്ട് കഴിഞ്ഞാൽ പിന്നെ വീട്ടിലെ ഓണം കഴിഞ്ഞു. ഗെയിംസും മറ്റ് പരിപാടികളുമൊക്കെയായി ഓണം കളറാകുന്നത് സ്കൂളിൽ തന്നെയാണ്.

ഷൂട്ടിംഗ് ലൊക്കേഷനിൽ ഓണം ആഘോഷിക്കാൻ പറ്റിയിട്ടുണ്ട്. അതും സ്പെഷ്യലാണ്. ആളുകൾ കൂടുമ്പോൾ രസവും കൂടും.

മകൻ ലൂക്ക പിറന്നതിന് ശേഷമുള്ള മൂന്നാമത്തെ ഓണമാണ്. അമ്മയായതിന് ശേഷമുള്ള ഓണാഘോഷം എങ്ങനെയാണ്?

ആദ്യത്തെ ഓണം മകൻ കൈക്കുഞ്ഞായിരുന്നു. എന്നാലും ഓണമുണ്ടൊക്കെ ഉടുപ്പിച്ചിരുന്നു. രണ്ടാമത്തെ ഓണത്തിന് നിൽക്കുന്ന ഒരു പരുവമായി. സദ്യയ്ക്ക് പപ്പടമൊക്കെയാണ് അവൻ കഴിച്ചത്. ഇത്തവണ എന്തായാലും കുറച്ചൂടെ മുതിർന്നു. രണ്ട് വയസ് കഴിഞ്ഞു. ചോറിനോടൊക്കെ ഇഷ്ടം വന്നു കഴിഞ്ഞു. പായസവും പപ്പടവുമൊക്കെ തന്നെയായിരിക്കും ഇത്തവണത്തേയും ഇഷ്ട വിഭവം. ഓണമുണ്ടൊക്കെ ഉടുപ്പിച്ച് മലയാളി പയ്യനായി നിർത്തണം എന്നുണ്ട്.

 miya1-

വിവാഹത്തോടെ ക്യാമറയ്ക്ക് മുന്നിൽ തിരിച്ചെത്തുന്നവർ കുറവാണ്. എന്നാൽ വിവാഹവും മകനുണ്ടായ ശേഷവും വെള്ളിത്തിരയിൽ സജീവമാണ് മിയ. ആരാണ് മിയയുടെ കരുത്ത് ?​

മാറി നിൽക്കണമെന്ന് വിചാരിച്ച് നടിമാരെല്ലാവരും സ്വയം മാറി നിൽക്കുകയാണെന്ന് തോന്നുന്നില്ല. എന്റെ അനുഭവത്തിൽ പറയുകയാണെങ്കിൽ കുഞ്ഞ് ഉണ്ടായി അഞ്ചാമത്തെ മാസം മുതൽ ഞാൻ ജോലി ചെയ്ത് തുടങ്ങിയിരുന്നു. ഇത്രയും നാളായിട്ട് പോലും സിനിമയോ മറ്റ് പരിപാടികളോ വരുമ്പോൾ സംശയത്തോടെയാണ് ആളുകൾ വിളിക്കുക. നമ്മൾ അഭിനയിക്കാൻ പോകുമോ എന്നതൊക്കെയാണ് അവരുടെ സംശയം.

അടുത്തിടെ എന്നെ ഒരാൾ വിളിച്ചപ്പോൾ പറഞ്ഞു ഞങ്ങളുടെ ക്യാരക്ടറിന് ആപ്ട് ആയിരുന്നു മിയ.പക്ഷേ കുഞ്ഞൊക്കെ ആയതിനാൽ വരുമോയെന്നൊക്കെ സംശയിച്ചിരുന്നുവെന്ന്. എന്തിനാണ് ഞാൻ വരില്ലെന്ന് സ്വയം കരുതിയത് എന്നായിരുന്നു ഞാൻ ചോദിച്ചത്. അഭിനയിക്കുന്നുണ്ടോയെന്ന് വിളിച്ച് ചോദിക്കാമല്ലോയെന്ന് ചോദിച്ചു. ആ സിനിമ ഞാൻ ചെയ്യുകയും ചെയ്തിരുന്നു.

