രജനീകാന്തിനെ വിറപ്പിച്ച വില്ലന്‍, ജയിലര്‍ തകര്‍ത്തോടുമ്പോള്‍ സുരാജ് കന്നഡ സിനിമയിലേക്ക്
രജനീകാന്തിന്റെ മാസ് തിരിച്ചുവരവായി മാറിയ ജയിലര്‍ മലയാളികളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധ നേടുകയാണ്. ചിത്രത്തിലെ പ്രധാന വില്ലന്‍ വേഷത്തില്‍ വിനായകനുണ്ട്. അതിനൊപ്പം തന്നെ തിളങ്ങിയ മറ്റൊരാളാണ് കുമ്പളങ്ങി നൈറ്റ്സ് ഫെയിം സുരാജ് പോപ്പ്സ്. ജയിലറിന്റെ തന്റെ കഥാപാത്രത്തിലും, അത് രജനീകാന്തിന്റെ റോളിനെ തന്നെ മാസാക്കുന്നതില്‍ വന്‍ വിജയമായി എന്നതും സുരാജിന് വലിയ സന്തോഷം നല്‍കുന്നതാണ്.
ജയിലറിന്റെ വിജയത്തിന്റെ സന്തോഷവും, പുതിയ പ്രൊജക്ടുകളെ കുറിച്ചുമെല്ലാം വണ്‍ ഇന്ത്യ മലയാളവുമായി അദ്ദേഹം പങ്കുവെക്കുകയാണ്. സുരാജ് പോപ്പ്സിന്റെ വിശേഷങ്ങളിലേക്ക്...

ജയിലറിന്റെ വിജയത്തെ കുറിച്ച്?
പടത്തിന് വലിയ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. എന്റെ കഥാപാത്രവും അതുപോലെ ഹിറ്റായി. അതിന്റെ സന്തോഷമുണ്ട്. മാധ്യമങ്ങളില്‍ നിന്നെല്ലാം നല്ല വാക്കുകളാണ് ലഭിച്ചത്.
രജനിക്കൊപ്പമുള്ള കോമ്പിനേഷന്‍ സീന്‍
ചിത്രത്തില്‍ മൂന്ന് സീനുകളാണ് എനിക്ക് ഉണ്ടായിരുന്നത്. അതില്‍ ഒരു സീന്‍ എഡിറ്റ് ചെയ്തപ്പോള്‍ സിനിമയില്‍ ഉണ്ടായിരുന്നില്ല. വിനായകനൊപ്പമുള്ള കോമ്പിനേഷന്‍ സീനായിരുന്നു ഇത്. പക്ഷേ ബാക്കിയുള്ള സീനുകള്‍ എല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തു. രജനീകാന്തിന്റെ സിനിമയില്‍ തന്നെ ഒരു വേഷം ചെയ്യാനായത് ഭാഗ്യമായിട്ടാണ് കരുതുന്നത്.
പലരും എന്നോട് അക്കാര്യം പറഞ്ഞു. ഈ ചെറിയ കാലയളവില്‍ അത്രയും വലിയ സ്റ്റാറിന്റെ ഒപ്പം അഭിനയിക്കാനായത് ഭാഗ്യമായി കരുതുന്നു. മോഹന്‍ലാല്‍, ശിവരാജ്കുമാര്, വിനായകന് പോലുള്ളവര്‍ വരുന്ന സിനിമയില്‍ അഭിനയിച്ചു എന്നത് അഭിമാനിക്കാനുള്ള കാര്യമായി തോന്നുന്നു. അതുകൊണ്ട് ഞാന്‍ ഹാപ്പിയാണ്.
സണ്‍പിക്ച്ചേഴ്സിന്റെ നിര്‍മാണം
ഇത്രയും കാലം ടിവിയില്‍ മാത്രം കണ്ടുകൊണ്ടിരുന്ന കാര്യമാണ് സണ്‍പിക്ച്ചേഴ്സ്. അവരുടെ ഒരു സിനിമയില്‍ ഭാഗമാകുക എന്നത് സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത കാര്യമായിരുന്നു. അത് വലിയ ഭാഗ്യമായി തന്നെ കാണുന്നു.

