'നല്ല കോഴിക്കോട്ടുകാരന്' ഈ 'നല്ല തൊഴിലാളികളെ' ഓര്‍മയുണ്ടോ...
ഇന്ത്യാവിഷന് ഊര്‍ദ്ധ്വശ്വാസം വലിച്ചുതുടങ്ങുന്ന സമയം. അന്നും വാര്‍ത്തകളുണ്ട്. പരിമിതികള്‍ക്കുള്ളില്‍ നിന്ന് അവ സംപ്രേഷണം ചെയ്യുന്നും ഉണ്ട്. ഓരോ വാര്‍ത്താ ബുള്ളറ്റിനും വേണ്ട ദൃശ്യങ്ങള്‍ ചിത്രീകരിയ്ക്കാനുള്ള ശേഷിയൊക്കെ ചാനലിന് നഷ്ടമായിക്കഴിഞ്ഞിരുന്നു. എങ്കിലും കോഴിക്കോട്ടെ മറ്റ് വാര്‍ത്താ ചാനല്‍ ഓഫീസുകളിലേയ്ക്ക്, ആ ദൃശ്യങ്ങള്‍ക്ക് വേണ്ടി അക്ഷരാര്‍ത്ഥത്തില്‍ ഓടിക്കൊണ്ടിരുന്ന ഒരു സാധാരണ ഡ്രൈവര്‍ ഉണ്ടായിരുന്നു. അതായിരുന്നു എകെ സാജന്.

സുജിത് ചന്ദ്രന് എന്ന മാധ്യമ പ്രവര്ത്തകന് ഫേസ്ബുക്കില്‍ കുറിച്ച കാര്യമാണിത്(സുജിത്തിന്റെ വാക്കുകള്‍ അതുപോലെ കടമെടുത്തതല്ല). അക്കാര്യത്തില്‍ കോഴിക്കോട്ടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരു ആശ്ചര്യവും തോന്നില്ല. കാരണം സാജന് അവര്‍ക്ക് പരിചിതനാണ്. സാജന് ഒരു നല്ല തൊഴിലാളി കൂടിയായിരുന്നു.
കോഴിക്കോട് സൗത്തില്‍ ഇത്തവണയും ജനവിധി തേടുന്ന മന്ത്രി എംകെ മുനീര്‍ 'നന്മയുള്ള നല്ല കോഴിക്കോട്ടുകാരന്' ആയിട്ടാണ് വോട്ട് ചോദിയ്ക്കുന്നത്. നന്മയുള്ള നല്ല കോഴിക്കോട്ടുകാരന് ഈ 'നല്ല' തൊഴിലാളിയുടെ ദു:ഖം എന്നെങ്കിലും കാണാന്‍ കഴിഞ്ഞിട്ടുണ്ടോ? മുസ്ലീം ലീഗിന്റെ ബാനറില്‍ വീണ്ടും 'നല്ല കോഴിക്കോട്ടുകാരന്' ആയി വോട്ട് തേടുന്പോള്‍ ആ മുഖങ്ങള്‍ എപ്പോഴെങ്കിലും മനസ്സിലേയ്ക്കെത്തുമോ?

എകെ സാജന് എന്ന 'സ്ഥാനാര്‍ത്ഥിയെ' കാണുമ്പോള്‍ മനസ്സില്‍ ഒരുപാട് ചോദ്യങ്ങളുണ്ടായിരുന്നു. എന്നാല്‍ അതിനൊന്നും ഒരു ഉത്തരവും ഈ ലോകം തരില്ലെന്നത് ഉറപ്പാണ്. വഞ്ചിയ്ക്കപ്പെട്ട ഒരു സമൂഹത്തിന്റെ പ്രതിനിധിയാണ് സാജന്. ലോകത്തിലെ എല്ലാ പ്രശ്നങ്ങളും ജനങ്ങള്‍ക്ക് മുന്നിലെത്തിയ്ക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ അവരുടെ പ്രശ്നങ്ങള്‍ ആര്‍ക്ക് മുന്നില്‍ അവതരിപ്പിയ്ക്കും എന്നറിയാതെ സ്വയം വഞ്ചിയ്ക്കപ്പെട്ടുകൊണ്ടിരിയ്ക്കുന്ന കാലമാണല്ലോ ഇത്.
അടുത്ത പേജില്‍:ഇന്ത്യാവിഷനും എംകെ മുനീറും തമ്മിലെന്ത്? ഒന്നുമില്ലേ...?
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications