ഇന്ത്യാവിഷനും എംകെ മുനീറും തമ്മിലെന്ത്? ഒന്നുമില്ലേ...?
ഇന്ത്യാവിഷനും എംകെ മുനീറും തമ്മിലെന്ത് എന്ന് ചോദിച്ചാല്‍ സാങ്കേതികമായി വലിയ ബന്ധമൊന്നും ഇല്ലെന്ന പൊള്ളയായ മറുപടിയാണ് പലപ്പോഴും നല്‍കുന്നത്. ചാനലിലെ ഏറ്റവും വലിയ ഓഹരി ഉടമകളില്‍ ഒരാളാണ്. പഴയ(?) ചെയര്‍മാനാണ്... അത്രയും പറഞ്ഞ് അവസാനിപ്പിയ്ക്കും. എന്നാല്‍ അതൊക്കെ പോകട്ടെ സംസ്ഥാനത്തെ സാമൂഹ്യ നീതി വകുപ്പ് ഭരിയ്ക്കുന്ന മന്ത്രിയാണ് മുനീര്‍ എന്ന് പറഞ്ഞാല്‍ അതിനേയും അദ്ദേഹം നിരാകരിയ്ക്കുമോ?

ചാനല്‍ അവസാനമായി നിലയ്ക്കുമ്പോള്‍ നാല് മാസത്തെ ശമ്പളകുടിശ്ശികയാണ് ജീവനക്കാര്‍ക്ക് നല്‍കാനുണ്ടായിരുന്നത്. പലതവണ പറഞ്ഞ വാക്ക് തെറ്റിച്ച്, ജീവനക്കാരെ പരിഹസിച്ചുകൊണ്ടായിരുന്നു അധികൃതരുടെ നടപടികള്‍.

ഒടുവില്‍ ചാനല്‍ പൂട്ടി. പക്ഷേ ഔദ്യോഗികമായി ആ ജീവനക്കാരില്‍ ഒരാളെ പോലും പറഞ്ഞുവിട്ടിട്ടില്ല. ചാനല്‍ പൂട്ടുന്നതിന് മുമ്പ് പിരിഞ്ഞ് പോയവര്‍ക്കും ശമ്പളക്കുടിശ്ശിക ഏറെ കിട്ടാനുണ്ട്. ചാനല്‍ പൂട്ടിയതായി ഒരറിയിപ്പും ഇതുവരെ നല്‍കാത്ത തൊഴിലാളികള്‍ക്ക് ചെറിയ തുകയെങ്കിലും ജീവനാംശം നല്‍കാനുള്ള ബാധ്യത മുതലാളിമാര്‍ക്കില്ലേ?

തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകളേയും ഇന്ത്യാവിഷന്‍ മാനേജ്‌മെന്റ് പല്ലിളിച്ചുകൊണ്ട് പരിഹസിച്ചു. ഒരു വാക്കും പാലിയ്ക്കപ്പെട്ടില്ല. ചാനല്‍ പൂട്ടിയതിന് ശേഷം ഓണവും വിഷവും ക്രിസ്മസും പെരുന്നാളും ഒക്കെ വന്നു. തന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നവര്‍ എങ്ങനെ ആ ദിവസങ്ങളിലെങ്കിലും ജീവിച്ചുവെന്ന് എംകെ മുനീര്‍ എന്ന 'നല്ല കോഴിക്കോട്ടികാരന്‍' അന്വേഷിച്ചിരുന്നോ?
അടുത്ത പേജില്‍ ഇന്ത്യാവിഷന്‍: മാധ്യമങ്ങളിലെ ജീവനക്കാര്‍ക്കെന്താ പട്ടിണി അറിയില്ലേ?












Click it and Unblock the Notifications