രജനീകാന്റെ ട്രാന്‍സ്ഫോമേഷന്‍ സീന്‍
സ്ക്രീനില്‍ രജനി എന്താണെന്ന് കാണിച്ച് കൊടുക്കുന്ന ഒരു സീനിലാണ് ഞാന്‍ അഭിനയിച്ചത്. ചിത്രത്തിലെ ഏറ്റവും മികച്ച സീനായി സംവിധായകന് നെല്സന് കാണുന്നതും ആ സീനാണ്. ആ സീന്‍ വല്ലാത്ത ഒന്നായിരുന്നു. രജനിയെ വല്ലാതെ വെറുപ്പിക്കുന്നതായിരുന്നു അതില്‍ വേണ്ടിയിരുന്നത്.
എനിക്ക് മനസ്സില്‍ വിഷമമുണ്ടായിരുന്നു. ഇത്രയും വലിയൊരു വ്യക്തിയെ അത്തരത്തില്‍ വിഷമിപ്പിക്കുന്ന കാര്യമാണല്ലോ എന്നോര്‍ത്തു. പക്ഷേ സിനിമയില്‍ അതിനൊന്നും പ്രസക്തിയില്ല. നമ്മളെ ഏല്‍പ്പിച്ച പണി ചെയ്യുക എന്നതാണ്. അത് നന്നായി വന്നു എന്ന് തന്നെയാണ് വിശ്വസിക്കുന്നത്.
സൂപ്പര്‍ താരത്തിനൊപ്പമുള്ള അഭിനയത്തില്‍ പേടി ഉണ്ടായിരുന്നോ?
രജനി സാറാണ് മുന്നിലുള്ളതെന്ന ഭയമൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെ ഭയന്നാല്‍ എടുക്കുന്ന ഷോട്ടുകള്‍ ഒന്നും ശരിയാവില്ല. ആദ്യ ചിത്രമായ കുമ്പളങ്ങി നൈറ്റ്സിലും അങ്ങനെ തന്നെയായിരുന്നു. ആ പേടിയൊന്നുമില്ലാതെ ചെയ്തതത് കൊണ്ടായിരിക്കും വേഷം നന്നായെന്ന് എല്ലാവരും പറയുന്നത്.
തമിഴില്‍ 3 പടങ്ങള്‍
തമിഴില്‍ ഇതുവരെ 3 പടങ്ങള്‍ ചെയ്തിട്ടുണ്ട്. കോടിയില്‍ ഒരുവന്, ഡയറി, തഗ് എന്നീ മൂന്ന് ചിത്രങ്ങളാണ് ഞാന്‍ അവിടെ അഭിനയിച്ചിട്ടുള്ളത്. കോടിയില്‍ ഒരുവനാണ് കൂടുതല്‍ ഹിറ്റായ പടം. അത് കണ്ടിട്ടായിരിക്കണം ഈ ചിത്രത്തിലേക്ക് എന്നെ വിളിച്ചത്. ആ ചിത്രത്തില്‍ വില്ലന്‍ വേഷമായിരുന്നു ചെയ്തത്. നെല്സന് സാറിന്റെ മാനേജറാണ് എന്നെ വിളിച്ചത്.
ആരാണ് നായകനെന്ന് ചോദിച്ചു. സണ്‍പിക്ച്ചേഴ്സ് പടമാണ്, രജനീകാന്ത് നായകന് എന്ന് പറഞ്ഞതോടെ എന്റെ കിളി പോയി. സൈഡില്‍ നില്ക്കുന്ന റോളായിരിക്കുമെന്നാണ് കരുതിയത്. എന്നാല്‍ ഇങ്ങനെ ഒരു മാസ് സീന്‍ തരുമെന്ന് പ്രതീക്ഷിച്ചില്ല. രജനി സാറിന്റെ പടമായത് കൊണ്ട് കൂടുതലൊന്നും ആലോചിച്ചിരുന്നില്ല.