നമ്മൾ വരില്ലെന്ന് മറ്റുള്ളവർ കൂടി കരുതുന്നതാണ് പ്രശ്നം. അല്ലാതെ കല്ല്യാണം കഴിഞ്ഞതിനാൽ നടിമാർ ഓടി മാറുന്നത് മാത്രമാണ് പ്രശ്നം എന്ന് ഞാൻ കരുതുന്നില്ല. എന്നെ സംബന്ധിച്ച് ജോലി ചെയ്യാൻ താത്പര്യപ്പെടുന്ന ആളാണ് ഞാൻ. അതുകൊണ്ട് തന്നെ എന്റെ കുടുംബവും ജോലിയും വീടുമെല്ലാം ഒരു ബാലൻസിൽ കൊണ്ടുപോകാൻ ഞാൻ ശ്രമിക്കാറുണ്ട്.

എന്റെ കരുത്ത് ആരെന്ന് ചോദിച്ചാൽ അത് ഭർത്താവും കുടുംബവുമൊക്കെ തന്നെയാണ്. കുഞ്ഞിനെ ലൊക്കേഷനിൽ കൊണ്ടുപോകുന്നത് അത്ര സുഖമുള്ള കാര്യമല്ല. അവനെ ഒന്നുകിൽ എന്റെ വീട്ടിലോ അല്ലെങ്കിൽ ഭർത്താവിന്റെ വീട്ടിലോ ആക്കിയിട്ട് പോകും. ഭർത്താവും അങ്ങേയറ്റം പിന്തുണയുമായി കൂടെ നിൽക്കുന്നുണ്ട്.

miya3-

ട്രെൻഡിംഗായി മാറിയ ജുംക്ക ഗാനത്തിന് മിയയുടെ ചുവടുവയ്ക്കുന്നത് വൈറലായിട്ടുണ്ട്. ഉത്തരവാദിത്വങ്ങൾ ജീവിതത്തിൽ കൂടുകയാണ്. ബാലൻസ് തെറ്റാതെ എങ്ങനെയാണ് മിയ ഇക്കാര്യങ്ങളെല്ലാം മുന്നോട്ടുകൊണ്ടുപോവുന്നത്?

ജോലി ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. എനിക്ക് ഇഷ്ടമുള്ള മേഖലയാണ് ഇത്. ഈ മേഖലയുമായി ഞാൻ സിങ്കായിട്ടുണ്ട്. ജോലിയും കുടുംബവുമൊക്കെ ഒരുമിച്ച് കൊണ്ടുപോകുകയെന്നത് എനിക്ക് ഒറ്റയ്ക്ക് സാധിക്കില്ല. കുടുംബത്തിന്റെ പിന്തുണ ആവശ്യമാണ്. കൂട്ട് ഉത്തരവാദിത്തമാണ്. അവരുടെ കൂടി പിന്തുണയോടെയാണ് ബാലൻസ് തെറ്റാതെ ഞാൻ പോകുന്നത്. ഭർത്താവിന്റെ പിന്തുണ പറയാതിരിക്കാനാകില്ല. വിവാഹത്തിന് മുൻപ് അമ്മയായിരുന്നു എന്നെ എല്ലായിടത്തും കൊണ്ടുപോയിരുന്നത്. ഇപ്പോൾ അത് ഭർത്താവാണ്. എന്റെ കാര്യങ്ങൾക്ക് അനുസരിച്ച് അദ്ദേഹവും അഡ്ജസ്റ്റ് ചെയ്ത് പോകുന്നുണ്ട്.

പുതിയ പ്രൊജക്ടുകൾ ഏതൊക്കെയാണ്?

ജിസ് ജോയ് സംവിധാനം ചെയ്ത ആസിഫ് അലി, ബിജി മേനോൻ ചിത്രത്തിൽ അഭിനയിച്ചു. സിനിമയ്ക്ക് പേരിട്ടിട്ടില്ല. തമിഴിൽ ദി റോഡ് എന്ന തൃഷ ലീഡ് റോളിൽ എത്തുന്ന ചിത്രത്തിലൊരു വേഷം ചെയ്തിട്ടുണ്ട്. ജയ് മഹീന്ദ്രൻ എന്ന പേരിൽ ഒരു സീരീസും ചെയ്തിട്ടുണ്ട്. ഇവയാണ് അടുത്ത് റിലീസാകാനിരിക്കുന്ന പ്രൊഡക്ടുകൾ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+