തുടക്കം ചെറിയ നിലയില്‍
ഇയ്യോബിന്റെ പുസ്തകം, മുല്ല എന്നീ സിനിമകളിലാണ് മുഖം കാണിച്ചത്. പിന്നീട് വലിയ ആഗ്രഹങ്ങളൊന്നും ഉണ്ടായിരുന്നില്ല. സിനിമയില്‍ അഭിനയിക്കണമെന്നും തോന്നിയിരുന്നില്ല. യാദൃശ്ചികമായിട്ടാണ് കുമ്പളങ്ങി നൈറ്റ്സിലെത്തുന്നത്.
അതിന്റെ ഓഡിഷന് പോയപ്പോള്‍ തന്നെ ശ്യാം പുഷ്കരനോട് എനിക്ക് അഭിനയമൊന്നും വരില്ലെന്ന് പറഞ്ഞിരുന്നു. പക്ഷേ പുള്ളി വിട്ടില്ല. വന്ന് ചെയ്ത് നോക്കെന്ന് പറഞ്ഞു. വേറെയും ആളുകള്‍ ഉണ്ടായിരുന്നു. ശരിയായില്ലെങ്കില്‍ ഒഴിവാക്കിയേക്കാം എന്ന് പറഞ്ഞിരുന്നു.
സിനിയില്‍ വരുന്നതിന് മുമ്പ്
സിനിമയില്‍ വരുന്നതിന് മുമ്പ് ഞാന്‍ പെയിന്ററായിരുന്നു. ഡാന്‍സും ട്രൂപ്പുമെല്ലാം ഉണ്ടായിരുന്നു. ചാനലില്‍ പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. ജനമൈത്രി മൂവീസ്, ഇന്ന് മുതല്‍, അജഗജാന്തരം, പോലുള്ള സിനിമകളാണ് കുമ്പളങ്ങിക്ക് ശേഷം ചെയ്തത്.
മൂന്ന് സിനിമകളില്‍ ചെറിയ വേഷം ചെയ്തിട്ടുണ്ട്. അത് കൊവിഡിന് ശേഷം ബുദ്ധിമുട്ടായപ്പോള്‍ ചെയ്തതാണ്. ഇപ്പോള്‍ ജയിലറും വന്നു. അതിലെ രണ്ട് സീനില്‍ തന്നെ തൃപ്തനാണ്.
ഇത്തവണത്തെ ഓണം
ഇത്തവണത്തെ ഓണം കന്നഡ സിനിമയ്ക്കൊപ്പമാണ്. അവിടെയാണ് അടുത്തതായി സിനിമ ചെയ്യാന്‍ പോകുന്നത്. ഹിന്ദിയില്‍ നിന്ന് ഒരു വെബ് സീരീസില്‍ അഭിനയിക്കാന്‍ വിളിച്ചിട്ടുണ്ട്. ഹിന്ദിയില്‍ ഓഡിഷന് ചെയ്തേ ആളെ എടുക്കൂ. ഭാഷയറിയില്ലെന്ന് പറഞ്ഞ് ഒഴിയാന്‍ നോക്കിയിരുന്നു. എന്നാല്‍ അവര്‍ ഞാന്‍ അഭിനയിക്കണമെന്ന് നിര്‍ബന്ധിച്ചിട്ടുണ്ട്.
ഡയലോഗ് പഠിച്ചിട്ട് ചെയ്യാമെന്ന് അറിയിച്ചിട്ടുണ്ട്. ഷാരൂഖ് ഖാന് നായകനായ പഠാന്റെ പ്രൊഡക്ഷന്‍ ടീമാണ് ഈ സീരീസ് ചെയ്യുന്നത്. ബ്ലാക് ബോക്സ് എന്ന ഒരു പടം ഹിന്ദിയില്‍ ചെയ്തിട്ടുണ്ട്. അത് ഉടന്‍ പുറത്തിറങ്ങാനിരിക്കുകയാണ്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications